AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

SSLC Courses: എസ്എസ്എൽസിക്ക് ശേഷം തിരഞ്ഞെടുക്കാം ഈ കോഴ്സുകൾ; വിദ്യാർത്ഥികൾ അറിയാൻ

Kerala SSLC Career Guidance 2026: ഓരോ വിദ്യാർത്ഥികളുടെയും താൽപ്പര്യവും അഭിരുചികളും വ്യത്യസ്തമായിരിക്കും. അത് അനുസരിച്ച് വേണം ഭാവിയിൽ എന്ത് പഠിക്കണം എന്ന കാര്യ നിശ്ചയിക്കാൻ. പത്താം ക്ലാസ് കഴിഞ്ഞ് അടുത്തത് എന്ത് എന്ന് ചിന്തിച്ച് ഇരിക്കുന്നവർക്ക് പോകാൻ പറ്റിയ ചില കോഴ്സുകൾ ഏതെല്ലാമെന്ന് നമുക്ക് പരിചയപ്പെടാം.

SSLC Courses: എസ്എസ്എൽസിക്ക് ശേഷം തിരഞ്ഞെടുക്കാം ഈ കോഴ്സുകൾ; വിദ്യാർത്ഥികൾ അറിയാൻ
Career GuidanceImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 27 Mar 2026 | 12:42 PM

ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 30ഓടെ അവസാനിക്കുകയാണ്. പിന്നീടങ്ങോട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ങയോടെ പരീക്ഷാ ഫലവും കാത്തുള്ള ഇരിപ്പാണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലിരിക്കുമ്പോൾ കുട്ടികളുടെയും മാതാപിതാക്കളുടെയും മനസ്സിലേക്ക് കയറിവരുന്ന ചോദ്യമാണ് ഇനിയെന്ത് എന്നുള്ളത്.

ഓരോ വിദ്യാർത്ഥികളുടെയും താൽപ്പര്യവും അഭിരുചികളും വ്യത്യസ്തമായിരിക്കും. അത് അനുസരിച്ച് വേണം ഭാവിയിൽ എന്ത് പഠിക്കണം എന്ന കാര്യ നിശ്ചയിക്കാൻ. പത്താം ക്ലാസ് കഴിഞ്ഞ് അടുത്തത് എന്ത് എന്ന് ചിന്തിച്ച് ഇരിക്കുന്നവർക്ക് പോകാൻ പറ്റിയ ചില കോഴ്സുകൾ ഏതെല്ലാമെന്ന് നമുക്ക് പരിചയപ്പെടാം.

ALSO READ: എസ്എസ്എൽസി മാർക്കിൻ്റെ ശതമാനം എങ്ങനെ കണക്കാക്കാം? ഇതാ എളുപ്പവഴി

പ്ലസ് വൺ പ്ലസ്ടു

നമുക്കറിയാം സാധാരണയായി പത്താം ക്ലാസ് കഴിഞ്ഞാൽ അടുത്തത് പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലേക്കാണ് പോകുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നതും ഈ പാതയാണ്. പത്താം ക്ലാസിലെ മാർക്കിന് അനുസരിച്ച്, സയൻസ് (ബയോളജി, കമ്പ്യൂട്ടർ), കൊമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങൾ നിങ്ങൾക്ക് താല്പര്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം.

ഡോക്ടർ, എഞ്ചിനീയർ, ഐടി, പൈലറ്റ്, നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ താല്പര്യമുള്ളവർ സാധാരണ സയൻസ് വിഷയമാണ് തിരഞ്ഞെടുക്കുന്നത്. ബാങ്കിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, ബിസിനസ് മാനേജ്‌മെന്റ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ കൊമേഴ്സ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. സിവിൽ സർവീസ്, ജേണലിസം, നിയമം, സോഷ്യൽ വർക്ക്, ടീച്ചിംഗ് തുടങ്ങിയവയിലേക്ക് ഭാവി തിരിയാൻ നോക്കുന്നവർ ഹ്യുമാനിറ്റീസ് എടുത്തു പഠിക്കുന്നതാണ് നല്ലത്.

പോളിടെക്നിക് ഡിപ്ലോമ

ഇനി പ്ലസ് വണ്ണിലേക്ക് പോകാൻ താല്പര്യമില്ലാത്തവർക്കും പെട്ടെന്ന് ജോലി ആഗ്രഹിക്കുന്നവർക്കും നേരെ പോളിടെക്നിക് ഡിപ്ലോമ തിരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് വർഷത്തെ കോഴ്സാണിത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ തുടങ്ങിയവയാണ് ഇതിലെ പ്രധാന മേഖലകൾ. ഇനി ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് താല്പര്യമുണ്ടെങ്കിൽ ബിടെക് രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയും ചെയ്യും.

ഐടിഐ

പത്താം ക്ലാസ് കഴിഞ്ഞ് കൂടുതലും വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന ഒന്നാണ് ഐടിഐ. ആറ് മാസം മുതൽ രണ്ട് വർഷം വരെയുള്ള കോഴ്സുകൾ ഇതിൽ തിരഞ്ഞെടുക്കാം. ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, പ്ലംബർ, ഡീസൽ മെക്കാനിക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഐടിഐ നല്ലൊരു ഓപ്ഷനാണ്. സർക്കാർ ജോലികൾക്കും സാധ്യത കൂടുതലാണ്.

പാരാമെഡിക്കൽ ഹെൽത്ത് കെയർ കോഴ്സുകൾ

ആരോഗ്യ മേഖലയിൽ താൽപ്പര്യമുള്ളവർക്ക് പത്താം ക്ലാസിന് ശേഷം ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി, എക്സ്-റേ / റേഡിയോളജി ടെക്നീഷ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ്, നഴ്സിംഗ് അസിസ്റ്റൻ്റ് തുടങ്ങിയ കോഴ്സുകൾ എടുത്ത് പഠിക്കാവുന്നതാണ്. ജോലി സാധ്യത കൂടുതലുള്ള മേഖലയാണിത്.

 

Follow Us