Kerala School Holiday: സംസ്ഥാനത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
Kerala School Holiday On Monday: കുട്ടികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കാണാനുള്ള അവസരം നഷ്ടമാകരുതെന്ന് കരുതിയാണ് സംസ്ഥാനത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളത്തെ അവധി ബാധകമായിരിക്കും.
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം (fifa world cup final 2026) പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ- ജൂലൈ 20) അവധി പ്രഖ്യാപിച്ച് സർക്കാർ. കുട്ടികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കാണാനുള്ള അവസരം നഷ്ടമാകരുതെന്ന് കരുതിയാണ് സംസ്ഥാനത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളത്തെ അവധി ബാധകമായിരിക്കും.
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക. മത്സരം പുലർച്ച ആയതിനാൽ തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അവധി നൽകിയിരിക്കുന്നത്.
ALSO READ: പിള്ളേരേ കളി കാണട്ടെന്നേ… ലോകകപ്പ് ഫൈനൽ സംസ്ഥാനത്ത് ഈ സ്കൂളുകൾക്ക് തിങ്കളാഴ്ച്ച അവധി
ഇന്നലെ രണ്ട് സ്കൂളുകൾക്ക് മാത്രമാണ് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരുന്നത്. ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിനും മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിനുമാണ് തിങ്കളാഴ്ച്ച (ജൂലൈ 20) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് പല ഭാഗത്ത് നിന്ന് ആവശ്യം ഉയർന്നപ്പോഴാണ് കുട്ടികൾ കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസ്സിൽ ഇരിക്കാതിരിക്കാനും പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകാൻ അധികൃതർ തീരുമാനിച്ചത്.
ഇന്ന് അർധ രാത്രി കഴിഞ്ഞ് പുലർച്ചെ 12.30നാണ് (ജൂലൈ 20) ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ആരംഭിക്കുക. ഫൈനൽ മത്സരം കൃത്യമായ സമയത്ത് അവസാനിച്ചാൽ തന്നെ 2.30 ആകും മത്സരം അവസാനിക്കാൻ. സമ്മാനദാന ചടങ്ങ് കൂടി കഴിയുമ്പോൾ പുലർച്ചെ മൂന്നാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും വിജയികളെ തീരുമാനിച്ചാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്.
ലോകകപ്പ് മത്സരം; വിജയാഘോഷങ്ങൾക്ക് നിയന്ത്രണം
ലോകകപ്പ് ഫൈനൽ മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷം അതിരു കടക്കരുതെന്ന് കോഴിക്കോട് സിറ്റി കമ്മീഷണർ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ പറയുന്നു. ആഘോഷങ്ങളുടെ ഭാഗമായി അപകടകരമായ ബൈക്ക് റേസിങ്, വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത യാത്ര, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിക്കൽ, പൊതുജന സമാധാനം തകർക്കുന്ന മറ്റുപ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് നിരോധനമേർപ്പെടുത്തിയത്.
English Summary:
School holiday declared for Monday following the 2026 World Cup Final. Decision applies to all schools and professional colleges. Holiday granted due to the late-night timing of the match.