AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vegetable Price Hike: വിലക്കയറ്റം അറിയാതെ പച്ചക്കറി വാങ്ങല്ലേ; മുരിങ്ങക്കായയാണ് മുന്നില്‍

Kerala Vegetable Prices: മുരിങ്ങക്കായ, തേങ്ങ, നെല്ലിക്ക, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയ്ക്കാണ് കേരളത്തില്‍ നിലവില്‍ വലിയ നിരക്ക് ഈടാക്കുന്നത്. നിലവില്‍ എത്ര രൂപയാണ് ഓരോ പച്ചക്കറിയ്ക്കും നല്‍കേണ്ടി വരുന്നതെന്ന് ചുവടെ നല്‍കിയിരിക്കുന്നു.

Vegetable Price Hike: വിലക്കയറ്റം അറിയാതെ പച്ചക്കറി വാങ്ങല്ലേ; മുരിങ്ങക്കായയാണ് മുന്നില്‍
പച്ചക്കറികൾImage Credit source: PTI
Shiji M K
Shiji M K | Updated On: 01 Mar 2026 | 11:12 AM

പലപ്പോഴും സാധനങ്ങളുടെ വില അന്വേഷിക്കാതെയാണ് എല്ലാവരും വീടുകളിലേക്ക് വാങ്ങിക്കാറുള്ളത്. എല്ലാം വാങ്ങിച്ച് കടക്കാരന്‍ ഇത്ര രൂപ നല്‍കണമെന്ന് പറയുമ്പോഴായിരിക്കും കണ്ണുതള്ളുക. റദമാന്‍ വ്രതത്തിലാണ് കേരളത്തിലെ മുസ്ലിം മതസ്ഥരായ ആളുകള്‍. മണ്ഡകാലം കഴിഞ്ഞെത്തിയ റമദാന്‍ മാസത്തില്‍ പച്ചക്കറികള്‍ക്ക് വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

റമദാന്‍ മാസത്തില്‍ പച്ചക്കറിയേക്കാള്‍ ചിലവാകുന്നത് മാംസമാണ്. എന്നാല്‍ ഡയറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആളുകളുടെ ഭക്ഷണരീതിയില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ പച്ചക്കറി വിലകളും കത്തിക്കയറി. ഒരാഴ്ച മുമ്പ് വരെ മുരിങ്ങക്കായയ്ക്ക് 350 നും 400 നും ഇടയിലായിരുന്നു വില, ഇപ്പോള്‍ തെല്ലൊന്ന് കുറഞ്ഞിട്ടുണ്ട്.

മുരിങ്ങക്കായ, തേങ്ങ, നെല്ലിക്ക, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയ്ക്കാണ് കേരളത്തില്‍ നിലവില്‍ വലിയ നിരക്ക് ഈടാക്കുന്നത്. നിലവില്‍ എത്ര രൂപയാണ് ഓരോ പച്ചക്കറിയ്ക്കും നല്‍കേണ്ടി വരുന്നതെന്ന് ചുവടെ നല്‍കിയിരിക്കുന്നു.

വലിയ ഉള്ളി- 47 രൂപ വരെ
ചെറിയ ഉള്ളി- 90 രൂപ വരെ
തക്കാളി- 35 രൂപ വരെ
പച്ചമുളക്- 83 രൂപ വരെ
ബീറ്റ്‌റൂട്ട്- 45 രൂപ വരെ
ഉരുളക്കിഴങ്ങ്- 38 രൂപ വരെ
പച്ചക്കായ- 17 രൂപ വരെ
നെല്ലിക്ക- 143 രൂപ വരെ
വഴുതന- 27 രൂപ വരെ
കൈപ്പ- 57 രൂപ വരെ
കാബേജ്- 38 രൂപ വരെ
ക്യാരറ്റ്- 39 രൂപ വരെ
കോളിഫ്‌ളഴര്‍- 41 രൂപ വരെ

Also Read: Bengaluru Mango Price: ചൂടകറ്റാന്‍ മാങ്ങ കഴിക്കാം, നടക്കില്ല ബെംഗളൂരുവില്‍ പൊള്ളുംവില

തേങ്ങ- 101 രൂപ വരെ
മല്ലിയില- 23 രൂപ വരെ
കറിവേപ്പില- 44 രൂപ വരെ
മുരിങ്ങക്കായ- 180 രൂപ വരെ
ചേന- 56 രൂപ വരെ
വെളുത്തുള്ളി- 155 രൂപ വരെ
ഇഞ്ചി- 119 രൂപ വരെ
വെണ്ട- 54 രൂപ വരെ
മത്തന്‍- 27 രൂപ വരെ
ചീര- 23 രൂപ വരെ

 

 

Follow Us