IDBI Recruitment 2025: ഐഡിബിഐയില്‍ വിവിധ തസ്തികകളില്‍ അവസരം, നിരവധി ഒഴിവുകള്‍; ഏപ്രില്‍ 20ന് മുമ്പ് അപേക്ഷിക്കാം

IDBI Specialist Officer Recruitment: 119 ഒഴിവുകളുണ്ട്. ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ എട്ട്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയില്‍ 42, മാനേജര്‍ തസ്തികയില്‍ 69 ഒഴിവുകളാണുള്ളത്. ഓരോ തസ്തികയിലേക്കുമുള്ള യോഗ്യത സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഐഡിബിഐ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

IDBI Recruitment 2025: ഐഡിബിഐയില്‍ വിവിധ തസ്തികകളില്‍ അവസരം, നിരവധി ഒഴിവുകള്‍; ഏപ്രില്‍ 20ന് മുമ്പ് അപേക്ഷിക്കാം

ഐഡിബിഐ

Published: 

15 Apr 2025 | 07:31 PM

ഡിബിഐയില്‍ വിവിധ തസ്തികകളില്‍ അവസരം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 20 ആണ്. ഓഡിറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഫിനാന്‍സ് & അക്കൗണ്ട്‌സ്, ലീഗല്‍, റിസ്‌ക് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ബാങ്കിങ്, അഡ്മിനിസ്‌ട്രേഷന്‍-രാജ്ഭാക്ഷ, ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, സെക്യൂരിറ്റി, കോര്‍പറേറ്റ് ക്രെഡിറ്റ്/റീട്ടെയ്ല്‍ ബാങ്കിങ്, ഐടി & എംഐഎസ് വിഭാഗങ്ങളിലായി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, മാനേജര്‍ തസ്തികകളിലാണ് അവസരം.

ആകെ 119 ഒഴിവുകളുണ്ട്. ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ എട്ട്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയില്‍ 42, മാനേജര്‍ തസ്തികയില്‍ 69 ഒഴിവുകളാണുള്ളത്. ഓരോ തസ്തികയിലേക്കുമുള്ള യോഗ്യത സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഐഡിബിഐ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പേ സ്‌കെയില്‍

  1. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍: ₹102300-2980(4)- 114220-3360(2)- 120940 (7 വര്‍ഷങ്ങള്‍). മെട്രോ നഗരങ്ങളിലെ മൊത്ത വേതനം പ്രതിമാസം ഏകദേശം 197000 രൂപ ആയിരിക്കും
  2. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍: ₹85920-2680(5)-99320-2980(2)-105280 (8 വര്‍ഷങ്ങള്‍). മെട്രോ നഗരങ്ങളിലെ മൊത്ത വേതനം പ്രതിമാസം ഏകദേശം 164000 രൂപ ആയിരിക്കും
  3. മാനേജര്‍: ₹64820-2340(1)-67160-2680 (10)-93960 (12 വര്‍ഷങ്ങള്‍). മെട്രോ നഗരങ്ങളിലെ മൊത്ത വേതനം പ്രതിമാസം ഏകദേശം 124000 രൂപ ആയിരിക്കും

പ്രായപരിധി

  • ഡെപ്യൂട്ടി ജനറല്‍ മാനേജര്‍: 35-45
  • അസിസ്റ്റന്റ് ജനറല്‍ മാനേജര്‍: 28-40
  • മാനേജര്‍: 25-35

Read Also : FSSAI Recruitment 2025: ഡയറക്ടര്‍ മുതല്‍ അസിസ്റ്റന്റ് വരെ; എഫ്എസ്എസ്എഐയില്‍ വിവിധ തസ്തികകളില്‍ അവസരം

എങ്ങനെ അയയ്ക്കാം?

http://www.idbibank.in/ എന്ന വെബ്‌സൈറ്റിലെ ‘കരിയര്‍’ വിഭാഗത്തില്‍ പ്രവേശിക്കണം. അതില്‍ ‘കറന്റ് ഓപ്പണിങ്‌സ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. അവിടെ വിജ്ഞാപനവും അപേക്ഷിക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയക്കുക. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് 1050 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 250 രൂപ മതി.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ