CBSE Class 10 Second Board Result: പരീക്ഷ കഴിഞ്ഞ് 50 ദിവസം! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം എപ്പോൾ
CBSE Class 10 Second Board Result Date 2026: പരീക്ഷ അവസാനിച്ച് അമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും സിബിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തുവിടാത്തത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഒരുപോലെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏകദേശം 6.68 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയെഴുതിയത്. ആദ്യ പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയ വിദ്യാർത്ഥികൾക്ക് അവരുടെ സ്കോറുകൾ മെച്ചപ്പെടുത്താനുള്ള അവസരമായിരുന്നു ഇത്.

പ്രതീകാത്മക ചിത്രം
സിബിഎസ്ഇ (CBSE) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ്. പരീക്ഷ അവസാനിച്ച് അമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും സിബിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തുവിടാത്തത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഒരുപോലെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏകദേശം 6.68 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയെഴുതിയത്. ഈ ഫലം പുറത്തുവന്നാൽ മാത്രമെ വരും ദിവസങ്ങളിൽ പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളടക്കമുള്ള പ്രക്രിയയിൽ കുട്ടികൾക്ക് ഭാഗമാകാൻ സാധിക്കൂ.
സിബിഎസ്ഇയുടെ പരിഷ്കരിച്ച പരീക്ഷാ സമ്പ്രദായത്തിന്റെ ഭാഗമായിട്ടാണ് ഈ വർഷം മുതൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി രണ്ടാം ബോർഡ് പരീക്ഷ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് 15 മുതൽ മെയ് 21 വരെയാണ് പരീക്ഷകൾ നടന്നത്. ആദ്യ പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയ വിദ്യാർത്ഥികൾക്ക് അവരുടെ സ്കോറുകൾ മെച്ചപ്പെടുത്താനുള്ള അവസരമായിരുന്നു ഇത്. എന്നാൽ പരീക്ഷ കഴിഞ്ഞ് ആഴ്ചകൾ പലത് കഴിഞ്ഞിട്ടും ഫലപ്രഖ്യാപന തീയതി സംബന്ധിച്ച് ബോർഡ് ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പും പുറത്തുവിട്ടിട്ടില്ല.
ALSO READ: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം ഉടൻ; ഏറ്റവും പുതിയ വിവരം
രാജ്യത്തുടനീളമുള്ള സ്കൂളുകൾ പുതിയ അക്കാദമിക് വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശന പ്രക്രിയകൾ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ പലയിടത്തും ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ഫലം വരാൻ വൈകുന്നത് തങ്ങളുടെ ഉപരിപഠന സാധ്യതകളെ മോശമായി ബാധിക്കുമെന്നതാണ് നിലവിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക. എന്നാൽ സിബിഎസ്ഇ ഉടൻ തന്നെ ഫലം പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫലം എങ്ങനെ പരിശോധിക്കാം?
- CBSE ഫലത്തിനായി ഔദ്യോഗിക വെബ്സൈറ്റ് ആദ്യം സന്ദർശിക്കുക.
- CBSE ക്ലാസ് 10 സെക്കൻഡ് ബോർഡ് ഫലം 2026 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ ലോഗിൻ വിശദാംശങ്ങൾ നൽകുക.
- വിവരങ്ങൾ സമർപ്പിച്ച ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- ഫലം സ്ക്രീനിൽ ദൃശ്യമാകും.
- ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കാം.
പാസാകാൻ എത്ര മാർക്ക് വേണം?
ആദ്യ ബോർഡ് പരീക്ഷയിൽ വിജയിക്കാനാകാത്ത വിദ്യാർഥികൾ രണ്ടാം പരീക്ഷയിൽ ഓരോ വിഷയത്തിലും ആകെ മാർക്കിലും കുറഞ്ഞത് 33 ശതമാനം നേടേണ്ടതുണ്ട്. ചില സാഹചര്യങ്ങളിൽ വളരെ ചെറിയ മാർക്കിൻ്റെ കുറവാണ് ഉള്ളതെങ്കിൽ, CBSEയുടെ ചട്ടങ്ങൾ പ്രകാരം ഗ്രേസ് മാർക്ക് നൽകി വിദ്യാർഥിയെ വിജയിപ്പിക്കാനും സാധ്യതയുണ്ട്. ഓൺലൈനായി ലഭിക്കുന്ന മാർക്ക് ലിസ്റ്റ് താത്കാലികമായിരിക്കും. യഥാർത്ഥ മാർക്ക് ലിസ്റ്റും പാസ് സർട്ടിഫിക്കറ്റും പിന്നീട് ബന്ധപ്പെട്ട സ്കൂളുകൾ വഴി വിതരണം ചെയ്യുന്നതാണ്. അതുവരെ ഡിജിറ്റൽ മാർക്ക് ലിസ്റ്റ് പ്ലസ് വൺ പ്രവേശനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. cbse.gov.in, cbseresults.nic.in, results.digilocker.gov.in, umang.gov.in എന്നീ മാർഗങ്ങളിലൂടെയാണ് ഫലം പരിശോധിക്കേണ്ടത്. കൂടാതെ ഡിജിലോക്കർ ആപ്പിലോ വെബ്‌സൈറ്റിലോ ലോഗിൻ ചെയ്ത് നിങ്ങളുടെ സിബിഎസ്ഇ അക്കൗണ്ട് വഴി ഡിജിറ്റൽ മാർക്ക്ഷീറ്റ് നേരിട്ട് ഡൗൺലോഡ് ചെയ്യാം. രണ്ട് പരീക്ഷകളിൽ ലഭിക്കുന്ന ഉയർന്ന മാർക്ക് ആയിരിക്കും അന്തിമ മാർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക.
English Summary:
CBSE Class 10 Second Exam Results 2026, The second board examination, introduced for the first time this year as part of CBSE’s revised examination system, was conducted from May 15 to May 21. However, the board has not issued any official notification regarding the result declaration date.