Supplyco: സപ്ലൈകോ സ്റ്റോറുകൾ ഇന്ന് തുറക്കുമോ? അവധി ദിവസങ്ങൾ ഏതൊക്കെ?

Supplyco Holidays: സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സപ്ലൈകോ സ്റ്റോറുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കുമോ?

Supplyco: സപ്ലൈകോ സ്റ്റോറുകൾ ഇന്ന് തുറക്കുമോ? അവധി ദിവസങ്ങൾ ഏതൊക്കെ?

Supplyco

Updated On: 

30 Sep 2025 08:26 AM

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, സപ്ലൈകോ സ്റ്റോറുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കുമോ?

സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വിൽപനശാലകളും ഇന്ന് തുറന്ന് പ്രവർത്തിക്കുമെന്ന് മാർക്കറ്റിങ് വിഭാ​ഗം അഡീൽണൽ ജനറൽ മാനേജർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ അവധിയായിരിക്കും എന്നും അധികൃതർ അറിയിച്ചു.

കൂടാതെ, ബെവറജസ് ഔട്ട്‌ലെറ്റുകള്‍ക്കും രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവരാത്രി, ഗാന്ധി ജയന്തിക്കുമാണ് അടച്ചിടുക. ഇന്ന് (സെപ്റ്റംബര്‍ 30) രാത്രി ഏഴുമണി വരെ പ്രവർത്തിക്കും. അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ചാണ് നേരത്തെ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കുന്നത്.

സെപ്തംബർ 22 മുതൽ സപ്ലൈകോയിൽ വെളിച്ചെണ്ണ, തുവരപ്പരിപ്പ്‌, ചെറുപയർ എന്നിവയ്ക്ക് വില കുറച്ചിരുന്നു. സബ്‌സിഡിയുള്ള ശബരി വെളിച്ചെണ്ണയ്‌ക്ക്‌ ലിറ്ററിന്‌ 319 രൂപയും സബ്‌സിഡിയിതര വെളിച്ചെണ്ണയ്‌ക്ക്‌ 359 രൂപയുമാണ്‌ പുതിയ വില. കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽനിന്ന്‌ 419 ആയി കുറച്ചു.

സബ്‌സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്‌ക്ക്‌ അഞ്ചുരൂപ വീതം കുറച്ച് 88, 85 രൂപ എന്നിങ്ങനെയാണ്‌ പുതുക്കിയ വില. ഒക്‌ടോബർ മുതൽ എട്ടുകിലോ ശബരി റൈസിന്‌ പുറമെ 20 കിലോവീതം അധിക അരിയും 25 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. പുഴുക്കലരിയോ പച്ചരിയോ കാർഡ്‌ ഉടമകൾക്ക്‌ തെരഞ്ഞെടുക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും