CBSE Exam 2026: ആദ്യ ബോര്‍ഡ് എക്‌സാം എഴുതാത്തവര്‍ക്ക് രണ്ടാം പരീക്ഷയില്‍ പങ്കെടുക്കാമോ? വ്യക്തത വരുത്തി സിബിഎസ്ഇ

CBSE clarifies it is mandatory for class 10 students to appear in the first board examination: ആദ്യ ബോർഡ് പരീക്ഷ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമാണെന്ന് സിബിഎസ്ഇ. ആദ്യ ബോർഡ് പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളിൽ ഹാജരാകാത്ത വിദ്യാർത്ഥികള്‍ക്ക് രണ്ടാമത്തെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.

CBSE Exam 2026: ആദ്യ ബോര്‍ഡ് എക്‌സാം എഴുതാത്തവര്‍ക്ക് രണ്ടാം പരീക്ഷയില്‍ പങ്കെടുക്കാമോ? വ്യക്തത വരുത്തി സിബിഎസ്ഇ

CBSE

Published: 

16 Feb 2026 | 05:41 PM

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ച് വ്യക്തത വരുത്തി സിബിഎസ്ഇ. ആദ്യ ബോർഡ് പരീക്ഷ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമാണെന്ന് സിബിഎസ്ഇ വിശദീകരിച്ചു. ആദ്യ ബോർഡ് പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളിൽ ഹാജരാകാത്ത വിദ്യാർത്ഥികള്‍ക്ക് രണ്ടാമത്തെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ടായിരിക്കില്ലെന്നും സിബിഎസ്ഇ വിശദീകരിച്ചു.

വ്യക്തിപരമായ കാരണങ്ങളാലോ ആരോഗ്യപ്രശ്നങ്ങളാലോ ആദ്യ ബോർഡ് പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കില്‍ രണ്ടാം പരീക്ഷയിൽ പങ്കെടുക്കാനാകുമോ എന്ന് നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംശയം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ വിശദീകരണം നല്‍കിയത്.

എല്ലാ വിദ്യാർത്ഥികളും ആദ്യ ക്ലാസ് 10 ബോർഡ് പരീക്ഷ എഴുതണം. ഒന്നാം പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളിൽ ഹാജരാകാത്തവരെ രണ്ടാം പരീക്ഷ എഴുതാൻ അനുവദിക്കില്ല.ഇത്തരം വിദ്യാര്‍ത്ഥികളെ ‘എസൻഷ്യൽ റിപ്പീറ്റ്’ വിഭാഗത്തിൽ ഉള്‍പ്പെടുത്തും.

Also Read: CBSE Board Exams 2026: സിബിഎസ്ഇ പരീക്ഷകൾ നാളെ മുതൽ; 10 മണി കഴിഞ്ഞാൽ നോ എൻട്രി, കുട്ടികളേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ഈ വിദ്യാര്‍ത്ഥികള്‍ക്ക്‌ അടുത്ത വർഷത്തെ ഫെബ്രുവരിയിലെ പ്രധാന പരീക്ഷയിൽ മാത്രമേ വീണ്ടും എഴുതാൻ കഴിയൂ. ഈ നിയമത്തിൽ യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഇമ്പ്രൂവ്‌മെന്റ് കാറ്റഗറി, കമ്പാര്‍ട്ട്‌മെന്റ് കാറ്റഗറി, കമ്പൈന്‍ഡ് ഇമ്പ്രൂവ്‌മെന്റ് ആന്‍ഡ് കമ്പാര്‍ട്ട്‌മെന്റ്, റീപ്ലേസ്‌മെന്റ് സബ്ജക്ട്‌സ് എന്നീ കാറ്റഗറികള്‍ക്കായാണ് രണ്ടാം പരീക്ഷ നടത്തുന്നത്.

ഒന്നാം പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷകൾ എന്നിവയിൽ മാർക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്‌ ഇമ്പ്രൂവ്‌മെന്റ് കാറ്റഗറി. ആദ്യ പരീക്ഷയിൽ തോറ്റവർക്കുള്ളതാണ്‌ കമ്പാര്‍ട്ട്‌മെന്റ് കാറ്റഗറി.

ആദ്യ ബോര്‍ഡ് പരീക്ഷയില്‍ മൂന്നോ അതിലധികമോ വിഷയങ്ങള്‍ എഴുതാത്ത വിദ്യാര്‍ത്ഥികളെ വിദ്യാർത്ഥികൾക്ക് ഒരു സാഹചര്യത്തിലും രണ്ടാം പരീക്ഷ എഴുതാൻ കഴിയില്ല. അതുകൊണ്ട് തന്നെ, എല്ലാ വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഹാജരാകണം. മൂന്നോ അതിലധികമോ വിഷയങ്ങൾ നഷ്ടപ്പെട്ടാൽ അവർ എസൻഷ്യൽ റിപ്പീറ്റ് വിഭാഗത്തിൽ പെടും. ആദ്യ ബോർഡ് പരീക്ഷകൾ നാളെ ആരംഭിക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 46 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതും.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ