AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam GK Questions: മഹാബലിയുടെ ഭാര്യയുടെ പേരറിയാമോ, അച്ഛന്റെ എങ്കിലും? ഓണം ജികെ ചോദ്യങ്ങളും ഉത്തരങ്ങളും

Onam Quiz Mahabali’s Wife, Family and Other Interesting Questions and Answers: ഓണം ആഘോഷിക്കുന്നത് പോലെ തന്നെ ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യവും നമ്മള്‍ അറിഞ്ഞിരിക്കണം പഠിച്ചിരിക്കണം. ജാതി-മത ഭേദമന്യേ മലയാളികള്‍ കൊണ്ടാടുന്ന ഓണത്തെ കുറിച്ച് ആര് ചോദിച്ചാലും, എപ്പോള്‍ ചോദിച്ചാലും പറയാന്‍ കഴിയുമ്പോഴല്ലേ നമ്മള്‍ കേരളത്തിന്റെ സ്വന്തം മക്കളാകൂ.

Onam GK Questions: മഹാബലിയുടെ ഭാര്യയുടെ പേരറിയാമോ, അച്ഛന്റെ എങ്കിലും? ഓണം ജികെ ചോദ്യങ്ങളും ഉത്തരങ്ങളും
ഓണാഘോഷം Image Credit source: PTI
Shiji M K
Shiji M K | Published: 22 Aug 2026 | 10:56 AM

ഓണം ആഘോഷിക്കാത്ത മലയാളികളില്ല, ഗംഭീരമായ പരിപാടികളിലൂടെയും സദ്യയിലൂടെയുമെല്ലാം മലയാളികള്‍ ഓണം ആഘോഷിക്കുന്നു. എന്നാല്‍ എന്താണ് ഓണമെന്നും എന്തിനാണ് ഓണം ആഘോഷിക്കുന്നതെന്നും ചോദിച്ചാല്‍ പകുതിപേര്‍ക്കും അറിയില്ല. മഹാബലി ആരാണ്, എന്താണ് ഓണത്തിന് പിന്നിലെ ഐതിഹ്യം തുടങ്ങിയവയെല്ലാം തലമുറകള്‍ കഴിയുംതോറും ആളുകള്‍ മറന്നുപോകുന്നു. എന്നാല്‍ എക്കാലവും ആഘോഷിക്കപ്പെടേണ്ട ഓണത്തെ കുറിച്ച് നമുക്കങ്ങനെ മറക്കാന്‍ പറ്റുമോ?

ഓണം ആഘോഷിക്കുന്നത് പോലെ തന്നെ ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യവും നമ്മള്‍ അറിഞ്ഞിരിക്കണം പഠിച്ചിരിക്കണം. ജാതി-മത ഭേദമന്യേ മലയാളികള്‍ കൊണ്ടാടുന്ന ഓണത്തെ കുറിച്ച് ആര് ചോദിച്ചാലും, എപ്പോള്‍ ചോദിച്ചാലും പറയാന്‍ കഴിയുമ്പോഴല്ലേ നമ്മള്‍ കേരളത്തിന്റെ സ്വന്തം മക്കളാകൂ. എങ്കില്‍ ഒട്ടും സമയം വൈകിപ്പിക്കേണ്ടാ, ഓണത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദമായി തന്നെ മനസിലാക്കാം.

എന്താണ് ഓണം?

കേരളത്തിന്റെ ദേശീയോത്സവമായി അറിയപ്പെടുന്ന ആഘോഷമാണ് ഓണം. മഹാബലി രാജാവിന്റെ സ്മരണയുമായി ബന്ധപ്പെട്ടാണ് ഓണം ആഘോഷിക്കുന്നത്. മാവേലി നാടുവാണിരുന്ന കാലത്ത് കള്ളവും ചതിയും ഇല്ലാതെ എല്ലാവരും സമത്വത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്നുവെന്നാണ് ഐതിഹ്യം. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ മാവേലി എത്തുന്നുവെന്ന വിശ്വാസത്തിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. പൂക്കളം, ഓണസദ്യ, വള്ളംകളി, പുലികളി തുടങ്ങിയവയെല്ലാം ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.

ഓണത്തെ കുറിച്ച് കൂടുതലറിയാം

  • മഹാബലിയുടെ യഥാര്‍ഥ പേര് എന്തായിരുന്നു?

ഇന്ദ്രസേനന്‍ എന്നാണ് പുരാണങ്ങളില്‍. മഹാബലി, ബലി എന്നും അറിയപ്പെടുന്നു

  • മഹാബലിയുടെ പിതാവിന്റെ പേര് എന്താണ്?

വിരോചനന്‍

  • മഹാബലിയുടെ മാതാവിന്റെ പേര് എന്താണ്?

ദേവാംബ

  • മഹാബലിയുടെ മുത്തച്ഛന്‍ ആര്?

പ്രഹ്ലാദന്‍

  • മഹാബലിയുടെ മുത്തശ്ശിയുടെ പേര് എന്താണ്?

ധന്യ

  • മഹാബലിയുടെ ഭാര്യയുടെ പേര് എന്താണ്?

വിന്ദ്യാവലി

  • മഹാബലിക്ക് ഒരു മനുഷ്യനാണോ?

അല്ല, പുരാണങ്ങളില്‍ മഹാബലിയെ അസുരരാജാവായാണ് വിശേഷിപ്പിക്കുന്നത്

  • മഹാബലി ഏത് വംശത്തില്‍പ്പെട്ടവനായിരുന്നു?

അസുര വംശം

  • മഹാബലിയുടെ മുത്തച്ഛനായ പ്രഹ്ലാദന്‍ ആരുടെ ഭക്തനായിരുന്നു?

മഹാവിഷ്ണുവിന്റെ

  • മഹാബലി ഭരിച്ചിരുന്നതായി ഐതിഹ്യം പറയുന്ന രാജ്യം ഏത്?

കേരളം ഉള്‍പ്പെടുന്ന വിശാലമായ പ്രദേശം എന്നാണ് ഐതിഹ്യപരമായ വിശ്വാസം.

  • മഹാബലിയുടെ ഭരണകാലത്ത് ജനങ്ങള്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ഐതിഹ്യം പറയുന്നു?

സമത്വത്തോടെയും സമൃദ്ധിയോടെയും സന്തോഷത്തോടെയും

  • മഹാബലിയുടെ രാജധാനിയായി ചില പുരാണപരമ്പരകളില്‍ പറയപ്പെടുന്ന സ്ഥലം ഏത്?

മഹിഷ്മതി

  • മഹാബലിയെ പാതാളത്തിലേക്ക് അയച്ചത് ആര്?

വാമനന്‍

  • വാമനന്‍ ആരുടെ അവതാരമാണ്?

മഹാവിഷ്ണുവിന്റെ

  • വാമനന്റെ പിതാവിന്റെ പേര് എന്താണ്?

കശ്യപന്‍

  • വാമനന്റെ മാതാവിന്റെ പേര് എന്താണ്?

അദിതി

  • വാമനന്റെ സഹോദരന്മാര്‍ ആരൊക്കെയാണ്?

ആദിത്യന്മാര്‍

  • വാമനന്‍ മഹാബലിയുടെ അടുക്കല്‍ എത്തുമ്പോള്‍ ഏത് രൂപത്തിലായിരുന്നു?

ഒരു ബാല ബ്രാഹ്‌മണന്റെ രൂപത്തില്‍

  • വാമനന്‍ മഹാബലിയോട് എന്താണ് ആവശ്യപ്പെട്ടത്?

മൂന്ന് അടി മണ്ണ്

  • മഹാബലി വാമനന് മൂന്ന് അടി സ്ഥലം നല്‍കാന്‍ സമ്മതിച്ചത് എന്തുകൊണ്ട്?

വാക്ക് പാലിക്കുന്ന ദാനശീലനായ രാജാവായിരുന്നു

  • വാമനന്റെ ആദ്യ ചുവടില്‍ എന്താണ് അളന്നത്?

ഭൂമി

  • രണ്ടാമത്തെ ചുവടില്‍ എന്താണ് അളന്നത്?

ആകാശം

  • മൂന്നാമത്തെ ചുവടിനായി മഹാബലി എന്താണ് നല്‍കിയത്?

സ്വന്തം ശിരസ്

  • മഹാബലിയുടെ ഭരണകാലവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പ്രധാന ആശയം എന്താണ്?

സമത്വവും നീതിയും സമൃദ്ധിയും

  • മഹാബലി ഏത് ദൈവത്തിന്റെ ഭക്തനായിരുന്നു?

മഹാവിഷ്ണുവിന്റെ ഭക്തനായിരുന്നു എന്നാണ് പുരാണപരമ്പരയില്‍ പറയുന്നത്

  • മഹാബലിയുടെ ഗുരു ആരായിരുന്നു?

ശുക്രാചാര്യര്‍

  • ശുക്രാചാര്യര്‍ മഹാബലിയെ വാമനനില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതെന്തുകൊണ്ട്?

വാമനന്‍ സാധാരണ ബാലനല്ലെന്ന് മനസ്സിലാക്കിയതിനാല്‍

Also Read: Vizhinjam Port Current Affairs 2026: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

  • മഹാബലിയുടെ മകനായി പുരാണങ്ങളില്‍ പറയപ്പെടുന്ന പ്രധാന കഥാപാത്രം ആര്?

ബാണാസുരന്‍

  • പ്രഹ്ലാദന്റെ പിതാവ് ആര്?

ഹിരണ്യകശിപു

  • ഹിരണ്യകശിപുവിനെ വധിച്ച മഹാവിഷ്ണുവിന്റെ അവതാരം ഏത്?

നരസിംഹാവതാരം

  • മഹാബലിയും വാമനനും തമ്മിലുള്ള കഥ പ്രധാനമായും ഏത് പുരാണവുമായി ബന്ധപ്പെട്ടതാണ്?

ഭാഗവതപുരാണം ഉള്‍പ്പെടെയുള്ള പുരാണപരമ്പരകള്‍

  • ഓണവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള അവതാരം ഏത്?

വാമനാവതാരം

  • വാമനന്റെ വിശ്വരൂപത്തെ പുരാണങ്ങളില്‍ എന്താണ് വിളിക്കുന്നത്?

ത്രിവിക്രമന്‍

  • വാമനന്‍ ത്രിവിക്രമ രൂപം സ്വീകരിച്ചതിന് ശേഷം മഹാബലിക്ക് സംഭവിച്ചത് എന്താണ്?

മൂന്നാമത്തെ ചുവടിനായി തന്റെ ശിരസ് സമര്‍പ്പിച്ച മഹാബലിയെ പാതാളത്തിലേക്ക് അയച്ചതായി പുരാണകഥ പറയുന്നു

English Summary

Onam is closely associated with the legendary King Mahabali and his return to Kerala. These GK questions cover interesting facts about Mahabali, his family and the traditions linked to Onam. Perfect for Onam quizzes and general knowledge preparation.

Follow Us