IBPS RRB Recruitment 2025: ഐബിപിഎസ് ആർആർബിയുടെ രജിസ്ട്രേഷൻ തീയതി നീട്ടി; പരീക്ഷയെക്കുറിച്ച് കൂടുതലറിയാം

IBPS RRB Exam Registration 2025: പുതുക്കിയ അറിയിപ്പ് പ്രകാരം ഉദ്യോ​ഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 28 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റായ ibps.in-ലൂടെ തസ്തികകളിലേക്ക് അപേക്ഷിക്കാം.

IBPS RRB Recruitment 2025: ഐബിപിഎസ് ആർആർബിയുടെ രജിസ്ട്രേഷൻ തീയതി നീട്ടി; പരീക്ഷയെക്കുറിച്ച് കൂടുതലറിയാം

Ibps Rrb Exam

Published: 

22 Sep 2025 09:50 AM

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) റീജിയണൽ റൂറൽ ബാങ്കുകളിലേക്കുള്ള കോമൺ റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്കുള്ള രജിസ്ട്രേഷൻ തീയതി നീട്ടി. പുതുക്കിയ അറിയിപ്പ് പ്രകാരം ഉദ്യോ​ഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 28 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റായ ibps.in-ലൂടെ തസ്തികകളിലേക്ക് അപേക്ഷിക്കാം.

ഗ്രൂപ്പ് എ ഓഫീസർമാർ (സ്കെയിൽ-I, II & III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ്മാർ (മൾട്ടിപർപ്പസ്) എന്നിവയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. 2025 നവംബർ/ഡിസംബർ മാസങ്ങളിലാകും പ്രിലിമിനറി പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷകളിൽ യോ​ഗ്യത നേടുന്നവർക്ക് ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷയ്ക്ക് പങ്കെടുക്കാം.

Also Read: അധ്യാപകർക്ക് മികച്ച അവസരം; ശമ്പളം 2 ലക്ഷം വരെ, കേന്ദ്ര സർക്കാരിൽ 7,267 ഒഴിവ്

പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – ibps.in.

ഹോംപേജിൽ, “CRP RRBs Live” എന്നതിലും തുടർന്ന് “CRP റീജിയണൽ റൂറൽ ബാങ്കുകൾ XIV” എന്നതിലും ക്ലിക്ക് ചെയ്യുക.

ഗ്രൂപ്പ് എ അല്ലെങ്കിൽ ഗ്രൂപ്പ് ബി എന്നിവയ്‌ക്കായി “ഓൺലൈനായി അപേക്ഷിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക.

ആദ്യമായാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ, “പുതിയ രജിസ്ട്രേഷൻ” എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ, ഫോട്ടോ, ഒപ്പ്, തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കണം.

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യ്ത്, അപേക്ഷാ ഫീസ് അടയ്ക്കുക.

രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് ലോഗിൻ ചെയ്ത് പരീക്ഷയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും