AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

8th Pay Commission GK: എട്ടാം ശമ്പള കമ്മീഷനെ കുറിച്ച് എന്തറിയാം? പഠിക്കേണ്ടതും മനസിലാക്കേണ്ടതുമായ കാര്യങ്ങള്‍

8th Pay Commission GK Questions and Answers: Key Facts for Competitive Exams: ശമ്പള പരിഷ്‌കരണം, ഫിറ്റ്‌മെന്റ് ഘടകം, അലവന്‍സുകള്‍, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രധാനമാണ്. മത്സര പരീക്ഷകളില്‍ കറന്റ് അഫയേഴ്സ്, പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. 8ാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ നോക്കാം.

8th Pay Commission GK: എട്ടാം ശമ്പള കമ്മീഷനെ കുറിച്ച് എന്തറിയാം? പഠിക്കേണ്ടതും മനസിലാക്കേണ്ടതുമായ കാര്യങ്ങള്‍
പ്രതീകാത്മക ചിത്രം Image Credit source: anand purohit/Moment/Getty Images
Shiji M K
Shiji M K | Published: 26 Aug 2026 | 05:43 PM

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധ നേടിയ വിഷയമാണ് 8ാം ശമ്പള കമ്മീഷന്‍. ശമ്പള പരിഷ്‌കരണം, ഫിറ്റ്‌മെന്റ് ഘടകം, അലവന്‍സുകള്‍, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രധാനമാണ്. മത്സര പരീക്ഷകളില്‍ കറന്റ് അഫയേഴ്സ്, പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. 8ാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ നോക്കാം.

  • 8ാം ശമ്പള കമ്മീഷന്‍ എന്താണ്?

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളം, പെന്‍ഷന്‍, അലവന്‍സുകള്‍ എന്നിവ പരിഷ്‌കരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുന്ന കമ്മീഷനാണ് 8ാം ശമ്പള കമ്മീഷന്‍.

  • 8ാം ശമ്പള കമ്മീഷന്‍ ആരെ ബാധിക്കും?

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ തുടങ്ങിയവരെയാണ് പ്രധാനമായും ഇത് ബാധിക്കുക.

  • 8ാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത് ആരാണ്?

കേന്ദ്ര സര്‍ക്കാരാണ് ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്.

  • 8ാം ശമ്പള കമ്മീഷന്റെ അധ്യക്ഷ ആരാണ്?

ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് 8ാം കേന്ദ്ര ശമ്പള കമ്മീഷന്റെ അധ്യക്ഷ.

  • കമ്മീഷനിലെ പാര്‍ട്ട് ടൈം അംഗം ആരാണ്?

പ്രൊഫ. പുലക് ഘോഷാണ് പാര്‍ട്ട് ടൈം അംഗം.

  • 8ാം ശമ്പള കമ്മീഷന്റെ അംഗ-സെക്രട്ടറി ആരാണ്?

പങ്കജ് ജെയിനാണ് അംഗ-സെക്രട്ടറി.

  • 8ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ എത്ര സമയത്തിനുള്ളില്‍ നല്‍കണം?

കമ്മീഷന്‍ രൂപീകരിച്ച തീയതി മുതല്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ആവശ്യമായ സാഹചര്യത്തില്‍ ചില വിഷയങ്ങളില്‍ ഇടക്കാല റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കാം.

  • 7ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നത് എപ്പോള്‍?

2016 ജനുവരി 1 മുതല്‍ 7-ാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നു

  • ശമ്പള കമ്മീഷന്‍ സാധാരണയായി എത്ര വര്‍ഷം കൂടുമ്പോഴാണ് വരുന്നത്?

സാധാരണയായി ഏകദേശം 10 വര്‍ഷത്തെ ഇടവേളയിലാണ് ശമ്പള കമ്മീഷനുകള്‍ വരുന്നത്.

  • 8ാം ശമ്പള കമ്മീഷന്റെ പ്രധാന ലക്ഷ്യം എന്താണ്?

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കുകയാണ് പ്രധാന ലക്ഷ്യം.

  • ഫിറ്റ്‌മെന്റ് ഘടകം എന്താണ്?

നിലവിലെ അടിസ്ഥാന ശമ്പളം പുതുക്കിയ അടിസ്ഥാന ശമ്പളമായി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഗുണകമാണ് ഫിറ്റ്‌മെന്റ് ഘടകം.

  • ഫിറ്റ്‌മെന്റ് ഘടകം ശമ്പളത്തെ എങ്ങനെ ബാധിക്കും?

ഫിറ്റ്‌മെന്റ് ഘടകം ഉയര്‍ന്നാല്‍ അടിസ്ഥാന ശമ്പളത്തിലും അതനുസരിച്ചുള്ള ആനുകൂല്യങ്ങളിലും വര്‍ധനയുണ്ടാകാം.

  • 8ാം ശമ്പള കമ്മീഷന്‍ വന്നാല്‍ ശമ്പളം കൂടുമോ?

ശമ്പളത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ കൃത്യമായ വര്‍ധന ഔദ്യോഗിക ശുപാര്‍ശകള്‍ക്ക് ശേഷമേ വ്യക്തമാകൂ.

  • പെന്‍ഷനിലും മാറ്റമുണ്ടാകുമോ?

ശമ്പള പരിഷ്‌കരണത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌കരണവും പരിഗണിക്കപ്പെടാം.

  • കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ അലവന്‍സുകളും മാറുമോ?

വിവിധ അലവന്‍സുകള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന് കഴിയും.

  • 8ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ആരാണ് അംഗീകരിക്കുന്നത്?

കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചതിന് ശേഷം കേന്ദ്ര സര്‍ക്കാരാണ് അവ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.

  • ശമ്പള പരിഷ്‌കരണത്തില്‍ പണപ്പെരുപ്പം പ്രധാനമാണോ?

അതെ. ജീവനക്കാരുടെ ജീവിതച്ചെലവും പണപ്പെരുപ്പവും ശമ്പള പരിഷ്‌കരണത്തില്‍ പരിഗണിക്കാവുന്ന പ്രധാന ഘടകങ്ങളാണ്.

Also Read: Onam GK Questions: മഹാബലിയുടെ ഭാര്യയുടെ പേരറിയാമോ, അച്ഛന്റെ എങ്കിലും? ഓണം ജികെ ചോദ്യങ്ങളും ഉത്തരങ്ങളും

  • 7ാം ശമ്പള കമ്മീഷന്‍ ഏത് ശമ്പള ഘടനയാണ് അവതരിപ്പിച്ചത്?

7ാം ശമ്പള കമ്മീഷന്‍ ശമ്പള മാട്രിക്‌സ് അടിസ്ഥാനമാക്കിയുള്ള പുതിയ ശമ്പള ഘടന അവതരിപ്പിച്ചു.

  • ശമ്പള മാട്രിക്‌സ് എന്താണ്?

വിവിധ ശമ്പള തലങ്ങളിലായി അടിസ്ഥാന ശമ്പളം ക്രമീകരിച്ചിരിക്കുന്ന ശമ്പള പട്ടികയാണ് ശമ്പള മാട്രിക്‌സ്.

  • 8ാം ശമ്പള കമ്മീഷന്‍ സംബന്ധിച്ച കൃത്യമായ ശമ്പള വര്‍ധന എവിടെ നിന്നാണ് അറിയുക?

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളും കമ്മീഷന്റെ ശുപാര്‍ശകളും വന്നതിന് ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ.

  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണോ?

8ാം ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യമിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അതത് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

  • 8ാം ശമ്പള കമ്മീഷന്‍ പരീക്ഷകള്‍ക്ക് പ്രധാനപ്പെട്ടതാകുന്നത് എന്തുകൊണ്ട്?

ശമ്പള പരിഷ്‌കരണം, കേന്ദ്ര സര്‍ക്കാര്‍, സാമ്പത്തിക നയം, ഭരണസംവിധാനം എന്നിവയുമായി ബന്ധപ്പെട്ടതിനാല്‍ പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ് തുടങ്ങിയ മത്സര പരീക്ഷകളിലെ കറന്റ് അഫയേഴ്സ് വിഭാഗത്തില്‍ ഇത് പ്രസക്തമാണ്.

English Summary

The 8th Pay Commission is an important topic for competitive exams and current affairs. Key areas include salary revision, fitment factor, pension and allowances for central government employees. These important facts and questions can help candidates prepare for PSC, SSC and other competitive examinations.

Follow Us