AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UPI ATM cash withdrawal: യുപിഐ എടിഎം: കാർഡ് രഹിത പണമിടപാട് വിപ്ലവം, മെച്ചപ്പെട്ട സുരക്ഷ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ

Withdraw money from an ATM without using a debit : ഇതിന്റെ പ്രധാന ​ഗുണം എന്നത് ഫിസിക്കൽ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ കൈവശം വെക്കേണ്ടതില്ല എന്നതാണ്.

UPI ATM cash withdrawal: യുപിഐ എടിഎം: കാർഡ് രഹിത പണമിടപാട് വിപ്ലവം, മെച്ചപ്പെട്ട സുരക്ഷ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ
Cash WithdrawalImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 15 Jul 2025 20:00 PM

ന്യൂഡൽഹി: ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതെ തന്നെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുന്ന യുപിഐ എടിഎം ക്യാഷ് വിത്ത്ഡ്രോവൽ ഫീച്ചറിലൂടെ നമ്മുടെ രാജ്യത്ത് പണം കൈകാര്യം ചെയ്യുന്ന രീതിക്ക് വലിയ മാറ്റങ്ങൾ വരുന്നു. 2023 സെപ്റ്റംബറിൽ ആരംഭിച്ച ഈ നൂതന ഫീച്ചർ, വലിയ സൗകര്യവും ഉയർന്ന സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

ഇന്ററോപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് വിത്ത്ഡ്രോവൽ സിസ്റ്റത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുപിഐ എടിഎമ്മിൽ നിന്ന് ഏതെങ്കിലും യുപിഐ-എനേബിൾഡ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് എടിഎം സ്ക്രീനിലെ ഡൈനാമിക് ക്യുആർ കോഡ് സ്കാൻ ചെയ്തു പണം പിൻവലിക്കാൻ കഴിയും. തുടർന്ന്, ഉപയോക്താവിൻ്റെ സ്മാർട്ട്‌ഫോണിൽ യുപിഐ പിൻ നൽകി ഇടപാട് സുരക്ഷിതമായി പൂർത്തിയാക്കാം.

ഇതിന്റെ പ്രധാന ​ഗുണം എന്നത് ഫിസിക്കൽ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ കൈവശം വെക്കേണ്ടതില്ല എന്നതാണ്. ഇതിലൂടെ കാർഡ് നഷ്ടപ്പെടാനുള്ള സാധ്യത, ദുരുപയോഗം ചെയ്യൽ, സ്കിമ്മിംഗ്, ക്ലോണിംഗ് പോലുള്ള കാർഡ് സംബന്ധമായ തട്ടിപ്പുകൾ എന്നിവ കുറയ്ക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ക്യുആർ കോഡുകളും യുപിഐ പിന്നും സുരക്ഷ കൂട്ടുന്നു.

ഇതിനു പുറമേ യുപിഐ ആപ്പുമായി ലിങ്ക് ചെയ്തിട്ടുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഓരോ ഇടപാടിനും 10,000 രൂപ വരെ പിൻവലിക്കാൻ കഴിയും എന്നതും ഓർത്തു വയ്ക്കേണ്ട കാര്യമാണ്. ഇത് നിലവിലുള്ള പ്രതിദിന യുപിഐ ഇടപാട് പരിധിക്കും ബാങ്കുകളുടെ പ്രത്യേക നിയന്ത്രണങ്ങൾക്കും വിധേയമാണ് എന്നതും ശ്രദ്ധിക്കണം.