AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

വരും മാസങ്ങളിൽ വരുമാനത്തിന്റെ 40 ശതമാനം 5 ജി സേവനങ്ങളിൽ നിന്നാക്കാൻ ലക്ഷ്യമിട്ട് വോഡഫോണ്‍ ഐഡിയ

പ്രധാനമായും 17 സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്. കമ്പനിയുടെ 90 ശതമാനം നെറ്റ്വര്‍ക്കും 5ജി സേവനങ്ങള്‍ക്കു സജ്ജമാണ്.

വരും മാസങ്ങളിൽ വരുമാനത്തിന്റെ 40 ശതമാനം 5 ജി സേവനങ്ങളിൽ നിന്നാക്കാൻ ലക്ഷ്യമിട്ട്  വോഡഫോണ്‍ ഐഡിയ
Aswathy Balachandran
Aswathy Balachandran | Published: 16 Apr 2024 | 10:54 AM

മുംബൈ: വരാൻ പോകുന്ന 24-30 മാസങ്ങളില്‍ വോഡഫോണ്‍ ഐഡിയയുടെ വരുമാനത്തിന്റെ 40 ശതമാനം വരെ 5ജി സേവനത്തില്‍ നിന്നാക്കാന്‍ ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ. അക്ഷയ മുന്ദ്ര. ആറുമുതല്‍ ഒമ്പതു വരെയുള്ള മാസങ്ങൾക്കകം 5ജി സേവനങ്ങള്‍ തുടങ്ങാനാകുമെന്നാണ് നിലവിലെ പ്രതീക്ഷ. എന്നാല്‍, 5ജി സേവനം എവിടെയെല്ലാം ലഭ്യമാക്കുമെന്നോ എന്നു മുതല്‍ ഇത് തുടങ്ങുമെന്നോ വ്യക്തമല്ല. എഫ്.പി.ഒ.യില്‍ നിന്നുള്ള ഫണ്ട് ലഭ്യമായാല്‍ ഉടന്‍ 5ജി ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമായും 17 സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്. കമ്പനിയുടെ 90 ശതമാനം നെറ്റ്വര്‍ക്കും 5ജി സേവനങ്ങള്‍ക്കു സജ്ജമാണ്. സ്‌പെക്ട്രമുള്ള സര്‍ക്കിളുകളില്‍ നിയമപ്രകാരം ചുരുങ്ങിയതോതില്‍ 5ജി സേവനം തുടങ്ങുന്നതിന് സജ്ജമാണ്. ഇതിനുള്ള പരീക്ഷണങ്ങളും പൂര്‍ത്തിയായി. പുതിയ മേഖലകളില്‍ 4ജി സേവനമെത്തിക്കുന്നതിനും നിലവിലുള്ള 4ജി നെറ്റ്വര്‍ക്കിന്റെ ശേഷി വിപുലമാക്കാനും 5ജി സേവനം തുടങ്ങുന്നതിനും എഫ്.പി.ഒ. വഴി ലഭിക്കുന്ന ഫണ്ട് വിനിയോഗിക്കും.18,000 കോടി രൂപയുടെ എഫ്.പി.ഒ.യില്‍ 12,750 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഇതില്‍ത്തന്നെ 5,720 കോടി രൂപ 5ജി നെറ്റ്വര്‍ക്ക് തുടങ്ങാനാണ്. നടപ്പു സാമ്പത്തിക വര്‍ഷം 2600 കോടി രൂപ ചെലവില്‍ 10,000 കേന്ദ്രങ്ങളില്‍ 5ജി സേവനം ലഭ്യമാക്കും.
എഫ്.പി.ഒ. വ്യാഴാഴ്ചമുതല്‍വോഡഫോണ്‍ ഐഡിയയുടെ 18,000 കോടി രൂപയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ.) ഏപ്രില്‍ 18 മുതല്‍ 23 വരെ നടക്കും. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് പത്തുരൂപ മുതല്‍ 11 രൂപവരെയാണ് വില. 1298 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ എഫ്.പി.ഒ.കളിലൊന്നാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 1636.36 കോടി പുതിയ ഓഹരികളാണ് കമ്പനി ഇഷ്യു ചെയ്യുന്നത്.