AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Supplyco: യാത്രക്കാർക്ക് ആശ്വാസം, ‘സപ്ലൈകോ ഗോ’ എത്തി; ഇൻഫോപാർക്കിലും വിമാനത്താവളങ്ങളിലും ഉടൻ

Supplyco Go Launched in Kochi: നഗരത്തിലെ ജനത്തിരക്കുള്ള മേഖലകളിൽ ആറ് 'സപ്ലൈകോ ഗോ' സ്റ്റോറുകൾ ആരംഭിക്കാനാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായാണ് വൈറ്റില ഹബ്ബിൽ പ്രവർത്തനം ആരംഭിച്ചത്. സാധനങ്ങൾക്ക് നിലവിൽ മാർക്കറ്റിൽ ലഭിക്കുന്ന അതെ വിലയാണെങ്കിലും വിലയിൽ മാറ്റം വരുത്തുമെന്ന് മന്ത്രി അനൂപ് ജോൺ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം പറഞ്ഞു.

Supplyco: യാത്രക്കാർക്ക് ആശ്വാസം, ‘സപ്ലൈകോ ഗോ’ എത്തി; ഇൻഫോപാർക്കിലും വിമാനത്താവളങ്ങളിലും ഉടൻ
സപ്ലൈകോ ഗോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 09 Oct 2026 | 08:30 AM

കൊച്ചി: പൊതുവിതരണ ശൃംഖലയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി പുതിയ ചുവടുവയ്പ്പുമായി സപ്ലൈകോ. യാത്രക്കാരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ സപ്ലൈകോയുടെ ആദ്യ ‘സപ്ലൈകോ ഗോ’ (Supplyco Go) കൺവീനിയൻസ് സ്റ്റോർ കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ പ്രവർത്തനമാരംഭിച്ചു. സപ്ലൈകോ ഔട്ട്‌ലെറ്റുകൾക്ക് പുറമെ വിമാനത്താവളങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഇൻഫോപാർക്ക് തുടങ്ങിയ പ്രധാന ജനത്തിരക്കുള്ള കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ചെറിയ വിസ്തൃതിയിൽ വേഗത്തിൽ സാധനങ്ങൾ വാങ്ങി മടങ്ങാൻ സഹായിക്കുന്ന മാതൃകയിലാണ് ഈ സ്റ്റോറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

സപ്ലൈകോ ഗോ

യാത്രക്കാർക്ക് ആവശ്യമായ ഭക്ഷ്യോൽപന്നങ്ങൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യസാധനങ്ങൾ എന്നിവ സപ്ലൈകോ കൺവീനിയൻസ് സ്റ്റോറായ സപ്ലൈകോ ഗോയിൽ നിന്ന് ലഭിക്കുന്നതാണ്. നഗരത്തിലെ ജനത്തിരക്കുള്ള മേഖലകളിൽ ആറ് ‘സപ്ലൈകോ ഗോ’ സ്റ്റോറുകൾ ആരംഭിക്കാനാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായാണ് വൈറ്റില ഹബ്ബിൽ പ്രവർത്തനം ആരംഭിച്ചത്.

സാധനങ്ങൾക്ക് നിലവിൽ മാർക്കറ്റിൽ ലഭിക്കുന്ന അതെ വിലയാണെങ്കിലും വിലയിൽ മാറ്റം വരുത്തുമെന്ന് മന്ത്രി അനൂപ് ജോൺ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം പറഞ്ഞു. സർക്കാരിന്‍റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് ആദ്യ സ്റ്റോർ പ്രവർത്തനം തുടങ്ങിയത്. കുടുംബ ശ്രീ ഉൽപന്നങ്ങളും ‘സപ്ലൈകോ ഗോ’ യിൽ ഉടൻ ലഭ്യമാക്കും.

ALSO READ: 3 സംസ്ഥാനങ്ങളിൽ ഡിഎ, ഡിആർ പ്രഖ്യാപിച്ചു, കേരളത്തിൽ എപ്പോൾ?

സോഷ്യൽ മീഡിയ പോസ്റ്റ്

യാത്രക്കാർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ഐസ്ക്രീം, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യവസ്തുക്കൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങളാണ് രാവിലെ 7 മുതൽ വൈകിട്ട് 9 വരെ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോ സ്റ്റോറിൽ ലഭ്യമാവുക.

”കാലത്തിൻറെ മാറ്റത്തെ ഉൾക്കൊണ്ട് നവീകരിച്ച രീതിയിലുള്ള വിവിധ വില്പനശാലാ മാതൃകകൾ സപ്ലൈകോ സ്വീകരിക്കുന്നതിന് ഉദാഹരണമാണ് കൺവീനിയൻസ് സ്റ്റോർ എന്ന് മന്ത്രി പറഞ്ഞു.  ജില്ലയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇൻഫോപാർക്കിലും ഇത്തരം സ്റ്റോറുകൾ ആരംഭിക്കും. കോഴിക്കോട് , തിരുവനന്തപുരം ജില്ലകളിലും സപ്ലൈകോ ഗോ സ്റ്റോറുകൾ ആരംഭിക്കും. ഉത്സവകാലങ്ങളിൽ മാത്രമല്ല, എല്ലാ അവസരങ്ങളിലും
വിപണി ഇടപെടലിൽ നിരന്തര ജാഗ്രത സപ്ലൈകോയും ഭക്ഷ്യവകുപ്പും പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി എം ജയകൃഷ്ണൻ, ജനറൽ മാനേജർ എം യു ബിജു, നഗരസഭ കൗൺസിലർ വി. പി ചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഹംസ മൂലയിൽ, ഇ എം മൈക്കിൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

English Summary:

Supplyco has launched its new convenience store chain, ‘Supplyco Go,’ with its first outlet opening at the Vyttila Mobility Hub in Kochi. The store aims to provide convenient access to essential products for travellers, including food items, snacks, beverages, bakery products, ice creams and personal-use essentials.

Follow Us