സ്കൂൾ അധ്യാപകർക്ക് എഐ പരിശീലനം മെയ്‌ 2 മുതൽ ആരംഭിക്കും

25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി തിരിച്ചാവും പരിശീലനം.

സ്കൂൾ അധ്യാപകർക്ക് എഐ പരിശീലനം മെയ്‌ 2 മുതൽ ആരംഭിക്കും
Published: 

25 Apr 2024 | 06:02 PM

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ (എഐ) സാധ്യതകൾ ഫലപ്രദമായി ഉപയോ​ഗിക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാ​ഗമായി സ്കൂൾ അധ്യാപകർക്ക് മെയ് 2മുതൽ പരിശീലനം നൽകാൻ തീരുമാനമായി. സെക്കൻഡറി തലം മുതലുള്ള അധ്യാപകർക്കാണ് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം നൽകുന്നത്.

ഇതിന്റെ ക്ലാസുകൾ മെയ് 2 മുതൽ ആരംഭിക്കാനാണ് തീരുമാനം. 8 മുതൽ 12 ക്ലാസുകളിൽ പഠിപ്പിക്കുന്ന 80,000 അധ്യാപകർക്ക് 2024 ആഗസ്റ്റ് മാസത്തോടെ എഐ പരിശീലനം പൂർത്തിയാക്കും. ലാപ്ടോപ്പും സ്മ‌ാർട്ട് ഫോണും ഉപയോഗിച്ചാണ് അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കേണ്ടത്. അതിനായി 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി തിരിച്ചാവും പരിശീലനം. എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ അധ്യാപകർക്ക് കൈറ്റ്’ നൽകിയ ജി-സ്യൂട്ട് അക്കൗണ്ടുകൾ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിർദേശിക്കുന്ന എഐ ടൂളുകളായിരിക്കും അതത് സമയങ്ങൾ പരിശീലനത്തിന് ഉപയോഗിക്കുന്നത് എന്നും അധികൃതർ അറിയിച്ചു.

എഐ ഉപയോഗിച്ച് ഡോക്യുമെന്റുകളെ (പി.ഡി.എഫ്, ചിത്രം, വീഡിയോ ഉൾപ്പെടെ) ലളിതമായ ഭാഷയിൽ മാറ്റാനും ആശയങ്ങൾ നഷ്ടപ്പെടുത്താതെ ഉള്ളടക്കം ചെറുതാക്കാനും പുതിയത് തയ്യാറാക്കാനും സഹായകമാകുന്ന ‘സമ്മറൈസേഷൻ’ (Summarisation) സങ്കേതങ്ങൾ ആണ് ആദ്യ ഭാഗത്ത് ഉള്ളത്.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തയ്യാറാക്കാനും, എഡിറ്റ് ചെയ്യാനും അവയെ കാർട്ടൂണുകൾ, പെയിന്റിങ്ങുകൾ എന്നിങ്ങനെ മാറ്റാനും, ചിത്രങ്ങളോടൊപ്പം ഉള്ളടക്കം കൂട്ടിച്ചേർക്കാനും കഴിയുന്ന ‘ഇമേജ് ജനറേഷൻ’ ആണ് രണ്ടാം ഭാഗം. എ.ഐ. ടൂളുകൾ ഉപയോഗിക്കുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട പ്രോംപ്റ്റുകൾ കൃത്യമായി നൽകാൻ സഹായിക്കുന്ന ‘പ്രോംപ്റ്റ് എഞ്ചിനീയറിംഗ്’ ആണ് പരിശീലനത്തിൻ്റെ മൂന്നാം ഭാഗം.

നിർമിത ബുദ്ധിയുടെ ഉപയോക്താക്കൾ മാത്രമല്ല അവ പ്രോഗ്രാം വഴി എങ്ങനെ തയ്യാറാക്കുന്നു എന്ന് സ്വയം പരിശീലിക്കാൻ അധ്യാപകർക്ക് അവസരം നൽകുന്ന ‘മെഷീൻ ലേണിംഗ്’ ആണ് അടുത്ത ഭാഗത്ത് ഉണ്ടാകുക. എഐ ഉപയോഗിച്ച് പ്രസൻ്റേഷനുകൾ, അനിമേഷനുകൾ തുടങ്ങിയവ തയ്യാറാക്കാനും ലിസ്റ്റുകൾ, പട്ടികകൾ, ഗ്രാഫുകൾ, ചാർട്ടുകൾ തുടങ്ങിയവ നമ്മുടെ ആവശ്യത്തിനനുസരിച്ച് നിർമിക്കാനും, കസ്റ്റമൈസ് ചെയ്യാനും അഞ്ചാം ഭാഗത്തും പരിചയപ്പെടുന്നു.

ആറാം ഭാഗം മൂല്യ നിർണയത്തിന് എഐ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്. അധ്യാപകർക്ക് യൂണിറ്റ് ടെസ്റ്റുകൾ മുതൽ വിവിധ ചോദ്യമാതൃകകൾ തയ്യാറാക്കാൻ ഇതിലൂടെ അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാ​ഗമായി 180 മാസ്റ്റർ ട്രെയിനർമാർക്ക് ഒരു മാസത്തെ പരിശീലനം കൈറ്റ് നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സു‌കൾ ഭിന്നശേഷി സൗഹൃദമായി തയ്യാറാക്കാനും ഈ പരിശീലനം വഴി അധ്യാപകർക്ക് അവസരം നൽകുന്നതാണ്.

 

Follow Us
Related Stories
KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ? യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കാന്‍ അവസരം
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ