AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE Class 10 Second Board Result: ‌സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം ഉടൻ; ഏറ്റവും പുതിയ വിവരം

CBSE Class 10 Second Board Result 2026: മെയ് 15 മുതൽ മെയ് 21 വരെയാണ് സിബിഎസ്ഇ പത്താം ക്ലാസ് സെക്കൻഡ് ബോർഡ് പരീക്ഷകൾ നടന്നത്. ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ സിബിഎസ്ഇയുടെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോ​ഗിച്ച് താൽക്കാലിക മാർക്ക്ഷീറ്റ് ഓൺലൈനായി ആക്‌സസ് ചെയ്യാവുന്നതാണ്. ഉമാങ് ആപ്പ്, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ് എന്നിവയിലൂടെയും ഫലം പരിശോധിക്കാം.

CBSE Class 10 Second Board Result: ‌സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം ഉടൻ; ഏറ്റവും പുതിയ വിവരം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 10 Jul 2026 | 04:20 PM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ ഫലം ഉടൻ പ്രഖ്യാപിക്കും. പരീക്ഷ എഴുതിയ ഓരോ വിദ്യാർത്ഥികളും ആകാംക്ഷയിലാണ്. മെയ് 15 മുതൽ മെയ് 21 വരെയാണ് സിബിഎസ്ഇ പത്താം ക്ലാസ് സെക്കൻഡ് ബോർഡ് പരീക്ഷകൾ നടന്നത്. ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ സിബിഎസ്ഇയുടെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോ​ഗിച്ച് താൽക്കാലിക മാർക്ക്ഷീറ്റ് ഓൺലൈനായി ആക്‌സസ് ചെയ്യാവുന്നതാണ്. ഉമാങ് ആപ്പ്, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ് എന്നിവയിലൂടെയും ഫലം പരിശോധിക്കാം.

അക്കാദമിക്ക് ലെവലിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിനായിട്ടാണ് ഈ വർഷം മുതൽ സിബിഎസ്ഇ രണ്ട് പരീക്ഷകൾക്ക് തുടക്കമിട്ടത്. cbse.gov.in, cbseresults.nic.in, results.digilocker.gov.in, umang.gov.in എന്നീ മാർ​ഗങ്ങളിലൂടെയാണ് ഫലം പരിശോധിക്കേണ്ടത്. ഡിജിലോക്കർ ആപ്പിലോ വെബ്‌സൈറ്റിലോ ലോഗിൻ ചെയ്ത് നിങ്ങളുടെ സിബിഎസ്ഇ അക്കൗണ്ട് വഴി ഡിജിറ്റൽ മാർക്ക്ഷീറ്റ് നേരിട്ട് ഡൗൺലോഡ് ചെയ്യാം. ഫലം ഏത് സമയത്തും പുറത്തുവന്നേക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: പ്ലസ് ടു സേ പരീക്ഷാ ഫലം ഉടൻ വരും; ഇതാ ഒറ്റ ക്ലിക്കിൽ ഫലമറിയാം, ഇവിടെ പരിശോധിക്കൂ

ആദ്യ പരീക്ഷ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമായിരുന്നപ്പോൾ, മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് രണ്ടാം പരീക്ഷ എഴുതാൻ അവസരം നൽകി. രണ്ട് പരീക്ഷകളിൽ ലഭിക്കുന്ന ഉയർന്ന മാർക്ക് ആയിരിക്കും അന്തിമ മാർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക.

ഫലം എങ്ങനെ പരിശോധിക്കാം?

  • CBSE ഫലത്തിനായി ഔദ്യോഗിക വെബ്സൈറ്റ് ആദ്യം സന്ദർശിക്കുക.
  • CBSE ക്ലാസ് 10 സെക്കൻഡ് ബോർഡ് ഫലം 2026 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ ലോഗിൻ വിശദാംശങ്ങൾ നൽകുക.
  • വിവരങ്ങൾ സമർപ്പിച്ച ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഫലം സ്ക്രീനിൽ ദൃശ്യമാകും.
  • ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കാം.

പാസാകാൻ എത്ര മാർക്ക് വേണം?

ആദ്യ ബോർഡ് പരീക്ഷയിൽ വിജയിക്കാനാകാത്ത വിദ്യാർഥികൾ രണ്ടാം പരീക്ഷയിൽ ഓരോ വിഷയത്തിലും ആകെ മാർക്കിലും കുറഞ്ഞത് 33 ശതമാനം നേടണം. ചില സാഹചര്യങ്ങളിൽ വളരെ ചെറിയ മാർക്കിൻ്റെ കുറവാണ് ഉള്ളതെങ്കിൽ, CBSEയുടെ ചട്ടങ്ങൾ പ്രകാരം ഗ്രേസ് മാർക്ക് നൽകി വിദ്യാർഥിയെ വിജയിപ്പിക്കാനും സാധ്യതയുണ്ട്. ഓൺലൈനായി ലഭിക്കുന്ന മാർക്ക് ലിസ്റ്റ് താത്കാലികമായിരിക്കും. യഥാർത്ഥ മാർക്ക് ലിസ്റ്റും പാസ് സർട്ടിഫിക്കറ്റും പിന്നീട് ബന്ധപ്പെട്ട സ്കൂളുകൾ വഴി വിതരണം ചെയ്യുന്നതാണ്. അതുവരെ ഡിജിറ്റൽ മാർക്ക് ലിസ്റ്റ് പ്ലസ് വൺ പ്രവേശനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

ഫലം വൈകുന്നതിനെ തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹിക മാധ്യമങ്ങളിൽ ആശങ്ക പങ്കുവെക്കുന്ന സാഹചര്യം നിലവിലുണ്ട്. പരീക്ഷ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് പ്ലസ് വൺ പ്രവേശന നടപടികളെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

English summary:

Central Board of Secondary Education (CBSE) is expected to announce the Class 10 final result anytime soon. Students who appeared for the CBSE Class 10 Second Board Exam 2026, held from May 15 to May 21, can check their scores once released.

 

Follow Us