Jio Airtel Tariff Hike: ജിയോ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അധിക ചാര്‍ജ് നല്‍കാതെ രക്ഷപ്പെടാം; ദാ ഇങ്ങനെ

Telecom Tariff Hike Updates: കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ സിം പോര്‍ട്ട് ചെയ്യുകയേ വഴിയുള്ളൂ എന്ന് ചിന്തിക്കുന്നവരുമുണ്ട്. അവര്‍ക്കും രക്ഷയില്ല, കാരണം എല്ലാ ടെലികോം കമ്പനികളും ഒരുമിച്ച് നിരക്ക് ഉയര്‍ത്തിയതോടെ ആര്‍ക്കും രക്ഷയില്ലാതായി.

Jio Airtel Tariff Hike: ജിയോ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അധിക ചാര്‍ജ് നല്‍കാതെ രക്ഷപ്പെടാം; ദാ ഇങ്ങനെ

Jio and Airtel

Updated On: 

30 Jun 2024 10:31 AM

വരും ദിവസങ്ങളില്‍ ടെലികോം സേവനദാതാക്കള്‍ ഉയര്‍ത്തിയ താരിഫ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇത്രയും വലിയ തുകയൊക്കെ നല്‍കി എങ്ങനെ റീചാര്‍ജ് ചെയ്യും എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. ഒന്നും രണ്ടും രൂപയല്ല 34 മുതല്‍ 60 രൂപ വരെയാണ് അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ക്ക് ഉയര്‍ത്തിയിരിക്കുന്നത്. എങ്ങനെ ഈ നിരക്ക് വര്‍ധനവില്‍ നിന്ന് രക്ഷപ്പെടാം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. കാരണം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ പഴയതുപോലെ കുറഞ്ഞ നിരക്കില്‍ ഡാറ്റ പ്ലാനുകള്‍ ലഭ്യമാകില്ലെന്ന് മാത്രമല്ല ഇത് പലരുടെയും കീശയും കാലിയാക്കും.

കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ സിം പോര്‍ട്ട് ചെയ്യുകയേ വഴിയുള്ളൂ എന്ന് ചിന്തിക്കുന്നവരുമുണ്ട്. അവര്‍ക്കും രക്ഷയില്ല, കാരണം എല്ലാ ടെലികോം കമ്പനികളും ഒരുമിച്ച് നിരക്ക് ഉയര്‍ത്തിയതോടെ ആര്‍ക്കും രക്ഷയില്ലാതായി. ഈ നിരക്ക് വര്‍ധനവില്‍ നിന്ന് എങ്ങനെ താത്കാലികമായി രക്ഷപ്പെടാം എന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍ അതിന് വഴിയുണ്ട്. ദാ, തുടര്‍ന്ന് വായിച്ചോളൂ…

Also Read: Telecom Tariff Hike: നിരക്ക് വര്‍ധന ബാധിക്കില്ല, ഇങ്ങനെ റീചാര്‍ജ് ചെയ്യൂ

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ അവസരമുള്ളത്. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭിക്കില്ല. ജൂലൈ മൂന്ന് മുതലാണ് എയര്‍ടെല്‍- ജിയോ എന്നിവയില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ ജൂലൈ മൂന്നിന് മുമ്പായി റീചാര്‍ജ് ചെയ്യുന്നവരെ ഈ നിരക്ക് വര്‍ധനവ് ബാധിക്കില്ല. ഈ പ്ലാനില്‍ എന്ത് മാറ്റം സംഭവിച്ചാലും നേരത്തെ റീചാര്‍ജ് ചെയ്തവര്‍ക്ക് ബാധകമാകില്ല.

ഇനിയിപ്പോള്‍ നിങ്ങളുടെ നിലവിലെ പ്ലാന്‍ തീര്‍ന്നില്ല എന്നാണെങ്കില്‍ ഒട്ടും പേടിക്കേണ്ടതില്ല. എയര്‍ടെലും ജിയോയും അത്തരക്കാര്‍ക്ക് നല്ലൊരു അവസരം ഒരുക്കുന്നുണ്ട്. നേരത്തെ തന്നെ റീചാര്‍ജ് ഷെഡ്യൂള്‍ ചെയ്ത് വെക്കാനുള്ള ഓപ്ഷന്‍ എയര്‍ടെലും ജിയോയും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. നിങ്ങളുടെ നിലവിലെ പ്ലാനിന്റെ കാലാവധി തീരുമ്പോള്‍ പുതിയ പ്ലാനിലേക്ക് മാറിക്കോളും. പുതിയ നിരക്ക് ഇവിടെയും ബാധകമല്ല. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ആറുമാസത്തേക്കോ എല്ലാം റീചാര്‍ജ് ചെയ്യാവുന്നതാണ്.

50 റീചാര്‍ജുകള്‍ വരെയാണ് ജിയോയില്‍ ഷെഡ്യൂള്‍ ചെയ്ത് വെക്കാന്‍ സാധിക്കുക. എന്നാല്‍ എയര്‍ടെലില്‍ എത്ര റീചാര്‍ജുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെക്കാന്‍ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഈ സൗകര്യം വിഐയില്‍ ലഭ്യമല്ല. വിഐയില്‍ ഷെഡ്യൂള്‍ ചെയ്ത് വെച്ച് റീചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കില്ല.

ജിയോ

5ജി പ്ലാനുകളുടെയെല്ലാം താരിഫ് വര്‍ധിപ്പിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത് ജിയോ ആണ്. പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് ഇനി കൂടുതല്‍ പണം നല്‍കേണ്ടിവരും. 155 രൂപയുടെ ജനപ്രിയ പ്ലാനിന് ഇനി 189 രൂപ നല്‍കണം. 28 ദിവസത്തെ കാലാവഥിയില്‍ 2 ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. 209 രൂപയുടെ പ്ലാനിന് ഇനി 249 രൂപ നല്‍കണം. ദിവസവും ഒരു ജിബി ഡാറ്ററ്റ 28 ദിവസത്തേക്ക് ഈ പ്ലാനില്‍ ലഭിക്കും. ഒന്നര ജിബി ഡേറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 239 രൂപയുടെ പ്ലാന്‍ 299 രൂപയാക്കി. 299 രൂപയുടെ പ്ലാന്‍ 349 രൂപയായും 349 രൂപയുടെ പ്ലാബ് 399 രൂപയായും 299 രൂപയുടെ പ്ലാന്‍ 499 രൂപയായും വര്‍ധിച്ചു. ഇതെല്ലാം 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ്.

Also Read: VI Tariff Hike: ഇനി മുതൽ ബേസ് പ്ലാൻ 199 രൂപയ്ക്ക്; താരിഫ് നിരക്ക് വർധിപ്പിച്ച് വിഐ, പൂർണ്ണ വിവരങ്ങൾ അറിയാം

എയര്‍ടെല്‍

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെയൊക്കെ താരിഫ് എയര്‍ടെല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബിയും പരിധിയില്ലാത്ത കോളും ലഭിക്കുന്ന 179 രൂപയുടെ പ്ലാന് 199 രൂപയായി. 84 ദിവസത്തെ വാലിഡിറ്റിയും ആറ് ജിബി ഡാറ്റയും ലഭിക്കണമെങ്കില്‍ ഇനി മുതല്‍ 509 രൂപ നല്‍കണം. 455 രൂപയായിരുന്നു ഈ പ്ലാനിന്റെ താരിഫ്.

28 ദിവസത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ ലഭിക്കുന്ന 265 രൂപയുടെ പ്ലാന്‍ താരിഫ് 299 രൂപയായി ഉയര്‍ത്തി. ദിവസേന ഒന്നര ജിബി ലഭിക്കുന്ന പ്ലാന്‍ 299ല്‍ നിന്ന് 349 രൂപയായും ദിവസം രണ്ടര ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന പ്ലാന്‍ താരിഫ് 359 രൂപയില്‍ നിന്ന് 409 രൂപയായും ഉയര്‍ത്തി. മാത്രമല്ല ദിവസേന മൂന്ന് ജിബി ഡേറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 399 രൂപയുടെ പ്ലാനിന് ഇനി മുതല്‍ 449 രൂപ നല്‍കണം.

ഡാറ്റ ആഡ് ഓണ്‍ പാക്കുകളില്‍ 19 രൂപയ്ക്ക് ഒരു ജിബി ലഭിക്കുന്ന പ്ലാന്‍ താരിഫ് 22 ആയി. രണ്ട് ജിബി ആഡ് ഓണ്‍ ഡാറ്റ ലഭിക്കാന്‍ ഇനി 29 രൂപയ്ക്ക് പകരം 33 രൂപ നല്‍കേണ്ടി വരും. ഇതിന്റെ വാലിഡിറ്റി ഒരു ദിവസമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും