AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE 12th Supplementary Admit Card 2026: സിബിഎസ്ഇ പ്ലസ്ടു സപ്ലിമെന്ററി അഡ്മിറ്റ് കാർഡ് പുറത്ത്‌; റെഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം

CBSE Board 12th Supplementary Admit Card 2026 Out: സിബിഎസ്ഇ റെഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾക്കായുള്ള പന്ത്രണ്ടാം ക്ലാസ് സപ്ലിമെന്ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തുവിട്ടു. സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഹാൾ ടിക്കറ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

CBSE 12th Supplementary Admit Card 2026: സിബിഎസ്ഇ പ്ലസ്ടു സപ്ലിമെന്ററി അഡ്മിറ്റ് കാർഡ് പുറത്ത്‌; റെഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം
Central Board of Secondary EducationImage Credit source: Getty Images
Jayadevan AM
Jayadevan AM | Published: 22 Jul 2026 | 01:34 PM

സിബിഎസ്ഇ റെഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾക്കായുള്ള പന്ത്രണ്ടാം ക്ലാസ് സപ്ലിമെന്ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തുവിട്ടു. സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഹാൾ ടിക്കറ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. റെഗുലർ വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡ് സ്വയം ഡൗൺലോഡ് ചെയ്യേണ്ടതില്ല. സ്കൂളുകൾ പരീക്ഷാ സംഗം പോർട്ടൽ വഴി ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതായിരിക്കും. പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടലായ cbse.gov.in സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്ത് തങ്ങളുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ജൂലൈ 28-നാണ് പരീക്ഷ നടക്കുന്നത്.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • പ്രൈവറ്റ് വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ആദ്യം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദർശിക്കണം.
  • തുടർന്ന് ‘അഡ്മിറ്റ് കാർഡ്’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അതിനുശേഷം നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, മുമ്പത്തെ റോൾ നമ്പർ, പാസായ വർഷം, വിദ്യാർത്ഥിയുടെ പേര് എന്നിവ നൽകുക.
  • തുടർന്ന് ‘സബ്മിറ്റ്’ ക്ലിക്ക് ചെയ്യുക.
  • പിന്നാലെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ കാണാം. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

Also Read: Kerala Plus Two Improvement Result 2026: പ്ലസ് ടു സെ, ഇംപ്രൂവ്‌മെന്റ് റിസള്‍ട്ട് ഉടന്‍; എന്ന് പ്രതീക്ഷിക്കാം?

സിബിഎസ്ഇയുടെ നോട്ടീസില്‍ പറയുന്നത്:

“2026 ജൂലൈ 28ന്‌ (ചൊവ്വാഴ്ച) നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന 2026-ലെ സപ്ലിമെന്ററി പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ പുറത്തുവിട്ടിരിക്കുന്നു. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും താഴെ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് തങ്ങളുടെ അഡ്മിറ്റ് കാർഡുകൾ കൈപ്പറ്റാനോ ഡൗൺലോഡ് ചെയ്യാനോ സാധിക്കും:

1. റെഗുലർ വിദ്യാർത്ഥികൾ: റെഗുലർ വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ സിബിഎസ്ഇ വെബ്‌സൈറ്റിലെ സ്കൂൾ ലോഗിനിൽ ലഭ്യമാകും. സ്കൂളുകൾ പരീക്ഷാ സംഗം’ വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് സ്കൂൾ പ്രിൻസിപ്പൽ കൃത്യമായി ഒപ്പുവെച്ച് സീൽ പതിച്ചതിന് ശേഷം ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

2. പ്രൈവറ്റ് വിദ്യാർത്ഥികൾ: പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ https://apps.cbseit.in/comptt/ എന്ന ലിങ്കിൽ ലഭ്യമാകും. പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് തങ്ങളുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് തങ്ങൾ അവസാനം പഠിച്ച സ്കൂളിലെ പ്രിൻസിപ്പലിൽ നിന്നോ അല്ലെങ്കിൽ തങ്ങളുടെ പരീക്ഷാ സെന്ററിലെ സെന്റർ സൂപ്പർവൈസറിൽ നിന്നോ അഡ്മിറ്റ് കാർഡിൽ ഒപ്പും സീലും വാങ്ങാവുന്നതാണ്”.

വിദ്യാർത്ഥിയുടെ പേര്, മാതാപിതാക്കളുടെ പേര്, റോൾ നമ്പർ, ജനനത്തീയതി, വിഷയം, വിഷയത്തിന്റെ കോഡ്, പരീക്ഷാ കേന്ദ്രത്തിന്റെ പേരും പൂർണ്ണ വിലാസവും, റിപ്പോർട്ടിംഗ് സമയവും പരീക്ഷാ സമയവും, പരീക്ഷാ ദിനത്തിലെ പ്രധാന നിർദ്ദേശങ്ങൾ, വിദ്യാർത്ഥിയുടെ ഫോട്ടോയും ഒപ്പും, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ അഡ്മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

English Summary

The CBSE Class 12 Supplementary Admit Card 2026 is now available. The supplementary examination is scheduled for July 28, 2026. Private candidates can download their hall tickets directly from the CBSE website. Regular students must collect their signed admit cards from their respective schools.

Follow Us