EMRS Recruitment 2025: അധ്യാപകർക്ക് മികച്ച അവസരം; ശമ്പളം 2 ലക്ഷം വരെ, കേന്ദ്ര സർക്കാരിൽ 7,267 ഒഴിവ്
EMRS Recruitment Update: ഒക്ടോബർ 23 വരെ nests.tribal.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പട്ടികവർഗ (എസ്ടി) വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതിൻ്റെ പിന്നിലെ ലക്ഷ്യം.
കേന്ദ്ര സർക്കാരിന്റെ ട്രൈബൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സിൽ (NESTS) അധ്യാപക ജോലി നേടാൻ സുവർണാവസരം. ഒക്ടോബർ 23 വരെ nests.tribal.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പട്ടികവർഗ (എസ്ടി) വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതിൻ്റെ പിന്നിലെ ലക്ഷ്യം.
വിവിധ തസ്തികകളിലായി ആകെ 7267 ഒഴിവുകളാണുള്ളത്. പ്രിൻസിപ്പൽ – 225,പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകർ (പിജിടി) -1,460, ട്രെയിൻഡ് ഗ്രാജുവേറ്റ് അധ്യാപകർ (ടിജിടി) – 3,962, ഹോസ്റ്റൽ വാർഡൻ (പുരുഷനും സ്ത്രീയും) – 635, സ്റ്റാഫ് നഴ്‌സ് (സ്ത്രീ) – 550,അക്കൗണ്ടന്റ് – 61,ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ) – 228, ലാബ് അറ്റൻഡന്റ്- 146 എന്നിങ്ങനെയാണ് ഓരോ തസ്തികയിലുമുള്ള ഒഴിവുകളുടെ എണ്ണം. ഒഴിവുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
ഏഴാം ശമ്പള കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് ലെവൽ 1 മുതൽ ലെവൽ 12 വരെയുള്ള സ്കെയിലുകളിലാണ് ഓരോ തസ്തികയിലും ശമ്പളം ലഭിക്കുക. 18,000 മുതൽ 2,09,200 രൂപ വരെ തസ്തിക അനുസരിച്ച് യോഗ്യതയുള്ളവർക്ക് ശമ്പളം ലഭിക്കുന്നതാണ്. പ്രിലിമിനറി പരീക്ഷ (യോഗ്യതാ പരീക്ഷ), സബ്ജറ്റ് നോളജ് എക്സാമിനേഷൻ (മെയിൻ പരീക്ഷ), ഇന്റർവ്യൂ / സ്കിൽ ടെസ്റ്റ് എന്നിങ്ങിനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് നിയമനം നടത്തുക.
Also Read: 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്; എസ്ബിഐ വിദ്യാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നു
അപേക്ഷാ ഫീസ് വിശദാംശങ്ങൾ
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക്
പ്രിൻസിപ്പൽ തസ്തികയിലേക്ക്: 2500 രൂപ
പിജിടി & ടിജിടി തസ്തികയിലേക്ക്: 2000 രൂപ
അധ്യാപകരല്ലാത്ത ജീവനക്കാർ: 1500 രൂപ
എസ്‌സി/എസ്ടി/സ്ത്രീ/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് എല്ലാ തസ്തികകളും (പ്രിൻസിപ്പൽ, പിജിടി, ടിജിടി, നോൺ ടീച്ചിംഗ്) 500 രൂപയാണ് നൽകേണ്ടത്.
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ എന്നിവ വഴി ഓൺലൈനായോ ഇ-ചലാൻ വഴി ഓഫ്‌ലൈനായോ പണമടയ്ക്കാം.