HPCL Recruitment 2026: എഞ്ചിനീയറിംഗ് കഴിഞ്ഞവരാണോ? എച്ച്പിസിഎല്ലിൽ 731 ഒഴിവുകൾ; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

HPCL Officers Recruitment 2026: എഞ്ചിനീയർമാർ, ജൂനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലായി 731 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ www.hindustanpetroleum.com വഴി ഓൺലൈനായി അപേക്ഷിക്കാം.

HPCL Recruitment 2026: എഞ്ചിനീയറിംഗ് കഴിഞ്ഞവരാണോ? എച്ച്പിസിഎല്ലിൽ 731 ഒഴിവുകൾ; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

Hpcl Officers Recruitment

Published: 

13 Mar 2026 | 10:38 AM

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (എച്ച്പിസിഎൽ) മികച്ച ജോലി (HPCL Recruitment) ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ്ണാവസരം. എഞ്ചിനീയർമാർ, ജൂനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലായി 731 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ www.hindustanpetroleum.com വഴി ഓൺലൈനായി അപേക്ഷിക്കാം.

ഈ മാസം 25 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓരോ തസ്തികയ്ക്കും വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതകളാണ് ചോദിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും ഈ അവസരത്തിൽ അപേക്ഷ സമർപ്പിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഗ്രൂപ്പ് ടാസ്ക്, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ALSO READ: ഗൂഗിളിൽ അവസരം! 10 ലക്ഷം രൂപ സ്റ്റൈപൻഡോടെ സമ്മർ ഫെലോഷിപ്പ്; അവസാന തീയതി

എങ്ങനെ അപേക്ഷിക്കാം?

ആദ്യം തന്നെ എച്ച്പിസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.hindustanpetroleum.com സന്ദർശിക്കുക.

‘Careers’ എന്ന വിഭാഗത്തിൽ പോയി വിജ്ഞാപനത്തിൻ്റെ ലിങ്ക് ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വിശദമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് ബാധകമെങ്കിൽ ഓൺലൈനായി അടയ്ക്കുക.

അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിച്ചു വെക്കുക.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ