CUET UG 2026: ഇത് ലാസ്റ്റ് ചാന്‍സ്! എന്‍ടിഎ ഒരു അവസരം കൂടി നല്‍കുന്നു; സിയുഇടി യുജിക്ക് ഇനിയും അപേക്ഷിക്കാം

CUET UG 2026 Application Date Extended: സിയുഇടി യുജി പരീക്ഷയ്ക്ക് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള സാവകാശവും 26-ന് അവസാനിക്കും. മെയ് 11 മുതൽ മെയ് 31 വരെ ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്.

CUET UG 2026: ഇത് ലാസ്റ്റ് ചാന്‍സ്! എന്‍ടിഎ ഒരു അവസരം കൂടി നല്‍കുന്നു; സിയുഇടി യുജിക്ക് ഇനിയും അപേക്ഷിക്കാം

CUET UG 2026

Published: 

24 Feb 2026 | 12:05 PM

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (സിയുഇടി യുജി) പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഇനിയും അവസരം. വിദ്യാര്‍ത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് അപേക്ഷാ വിന്‍ഡോ വീണ്ടും തുറന്നത്. ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ നഗരങ്ങളിലായി മെയ് 11 മുതൽ മെയ് 31 വരെ ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്. ജനുവരി മൂന്ന് മുതല്‍ 30 വരെയാണ് ആദ്യം അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരുന്നത്.

പിന്നീട് സമയപരിധി ഫെബ്രുവരി നാല് വരെ നീട്ടി. ഫീസ് അടയ്ക്കാന്‍ ഫെബ്രുവരി ഏഴ് വരെ സാവകാശവും നല്‍കി. എന്നാല്‍ സമയപരിധി ഇനിയും നീട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയെ സമീപിച്ചു. തുടര്‍ന്നാണ് സമയപരിധി ഫെബ്രുവരി 26 വരെ നീട്ടാന്‍ തീരുമാനിച്ചത്. ഫീസ് അടയ്ക്കാനുള്ള സാവകാശവും 26-ന് അവസാനിക്കും.

അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമായിരിക്കണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു. അപേക്ഷാ ഫോം സമര്‍പ്പിച്ചതിന് ശേഷം ഇനി തിരുത്താന്‍ സൗകര്യം അനുവദിക്കുന്നതല്ല. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി https://nta.ac.in, https://cuet.nta.nic.in/ എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പതിവായി സന്ദര്‍ശിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു.

Also Read: CBSE: ലക്ഷ്യം വിദ്യാര്‍ത്ഥികളുടെ ക്ഷേമം; അധ്യാപകർക്കും ജീവനക്കാർക്കും മാനസികാരോഗ്യ പരിശീലനം നിര്‍ബന്ധമാക്കി സിബിഎസ്ഇ

അപേക്ഷിക്കാന്‍ ചെയ്യേണ്ടത്‌

  • സിയുഇടി യുജിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഹോം പേജിലെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ലോഗിൻ ചെയ്യുക
  • അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക
  • അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഭാവി ആവശ്യങ്ങള്‍ക്കായി അപേക്ഷയുടെ പകര്‍പ്പ് പ്രിന്റ് ചെയ്ത് സൂക്ഷിക്കുക

സംശയങ്ങളുണ്ടെങ്കില്‍ 011-40759000 എന്ന നമ്പറിൽ എന്‍ടിഎ ഹെൽപ്പ് ഡെസ്‌കിൽ വിളിക്കാം അല്ലെങ്കിൽ cuet-ug@nta.ac.in എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്കില്‍ നേരിട്ട് പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Loading...
Unable to load recommendations.
Follow Us
Related Stories
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
SBI ASHA Scholarship 2026: വിദ്യാർഥികൾക്ക് 15 ലക്ഷം രൂപ വരെ! എസ്ബിഐ ആശാ സ്കോളർഷിപ്പ്, അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ