AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് കിട്ടിയോ? ജോലിക്കാര്‍ ഇത് വാങ്ങിയിട്ട് പോയാല്‍ മതി

What is Voluntary Provident Fund: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് പുറമെ ജോലിക്കാര്‍ക്ക് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) എന്നൊരു സംഗതി കൂടി കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ എന്താണ് വിപിഎഫ് എന്നും അത് എങ്ങനെയാണ് ലഭിക്കുക എന്നും നിങ്ങള്‍ക്കറിയാമോ?

വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് കിട്ടിയോ? ജോലിക്കാര്‍ ഇത് വാങ്ങിയിട്ട് പോയാല്‍ മതി
പ്രതീകാത്മക ചിത്രം Image Credit source: anand purohit/Moment/Getty Images
Shiji M K
Shiji M K | Published: 18 Feb 2026 | 05:12 PM

ജോലിക്കെല്ലാം പോകുന്നുണ്ടെങ്കിലും പലര്‍ക്കും തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് വലിയ ധാരണയുണ്ടായിരിക്കുകയില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് പുറമെ ജോലിക്കാര്‍ക്ക് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) എന്നൊരു സംഗതി കൂടി കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ എന്താണ് വിപിഎഫ് എന്നും അത് എങ്ങനെയാണ് ലഭിക്കുക എന്നും നിങ്ങള്‍ക്കറിയാമോ?

എന്താണ് വിപിഎഫ്?

പേര് സൂചിപ്പിക്കുന്നത് പോലെ ഓരോരുത്തരുടെയും ഇഷ്ടാനുസരണം പണം നിക്ഷേപിക്കാനും അത് വളര്‍ത്താനും ഇവിടെ നിങ്ങള്‍ക്ക് സാധിക്കുന്നു. അതായത്, ശമ്പളക്കാര്‍ക്ക് തങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്ക് 12 ശതമാനം നിര്‍ബന്ധിത വിഹിതത്തിന് പുറമെ അടിസ്ഥാന ശമ്പളത്തിന്റെ 100 ശതമാനം സ്വമേധയാ നിക്ഷേപിക്കാന്‍ സാധിക്കുന്ന മാര്‍ഗം.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഇതിന് നിങ്ങള്‍ക്ക് നികുതി ഇളവുകളും ലഭിക്കുന്നതാണ്. ഇപിഎഫ് പോലെ തന്നെ ജോലി മാറുമ്പോള്‍ വിപിഎഫ് അക്കൗണ്ടും പുതിയ കമ്പനിയിലേക്ക് മാറ്റാനാകും.

Also Read: SIP: കുട്ടികള്‍ക്കായൊരു എസ്‌ഐപി വേണ്ടേ? നടപടിക്രമങ്ങള്‍ എന്തെല്ലാം?

എങ്ങനെ നിക്ഷേപിക്കാം?

വിപിഎഫില്‍ നിക്ഷേപിക്കുന്നതിനായി നിങ്ങളുടെ സ്ഥാപനത്തിന്റെ എച്ച്ആര്‍ അല്ലെങ്കില്‍ പേറോള്‍ വകുപ്പിന്റെ സഹായം ആവശ്യമാണ്. വിപിഎഫിലേക്ക് നിക്ഷേപിക്കാനായി ഫോം പൂരിപ്പിച്ച് എത്ര സംഖ്യ വേണമെന്നും തീരുമാനിക്കാം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ എല്ലാ മാസവും നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക വിപിഎഫിലേക്ക് പോകും.

എന്നാല്‍ വിപിഎഫ് തുക വളരെ എളുപ്പത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ഒന്നല്ല. മിക്ക കമ്പനികളും വിപിഎഫ് തുക വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ പിന്‍വലിക്കാന്‍ അനുവദിക്കൂ.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

Follow Us