CBSE Results 2026: സിബിഎസ്ഇ 10, 12 പരീക്ഷാഫലം ഏപ്രിലിലോ മെയ് മാസത്തിലോ? ഫലം അറിയാൻ ചെയ്യേണ്ടത്
CBSE 10th, 12th Results 2026: മെയ് മാസത്തിൽ നടക്കാനിരിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസിൻ്റെ രണ്ടാം ബോർഡ് പരീക്ഷയാണ് ഇത്തവണ നേരത്തെ ഫലം പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം. ഫലം നേരത്തെ അറിഞ്ഞാൽ മാത്രമേ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്കായി തയ്യാറെടുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ സിബിഎസ്ഇ ഇതുവരെ കൃത്യമായ അറിയിപ്പോ ഫലം പ്രഖ്യാപിക്കുന്ന തീയതിയോ സമയമോ പുറത്തുവിട്ടിട്ടില്ല.
2026-ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, പരീക്ഷാഫലങ്ങൾ ഏകദേശം ഏപ്രിൽ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തിന് ശേഷമാണ് പത്താം ക്ലാസ് ഫലം വരാറുള്ളതെങ്കിലും, ഈ വർഷം പത്താം ക്ലാസ് ഫലം ആദ്യം പ്രഖ്യാപിക്കുമെന്നാണ് റുപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മെയ് മാസത്തിൽ നടക്കാനിരിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസിൻ്റെ രണ്ടാം ബോർഡ് പരീക്ഷയാണ് ഇത്തവണ നേരത്തെ ഫലം പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം. ഫലം നേരത്തെ അറിഞ്ഞാൽ മാത്രമേ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്കായി തയ്യാറെടുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ സിബിഎസ്ഇ ഇതുവരെ കൃത്യമായ അറിയിപ്പോ ഫലം പ്രഖ്യാപിക്കുന്ന തീയതിയോ സമയമോ പുറത്തുവിട്ടിട്ടില്ല. ഏത് നിമിഷവും ഫലം പുറത്തുവരാനാണ് സാധ്യത കൂടുതൽ.
ALSO READ: പ്ലസ് ടുവിന് ബയോളജി സയൻസായിരുന്നോ?; പഠനം കഴിഞ്ഞാലുടൻ ജോലി ഉറപ്പാക്കാൻ ഈ കോഴ്സുകൾ
ഫെബ്രുവരി 17-ന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 11നാണ് അവസാനിച്ചത്. അതുപോലെ തന്നെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 10ന് അവസാനിക്കും. ഫലം പ്രഖ്യാപിച്ചാലുടൻ വിദ്യാർത്ഥികൾക്ക് അവരവരുടെ മാർക്ക് ഷീറ്റുകൾ, cbseresults.nic.in, results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകൾ വഴി പരിശോധിക്കാവുന്നതാണ്. ഇതുകൂടാതെ results.digilocker.gov.in, umang.gov.in എന്നിവ വഴിയും ഡിജിറ്റൽ മാർക്ക് ഷീറ്റുകൾ ഡൗൺലോട് ചെയ്യാവുന്നതാണ്.
സിബിഎസ്ഇ 10, 12 പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?
അദ്യം തന്നെ നിങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ശേഷം ‘Results’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വിദ്യാർത്ഥിയുടെ Roll Number, School Number, Admit Card ID എന്നിവ നൽകുക.
‘Submit’ നൽകിയാൽ ഫലം സ്ക്രീനിൽ കാണാനാകും.
ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.