Markets Crashed: ഒരു മണിക്കൂർ, നിക്ഷേപകർക്ക് നഷ്ടമായത് 10 ലക്ഷം കോടി രൂപ, വിപണിയിൽ സംഭവിച്ചത് എന്ത്?

Stock Market Crash: വ്യാപാരം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ നിക്ഷേപകർക്ക് 10 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. സെൻസെക്സ് 1,400 പോയിന്റിലധികം ഇടിഞ്ഞപ്പോൾ നിഫ്റ്റി 400 പോയിന്റിലധികം താഴോട്ട് പോയി. ഫാർമ, വ്യോമയാന ഓഹരികളും കനത്ത സമ്മർദ്ദമാണ് നേരിട്ടത്. ഈ കനത്ത നഷ്ടത്തിന് കാരണം എന്താണെന്ന് വിശദനായി അറിയാം...

Markets Crashed: ഒരു മണിക്കൂർ, നിക്ഷേപകർക്ക് നഷ്ടമായത് 10 ലക്ഷം കോടി രൂപ, വിപണിയിൽ സംഭവിച്ചത് എന്ത്?

പ്രതീകാത്മക ചിത്രം

Updated On: 

02 Apr 2026 | 03:22 PM

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ ഇടിവ്. വ്യാപാരം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ നിക്ഷേപകർക്ക് 10 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. സെൻസെക്സ് 1,400 പോയിന്റിലധികം ഇടിഞ്ഞപ്പോൾ നിഫ്റ്റി 400 പോയിന്റിലധികം താഴോട്ട് പോയി. ബുധനാഴ്ച ക്ലോസ് ചെയ്തപ്പോൾ ബിഎസ്ഇ സെൻസെക്സ് കമ്പനികളുടെ മൊത്തം വിപണി മൂലധനം 4,22,01,433.48 കോടി രൂപയായിരുന്നു. വ്യാഴാഴ്ച രാവിലെ 10:03 ആയപ്പോഴേക്കും ഇത് 4,11,94,176 കോടി രൂപയായി കുറഞ്ഞു.

നിഫ്റ്റി ഏകദേശം 2% ഇടിഞ്ഞ് 22,300 ന് താഴെയായി. എല്ലാ പ്രധാന സെക്ടറുകളും നഷ്ടത്തിലായി. മൊത്തം വിപണി മൂല്യം 4.22 ലക്ഷം കോടിയിൽ നിന്ന് 4.11 ലക്ഷം കോടിയായി കുറഞ്ഞു. ധനകാര്യ, ബാങ്ക് ഓഹരികൾ ഏകദേശം 1.6% ഇടിഞ്ഞു. മിഡ് ക്യാപ് 1.2% ഇടിഞ്ഞു, സ്മോൾ ക്യാപ് 1.5% ഇടിഞ്ഞു. വ്യാവസായിക, അടിസ്ഥാന സൗകര്യ ഓഹരികൾ കുത്തനെ താഴ്ന്നു. കൂടാതെ,
ഫാർമ, വ്യോമയാന ഓഹരികളും കനത്ത സമ്മർദ്ദമാണ് നേരിട്ടത്. ഈ കനത്ത നഷ്ടത്തിന് കാരണം എന്താണെന്ന് വിശദനായി അറിയാം…

ALSO READ: ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ ജാഗ്രതൈ; ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം

ഓഹരി വിപണി തകർച്ചയ്ക്ക് കാരണങ്ങൾ

ട്രംപിന്റെ മുന്നറിയിപ്പ്, എണ്ണ വില വർദ്ധനവ്: അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഇറാനെതിരെ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ആ​ഗോള വിപണികളിൽ ഭീതിയുണ്ടാക്കി. ഇതോടെ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചതാണ് പ്രധാന കാരണം. കൂടാതെ, സംഘർ‌ഷ സാധ്യത വർദ്ധിച്ചതോടെ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും വിപണി തകർച്ചയ്ക്ക് കാരണമായി.

വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ: വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വൻ തോതിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിച്ചതും ഓഹരിവിപണിയെ ബാധിച്ചു. എണ്ണ വില കൂടുന്നത് രാജ്യത്ത് പണപ്പെരുപ്പം കൂടാൻ കാരണമാകുമെന്ന ഭയമാണ് നിക്ഷേപകരെ ഓഹരികൾ വിറ്റഴിക്കാൻ പ്രേരിപ്പിച്ചത്.

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ