HPCL Recruitment: നിരവധി തസ്തികകളില്‍ അവസരം; ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജോലി നേടാം

Hindustan Petroleum Corporation Limited Recruitment 2026: എച്ച്പിസിഎല്ലില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലടക്കം ഒഴിവുകളുണ്ട്. മാര്‍ച്ച് 25 വരെ അപേക്ഷിക്കാം.

HPCL Recruitment: നിരവധി തസ്തികകളില്‍ അവസരം; ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജോലി നേടാം

HPCL

Published: 

09 Mar 2026 | 05:11 PM

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലടക്കം ഒഴിവുകളുണ്ട്. മാര്‍ച്ച് 25 വരെ അപേക്ഷിക്കാം. ജൂനിയര്‍ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ്, വിവിധ വിഭാഗങ്ങളില്‍ എഞ്ചിനീയര്‍, ഓഫീസര്‍, എച്ച്ആര്‍ ലീഗല്‍ ഓഫീസര്‍, സീനിയര്‍ ഓഫീസര്‍/അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ സൈബര്‍ സെക്യൂരിറ്റി സ്ട്രാറ്റജിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് അവസരം.

ഏതൊക്കെ തസ്തികകളിലാണ് ഒഴിവുകളുള്ളതെന്നും, യോഗ്യതകള്‍ എന്തൊക്കെയാണെന്നും ഔദ്യോഗിക വിജ്ഞാപനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ശമ്പള സ്‌കെയിലും വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മെയ് മൂന്നിന് ഓണ്‍ലൈന്‍ പരീക്ഷ നടത്താനാണ് നീക്കം.

www.hindustanpetroleum.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വിഭാഗത്തിലെ കരിയര്‍ സെഷനില്‍ പ്രവേശിച്ചുവേണം അയയ്ക്കാന്‍. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം വിശദമായി വായിക്കണം. അപൂര്‍ണമായതോ, തെറ്റായ വിവരങ്ങള്‍ അടങ്ങിയതോ ആയ അപേക്ഷകള്‍ സ്വീകരിക്കില്ല.

Also Read: Kerala Cooperative Bank: ഡിഗ്രി ഉള്ളവർ ശ്രദ്ധിക്കുക! സഹകരണ ബാങ്കിൽ അവസരം; വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

1180 രൂപയാണ് പരീക്ഷാ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസില്ല. സംശയങ്ങളുണ്ടെങ്കില്‍ careers@hpcl.in എന്ന ഇമെയില്‍ വിലാസത്തിലൂടെ വ്യക്തത തേടാം. ‘തസ്തികയുടെ പേരും, ആപ്ലിക്കേഷന്‍ നമ്പറും’ മെയിലില്‍ വ്യക്തമാക്കിയിരിക്കണം.

പരീക്ഷ/ ടൈപ്പിംഗ് ടെസ്റ്റ്, ഗ്രൂപ്പ് ടാസ്‌ക്, സൈക്കോമെട്രിക് അസസ്‌മെന്റ്, സ്‌കിൽ ടെസ്റ്റ്, പേഴ്‌സണൽ/ടെക്‌നിക്കൽ ഇന്റർവ്യൂ, ഫിസിക്കൽ ഫിറ്റ്‌നസ് എഫിഷ്യൻസി ടെസ്റ്റ് (ബാധകമെങ്കിൽ) തുടങ്ങിയവ നിയമനപ്രക്രിയയുടെ ഭാഗമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ