AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കാറും ബൈക്കും വാങ്ങണ്ടേ? ലോണ്‍ എടുക്കുന്നത് തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം

Vehicle Loan Benefits: കൈവശമുള്ള പണം മുഴുവന്‍ എടുത്ത് അല്ലെങ്കില്‍ മുഴുവന്‍ പൈസ എങ്ങനെയെങ്കിലും കണ്ടെത്തി വാഹനങ്ങള്‍ വാങ്ങിക്കേണ്ട ആവശ്യം ഇന്നില്ല. ഇഷ്ടമുള്ള വാഹനം സ്വന്തമാക്കുന്നതിന് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ എത്ര രൂപ വേണമെങ്കിലും ധനസഹായം നല്‍കും.

കാറും ബൈക്കും വാങ്ങണ്ടേ? ലോണ്‍ എടുക്കുന്നത് തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം
പ്രതീകാത്മക ചിത്രം Image Credit source: jayk7/Getty Images Creative
Shiji M K
Shiji M K | Published: 20 Feb 2026 | 11:45 AM

വീടായാല്‍ കാറും ബൈക്കും വേണം അല്ലേ? കാറും ബൈക്കും ഇല്ലെങ്കില്‍ ആവശ്യങ്ങള്‍ നടക്കില്ലെന്ന ചിന്തയ്ക്ക് പുറമെ സ്റ്റാറ്റസ് പ്രശ്‌നമാണ് പലരെയും വലയ്ക്കുന്നത്. ഇന്നത്തെ കാലത്ത് വാഹനങ്ങള്‍ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മാര്‍ഗം എന്നതിലുപരി സ്റ്റാറ്റസിന്റെ കൂടി ഭാഗമായി മാറിയിരിക്കുന്നു. കാറില്ലെങ്കില്‍ പലര്‍ക്കും കുറച്ചിലാണ്, കടയില്‍ ബൈക്ക് ഇല്ലാതെ എങ്ങനാ പോകുന്നത് എന്ന ചോദ്യവും ബാക്കി.

കൈവശമുള്ള പണം മുഴുവന്‍ എടുത്ത് അല്ലെങ്കില്‍ മുഴുവന്‍ പൈസ എങ്ങനെയെങ്കിലും കണ്ടെത്തി വാഹനങ്ങള്‍ വാങ്ങിക്കേണ്ട ആവശ്യം ഇന്നില്ല. ഇഷ്ടമുള്ള വാഹനം സ്വന്തമാക്കുന്നതിന് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ എത്ര രൂപ വേണമെങ്കിലും ധനസഹായം നല്‍കും.

പണമുള്ളവര്‍ പോലും ലോണുകള്‍ എടുത്താണ് വാഹനങ്ങള്‍ വാങ്ങിക്കുന്നത്. അതൊരു മണ്ടത്തരമായി തോന്നുമെങ്കിലും ഇത്തരം വഴികള്‍ പരീക്ഷിക്കുന്നത് നിങ്ങളുടെ സമ്പത്ത് സംരക്ഷിക്കുന്നതിന് സഹായിക്കും. കാറിനും ബൈക്കിനുമെല്ലാം ഇപ്പോള്‍ 10, 20 ശതമാനം മാത്രമേ ഡൗണ്‍ പേയ്‌മെന്റ് ആവശ്യമായി വരികയുള്ളൂ. ബാക്കി തുക ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കും.

എന്നാല്‍ ലോണുകള്‍ എടുക്കുന്നതിന് മുമ്പ് ഓരോരുത്തരും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ പരസ്പരം താരതമ്യം ചെയ്ത് നോക്കണമെന്ന് മാത്രം. സമ്പാദ്യം മുഴുവന്‍ വാഹനങ്ങള്‍ക്കായി എടുത്ത് ചെലവാക്കുന്നത് അടിയന്തര സാഹചര്യങ്ങളില്‍ നിങ്ങളെ സാമ്പത്തിക സമ്മര്‍ദത്തിലാക്കും.

Also Read: വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് കിട്ടിയോ? ജോലിക്കാര്‍ ഇത് വാങ്ങിയിട്ട് പോയാല്‍ മതി

ലോണുകള്‍ എടുക്കുന്നത് അടിയന്തര ഫണ്ടിനെയും മറ്റ് നിക്ഷേപങ്ങളെയും സുരക്ഷിതമായി നിലനിര്‍ത്തുന്നു. പ്രതിമാസ തിരിച്ചടവുകള്‍ താങ്ങാവുന്ന രീതിയില്‍ തിരഞ്ഞെടുക്കുകയും ചെയ്യാവുന്നതാണ്. ചെറിയ ഇഎംഐകളും വിവിധ സ്ഥാപനങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

എന്നാല്‍ ലോണുകള്‍ എടുക്കുന്നതിന് മുമ്പ് ധനകാര്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, പലിശ നിരക്കുകള്‍, പ്രോസസിങ് ഫീസ്, ഇഎംഐ വൈകിയാലുള്ള ചാര്‍ജുകള്‍, പ്രീപെയ്‌മെന്റ്, പ്രീ ക്ലോഷര്‍ ചാര്‍ജുകള്‍ തുടങ്ങിയ താരതമ്യം ചെയ്ത് നന്നായി മനസിലാക്കുക.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.