മുംബൈയില്‍ യുകെജി ക്ലാസിന് ഫീസ് 4 ലക്ഷം; ഈ തുകയ്ക്ക് ബിസിനസ് തുടങ്ങിക്കൂടെ?
Start a Startup in India with 4 Lakh: ഇത്രയും വലിയ തുക ഫീസ് വാങ്ങിച്ചുള്ള പോസ്റ്റ് കണ്ടതോടെ പലരും അഭിപ്രായപ്പെടുന്നത് ആ തുകയ്ക്ക് സ്റ്റാര്‍ട്ടപ്പ് ബിസിനസുകള്‍ തുടങ്ങാമെന്നാണ്. വെറും നാല് ലക്ഷം രൂപയ്ക്ക് ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാകുമോ?

പ്രതീകാത്മക ചിത്രം
വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ സ്‌കൂളുകള്‍ മുതല്‍ കോളേജുകള്‍ വരെ വന്‍ തുകയാണ് പഠനത്തിനായി വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത്. മുംബൈ പോലുള്ള പ്രമുഖ നഗരങ്ങളില്‍ കെജി ക്ലാസുകളില്‍ പഠിക്കുന്നതിന് പോലും ലക്ഷങ്ങള്‍ വേണ്ടിവരും.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നതും വിദ്യാഭ്യാസത്തിനായി 4 ലക്ഷം രൂപ പ്രതിവര്‍ഷം വാങ്ങിക്കുന്നുവെന്ന ഒരു പോസ്റ്റാണ്. യുകെജി ക്ലാസിലെ വിദ്യാര്‍ഥിയില്‍ നിന്നാണ് ഇത്തരത്തില്‍ പ്രതിവര്‍ഷം 4 ലക്ഷം രൂപ ഈടാക്കുന്നത്. ഒരു ലക്ഷം രൂപ പ്രവേശന ഫീസ്, 70,000 രൂപ റീഫണ്ടബിള്‍ ഫീസ്, പ്രതിമാസ ട്യൂഷന്‍ ഫീസ് 20,000, ബസിന് 7,000 രൂപ, എല്ലാം കൂടി ഏകദേശം 5 ലക്ഷം രൂപയ്ക്കടുത്ത് നല്‍കിയെന്ന് കാണിച്ചായിരുന്നു രക്ഷിതാവിന്റെ പോസ്റ്റ്.
ഇത്രയും വലിയ തുക ഫീസ് വാങ്ങിച്ചുള്ള പോസ്റ്റ് കണ്ടതോടെ പലരും അഭിപ്രായപ്പെടുന്നത് ആ തുകയ്ക്ക് സ്റ്റാര്‍ട്ടപ്പ് ബിസിനസുകള്‍ തുടങ്ങാമെന്നാണ്. വെറും നാല് ലക്ഷം രൂപയ്ക്ക് ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാകുമോ?
സ്റ്റാര്‍ട്ടപ്പ് തുടങ്ങാം
ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുമ്പോള്‍ പ്രധാനമായും മൂന്ന് മേഖലകളിലാണ് ചെലവ് വരുന്നത്.
1. പ്രൊഡക്ട് ഡെവലപ്പ്‌മെന്റ്- വെബ്‌സൈറ്റ്, ആപ്പ്, പ്രോട്ടോടൈപ്പ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്
2. മാര്‍ക്കറ്റിങ്- സോഷ്യല്‍ മീഡിയ പ്രമോഷന്‍, വെബ് അഡ്വര്‍ടൈസിങ്, ലോഞ്ച്
3. ഓപ്പറേഷണല്‍ ചെലവുകള്‍- ഓഫീസ് നിര്‍മാണം, സ്റ്റാഫ് തുടങ്ങിയവ
Also Read: കാറും ബൈക്കും വാങ്ങണ്ടേ? ലോണ്‍ എടുക്കുന്നത് തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം
നാല് ലക്ഷം രൂപ ബജറ്റില്‍ തുടങ്ങാവുന്ന ഒരു ബിസിനസാണ് ഡിജിറ്റല്‍ ബിസിനസ്. ഇത് നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരംഭിക്കാവുന്നതാണ്. എന്നാല്‍ മുകളില്‍ പറഞ്ഞിട്ടുള്ളതില്‍ ചില ചെലവുകള്‍ ഓണ്‍ലൈനിനും ബാധകമാണ്.
ബേക്കിങ്, ഹാന്‍ഡ്‌മെയ്ഡ് ഉത്പന്നങ്ങള്‍, ജ്വല്ലറി തുടങ്ങിയവയെല്ലാം വീട്ടില്‍ ഇരുന്ന് തന്നെ ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇന്ത്യ പോലൊരു നഗരത്തില്‍ ഓഫീസ് തുറന്ന് ഒരു ബിസിനസ് ആരംഭിക്കുന്നതിന് നിലവില്‍ വലിയൊരു തുക തന്നെ ചെലവാക്കേണ്ടി വരും.