SBI PO Exam Result 2026: എസ്ബിഐ പരീക്ഷ എഴുതിയവരാണോ? ഫലം ഉടനെത്തും; എങ്ങനെ പരിശോധിക്കാം?
SBI Probationary Officer Result 2026: രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് അടുത്ത ഘട്ടമായ മെയിൻ പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും. 1,500 തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് എസ്ബിഐ പരീക്ഷകൾ നടത്തയത്. ഇതിൽ റെഗുലർ ഒഴിവുകൾ 1,446ഉം, ബാക്ക്‌ലോഗ് ഒഴിവുകൾ 54മാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രൊബേഷണറി ഓഫീസർ (പിഒ) പ്രിലിമിനറി പരീക്ഷാഫലം 2026 ഉടൻ പുറത്തുവിടും. ഫലം പ്രഖ്യാപിച്ചാലുടൻ ഉദ്യോഗാർത്ഥികൾക്ക് ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് അടുത്ത ഘട്ടമായ മെയിൻ പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും. 1,500 തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് എസ്ബിഐ പരീക്ഷകൾ നടത്തയത്. ഇതിൽ റെഗുലർ ഒഴിവുകൾ 1,446ഉം, ബാക്ക്‌ലോഗ് ഒഴിവുകൾ 54മാണ്. ഓഗസ്റ്റ് 1, 2 തീയതികളിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്.
ഓഗസ്റ്റ് അവസാന വാരമോ സെപ്റ്റംബർ ആദ്യ വാരമോ ഫലം പുറത്തുവിടാനാണ് സാധ്യത. എസ്ബിഐ പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്കുള്ള മെയിൻ പരീക്ഷ സെപ്റ്റംബർ 12നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 12-ന് മെയിൻ പരീക്ഷ നിശ്ചയിച്ചിരിക്കുന്നതിനാൽ, പ്രിലിമിനറി ഫലത്തിനായി കാത്തിരിക്കാതെ ഇപ്പോൾ തന്നെ മെയിൻ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങാവുന്നതാണ്.
ALSO READ: റെയിൽവേയിൽ സ്വപ്ന ജോലി! 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും
ഫലം എങ്ങനെ പരിശോധിക്കാം?
- എസ്ബിഐയുടെ ഔദ്യോഗിക കരിയർ പോർട്ടൽ sbi.bank.in സന്ദർശിക്കുക.
- അവിടെ കരിയർ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
- നിലവിലെ ഒഴിവുകളിലേക്ക് പോകുക.
- അതിൽ PO റിക്രൂട്ട്മെന്റ് ലിങ്ക് നൽകിയിട്ടുണ്ടാകും.
- ശേഷം ഫലം അല്ലെങ്കിൽ സ്കോർകാർഡ് ലിങ്ക് തിരഞ്ഞെടുക്കുക.
- ആവശ്യമായ ലോഗിൻ വിശദാംശങ്ങൾ നൽകുക
- വിവരങ്ങൾ സമർപ്പിച്ച് ഫലം പരിശോധിക്കുക.
- ഇത് ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി പ്രിൻ്റെടുത്ത് സൂക്ഷിക്കാം
സെലക്ഷൻ പ്രക്രിയ
എസ്ബിഐ പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് നടക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിൻസ് പരീക്ഷ, അഭിമുഖവും ഗ്രൂപ്പ് പ്രവർത്തനവും എന്നിവയാണ് ആ മൂന്ന് ഘട്ടങ്ങൾ. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് മെയിൻ പരീക്ഷ എഴുതാവുന്നതാണ്. മെയിൻസ് പരീക്ഷയിൽ യോഗ്യത നേടുന്നവർ സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്‌സർസൈസ്, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയിൽ പങ്കെടുക്കേണ്ടതുണ്ട്.
മെയിൻസ് പരീക്ഷയിലെ മാർക്കുകളും മൂന്നാം ഘട്ടത്തിലെ മാർക്കുകളും കൂട്ടിച്ചേർത്താണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ വർഷം അവസാനത്തോടെ അന്തിമ മെറിറ്റ് ലിസ്റ്റ് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. 12 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. അന്തിമ തിരഞ്ഞെടുപ്പിന്, എസ്‌ബിഐ പിഒ മെയിൻ പരീക്ഷയ്ക്ക് 75 ശതമാനം വെയിറ്റേജ് ഉണ്ട്, അഭിമുഖത്തിനും ഗ്രൂപ്പ് വ്യായാമത്തിനും ഒരുമിച്ച് 25 ശതമാനം വെയിറ്റേജ് ഉണ്ട്. പ്രിലിമിനറി പരീക്ഷയ്ക്ക് 100 മാർക്കാണുള്ളത്. മൊത്തത്തിലുള്ള കട്ട്-ഓഫിന്റെ അടിസ്ഥാനത്തിൽ എസ്‌ബിഐ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
English Summary:
SBI PO Result 2026 soon on official website. The prelims exams for Probationary Officer recruitment was held on 1 and 2 August 2026. Candidates who qualify will be eligible to appear for the Mains examination. SBI has announced 1,500 PO vacancies. It includes 1,446 regular posts and 54 backlog vacancies.