Children’s Aadhaar Biometrics: കുട്ടികളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്തില്ലേ? ആനുകൂല്യങ്ങൾ നഷ്ടമാകും!

Children's Aadhaar Biometrics: അഞ്ച് മുതൽ ഏഴ് വയസ് വരെ പ്രായമുള്ള കുട്ടിക്ക് ബയോമെട്രിക് അപ്ഡേറ്റ് സൗജന്യമായി ചെയ്യാവുന്നതാണ്. ഏഴ് വയസിന് ശേഷമുള്ള കുട്ടികൾക്ക് 100 രൂപ നിശ്ചിത ഫീസ് ഈടാക്കും. 

Childrens Aadhaar Biometrics: കുട്ടികളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്തില്ലേ? ആനുകൂല്യങ്ങൾ നഷ്ടമാകും!

പ്രതീകാത്മക ചിത്രം

Published: 

16 Jul 2025 | 10:40 AM

ഏഴ് വയസ്സ് പൂർത്തിയായ കുട്ടികളുടെ ആധാർ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എ‌ഐ). ‌അപ്ഡേറ്റ് ചെയ്യാത്തപക്ഷം ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ, അക്ഷയ സെൻ്റര്‍, ആധാർ സേവാ കേന്ദ്രം എന്നിവ വഴി ആധാര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും യുഐ‌ഡി‌എ‌ഐ വ്യക്തമാക്കി.

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഫോട്ടോ, പേര്, ജനനത്തീയതി, വിലാസം എന്നിവ നൽകി ആധാര്‍ എടുക്കേണ്ടതാണ്. നിലവിൽ അവരുടെ വിരലടയാളമോ ഐറിസ് ബയോമെട്രിക്സോ ആധാറിൽ ഉൾപ്പെടുത്തില്ല. എന്നാൽ കുട്ടിക്ക് അഞ്ച് വയസ് തികഞ്ഞാല്‍ ആധാറിൽ വിരലടയാളങ്ങൾ, ഐറിസ് സ്‌കാനുകൾ, ഫോട്ടോ എന്നിവ നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ALSO READ: യുപിഐ എടിഎം: കാർഡ് രഹിത പണമിടപാട് വിപ്ലവം, മെച്ചപ്പെട്ട സുരക്ഷ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ

അഞ്ച് മുതൽ ഏഴ് വയസ് വരെ പ്രായമുള്ള കുട്ടിക്ക് ബയോമെട്രിക് അപ്ഡേറ്റ് സൗജന്യമായി ചെയ്യാവുന്നതാണ്. ഏഴ് വയസിന് ശേഷമുള്ള കുട്ടികൾക്ക് 100 രൂപ നിശ്ചിത ഫീസ് ഈടാക്കും.  കുട്ടിക്ക് 7 വയസ് തികയുകയും, ബയോമെട്രിക് അപ്ഡേറ്റ് പൂർത്തിയാക്കുകയും ചെയ്‌തില്ലെങ്കില്‍ ആധാർ അസാധുവാകുന്നതാണ്.

സ്‌കൂൾ പ്രവേശനം, പ്രവേശന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യൽ, സ്കോളർഷിപ്പുകളുടെയും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ബയോമെട്രിക്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്‌ത സാധുതയുള്ള ആധാറുകള്‍ മാത്രമേ പരിഗണിക്കൂ. അതിനാൽ  മാതാപിതാക്കൾ നിര്‍ബന്ധമായും കുട്ടികളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ആനുകൂല്യങ്ങള്‍ നഷ്‌ടപ്പെടുത്തരുതെന്നും യുഐ‌ഡി‌എ‌ഐ മുന്നറിയിപ്പ് നൽകി.

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്