AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Career Guidance 2026: പ്ലസ് ടു കഴിഞ്ഞ് പെട്ടെന്ന് ജോലി വേണോ?; ഐടിഐ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം

Career Guidance After Plus Two: പെട്ടെന്ന് തന്നെ ഒരു ജോലി വേണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച വഴിയാണ് ഐടിഐ. എന്നാൽ ഐടിഐ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വെറുതെ ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതിന് പകരം, കൃത്യമായ പ്ലാനിംഗോടെ കൂടി തിരഞ്ഞെടുത്താൽ മികച്ച കരിയർ കൈപ്പിടിയിലാക്കാം.

Career Guidance 2026: പ്ലസ് ടു കഴിഞ്ഞ് പെട്ടെന്ന് ജോലി വേണോ?; ഐടിഐ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം
Career Guidance Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 02 Apr 2026 | 09:44 PM

പ്ലസ് ടു കഴിഞ്ഞിരിക്കുന്ന കുട്ടികളുടെ മനസ്സിലാകെ ഇനി എന്തെന്നുള്ള ചിന്തയാണ്. പ്ലസ് ടുവിന് ശേഷം വർഷങ്ങളോളം നീളുന്ന ഡിഗ്രി പഠനത്തിന് താല്പര്യമില്ലാത്ത നിരവധി കുട്ടികളുണ്ട്. പെട്ടെന്ന് തന്നെ ഒരു ജോലി വേണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച വഴിയാണ് ഐടിഐ. എന്നാൽ ഐടിഐ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വെറുതെ ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതിന് പകരം, കൃത്യമായ പ്ലാനിംഗോടെ കൂടി തിരഞ്ഞെടുത്താൽ മികച്ച കരിയർ കൈപ്പിടിയിലാക്കാം.

ട്രേഡ് തിരഞ്ഞെടുക്കുമ്പോൾ

ഐടിഐയിൽ പലതരം ട്രേഡുകളാണുള്ളത്. നിങ്ങളുടെ താൽപ്പര്യവും പ്ലസ് ടുവിൽ പഠിച്ച വിഷയങ്ങളും പരിഗണിച്ച് വേണം ഐടിഐയിൽ ട്രേഡ് തിരഞ്ഞെടുക്കുക. ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/മെക്കാനിക് എന്നിവയ്ക്ക് എല്ലാക്കാലത്തും ഡിമാൻഡുള്ളതാണ്. കമ്പ്യൂട്ടർ ഓപ്പറേറ്റർ, സ്റ്റെനോഗ്രഫി, ഫാഷൻ ഡിസൈനിംഗ് എന്നിവയും പെട്ടെന്ന് ജോലി ലഭിക്കുന്നതാണ്.

ALSO READ: പത്താം ക്ലാസ് കഴിഞ്ഞ് ഉടനെ ഐടിഐക്കും പോളിക്കും ചേരണോ? ഗുണങ്ങളും ദോഷങ്ങളും

ദേശീയതലത്തിൽ അംഗീകാരമുള്ളതാണ് എൻസിടിവി (NCVT). റെയിൽവേ, ബിപിസിഎൽ, കെഎസ്ഇബി തുടങ്ങിയ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ലഭിക്കാൻ എൻസിടിവി സർട്ടിഫിക്കറ്റ് ​ഗുണകരമാകും. സംസ്ഥാനതലത്തിൽ മാത്രം അംഗീകാരമുള്ള സർട്ടിഫിക്കറ്റാണ് എസ് സിവിടി (SCVT). അതുകൊണ്ട് തന്നെ ഇവ രണ്ടും തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

ഐടിഐ എന്നാൽ തിയറിയേക്കാൾ കൂടുതൽ പ്രാക്ടിക്കൽ പരിശീലമാണുള്ളത്. നിങ്ങൾ ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ നല്ല വർക്ക്ഷോപ്പുകൾ, മെഷിനറികൾ, ആധുനിക ഉപകരണങ്ങൾ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ചേരുക. കാരണം പഠനസമയത്ത് ലഭിക്കുന്ന പ്രാക്ടീസ് ജോലി സമയത്ത് ഏറെ ഉപകാരപ്രദമാകും.

ഐടിഐ പഠനം കഴിഞ്ഞാലുടൻ വലിയ കമ്പനികളിൽ അപ്രന്റീസ്ഷിപ്പിന് സാധ്യതകൾ കൂടുതലാണ്. കെഎസ്ഇബി, കെഎസ്ആർടിസി, കൊച്ചിൻ ഷിപ്പ്‌യാർഡ് തുടങ്ങിയ സ്ഥാപനങ്ങൾ ഐടിഐ കഴിഞ്ഞവർക്ക് മുൻഗണന നൽകി അപേക്ഷകൾ ക്ഷണിക്കാറുണ്ട്. അതിനാൽ പഠനം കഴിഞ്ഞ് വെറുതെയിരിക്കരുത്. ഐടിഐ കഴിഞ്ഞവർക്ക് പോളിടെക്നിക് ഡിപ്ലോമയുടെ രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന്ത് മറ്റൊരു പ്രത്യേകതയാണ്.

 

 

Follow Us