GATE 2027: ഗേറ്റ് 2027ന് എപ്പോൾ അപേക്ഷിക്കാം? യോഗ്യതാ മാനദണ്ഡങ്ങൾ ഇതെല്ലാം

GATE 2027 Eligibility Criteria: ഒരു പ്രൈമറി വിഷയം തിരഞ്ഞെടുത്താൽ നിങ്ങൾക്ക് അതുമായി ബന്ധപ്പെട്ട സെക്കൻഡറി വിഷയങ്ങളിൽ നിന്ന് ഒരെണ്ണം മാത്രമേ രണ്ടാമത്തേതായി തിരഞ്ഞെടുക്കാൻ സാധിക്കൂ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണ് നടത്തുക. അതിൽ ജനറൽ ആപ്റ്റിറ്റ്യൂഡ് ഭാഗത്ത് നിന്ന് 10 ചോദ്യങ്ങളും തിരഞ്ഞെടുത്ത വിഷയത്തിൽ നിന്ന് 55 ചോദ്യങ്ങളും പ്രതീക്ഷിക്കാം. 100ലാണ് ആകെ മാർക്ക് കണക്കാക്കുന്നത്.

GATE 2027: ഗേറ്റ് 2027ന് എപ്പോൾ അപേക്ഷിക്കാം? യോഗ്യതാ മാനദണ്ഡങ്ങൾ ഇതെല്ലാം

പ്രതീകാത്മക ചിത്രം

Published: 

23 Jul 2026 | 04:07 PM

ഐഐടികൾ ഉൾപ്പെടെയുള്ള മികച്ച സ്ഥാപനങ്ങളിൽ പിജി/ പിഎച്ച്ഡി പഠനത്തിനായും കേന്ദ്രസർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലുൾപ്പെടെ ജോലി നേടാനും അവസരമൊരുക്കുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) പരീക്ഷയ്ക്ക് അപേക്ഷിക്കാം. എൻജിനീയറിങ്/ ആർക്കിടെക്ചർ/ സയൻസ്/ കോമേഴ്സ്/ ആർട്സ്/ ഹ്യുമാനിറ്റീസ് ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. 2027 ലെ ഗേറ്റ് ഫെബ്രുവരി 6, 7, 13, 14, 20, 21 തീയതികളിലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് https://gate2027.iitm.ac.in എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം.

അപേക്ഷിക്കുമ്പോൾ 2000 രൂപയാണ് ഒരു വിഷയത്തിൽ പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷാ ഫീസായി ഈടാക്കുക. വനിതകൾ, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി വിഭാഗക്കാർക്ക് എന്നിവർക്ക് 1000 രൂപയാണ് ഫീസ്. സെപ്റ്റംബർ 21 കഴിഞ്ഞാൽ 500 രൂപ അധികം അടച്ച് 30 വരെ അപേക്ഷിക്കാനുള്ള അവസരം നൽകുന്നതാണ്. രണ്ട് വിഷയങ്ങളിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾ ഒരെണ്ണം പ്രൈമറി ആയും രണ്ടാമത്തേത് സെക്കൻഡറി ആയും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ALSO READ: എൻജിനീയറിങ് രണ്ടാം ഘട്ട, ആർക്കിടെക്ചർ ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം

അതേസമയം, ഒരു പ്രൈമറി വിഷയം തിരഞ്ഞെടുത്താൽ നിങ്ങൾക്ക് അതുമായി ബന്ധപ്പെട്ട സെക്കൻഡറി വിഷയങ്ങളിൽ നിന്ന് ഒരെണ്ണം മാത്രമേ രണ്ടാമത്തേതായി തിരഞ്ഞെടുക്കാൻ സാധിക്കൂ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണ് നടത്തുക. അതിൽ ജനറൽ ആപ്റ്റിറ്റ്യൂഡ് ഭാഗത്ത് നിന്ന് 10 ചോദ്യങ്ങളും തിരഞ്ഞെടുത്ത വിഷയത്തിൽ നിന്ന് 55 ചോദ്യങ്ങളും പ്രതീക്ഷിക്കാം. 100ലാണ് ആകെ മാർക്ക് കണക്കാക്കുന്നത്. പരീക്ഷയ്ക്കായി തയ്യാറെടുക്കന്നവർക്ക് മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ വിശകലനം ചെയ്യാവുന്നതാണ്. 2007 മുതലുള്ള ഗേറ്റ് ചോദ്യപേപ്പറുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഗേറ്റ് പരീക്ഷ വിജയിക്കുന്നവർക്ക് ഐഐടി, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിൽ പിജി പ്രോഗ്രാമുകൾക്ക് സ്കോളർഷിപ്പോടെ പഠിക്കാമെന്നതാണ് ഇതിൻ്റെ പ്രത്യേകത. ഗേറ്റ് സ്കോറിന്റെയും അതത് സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും അടിസ്ഥാനത്തിലാകും പ്രവേശനം നടക്കുന്നത്. കേരളത്തിലെ ഗവ. എൻജിനീയറിങ് കോളജുകളിലുൾപ്പെടെ എംടെക് പ്രോഗ്രാമുകൾക്ക് ഗേറ്റ് യോഗ്യതയുള്ളവർക്കാണ് മുൻഗണന നൽകുന്നത്.

എയർപോർട്സ് അതോറിറ്റി, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ബിഎസ്എൻഎൽ, കോൾ ഇന്ത്യ, ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ, നാഷനൽ ഹൈവേ അതോറിറ്റി, എൻടിപിസി, ഒഎൻജിസി, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങി 29 പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ റിക്രൂട്മെന്റ് നടത്താറുണ്ട്. അതത് സ്ഥാപനങ്ങൾ ഒഴിവുകൾ പ്രസിദ്ധീകരിക്കുന്നത് അനുസരിച്ച് അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണം.

ഇക്കൊല്ലം മുതൽ റോബട്ടിക്സ് ആൻഡ് ഓട്ടമേഷൻ (RA) എന്ന വിഷയത്തിലും ഗേറ്റ് പരീക്ഷ എഴുതാനുള്ള അവസരമുണ്ട്. ജനറൽ ആപ്റ്റിറ്റ്യൂഡിന് പുറമേ ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്ക് ഉണ്ടാവുക. ഈ പേപ്പർ പ്രൈമറിയായി തിരഞ്ഞെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നു സെക്കൻഡറിയായി തിരഞ്ഞെടുത്ത് പരീക്ഷ എഴുതാം.

English Summary:

IIT Madras is expected to start the Graduate Aptitude Test in Engineering (GATE) 2027 application process on August 14, 2026, as per official information. Qualified candidates can use the GATE score for admission to postgraduate and doctoral programmes

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ