AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Indian Army BSc Nursing Admission 2026: നീറ്റ് യുജി പാസായോ? ഇന്ത്യൻ ആർമിയിൽ BSc നഴ്സിംഗ് പ്രവേശനം ആരംഭിച്ചു

Indian Army BSc Nursing Seats For NEET UG Qualified: ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി രാജ്യത്തെ സേവിക്കാനും ഒപ്പം മികച്ചൊരു നഴ്‌സിംഗ് കരിയർ കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന വനിതാ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എഎഫ്എംഎസിന് കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളേജുകളിലായി ആകെ 220 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷകൾക്കുമായി joinindianarmy.nic.in വെബ്‌സൈറ്റ് സന്ദർശിക്കുക.

Indian Army BSc Nursing Admission 2026: നീറ്റ് യുജി പാസായോ? ഇന്ത്യൻ ആർമിയിൽ BSc നഴ്സിംഗ് പ്രവേശനം ആരംഭിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 19 Jul 2026 | 11:18 AM

ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (എഎഫ്എംഎസ്) 2026 അധ്യയന വർഷത്തേക്കുള്ള ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. നാല് വർഷത്തെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സാണിത്. നീറ്റ് യുജി 2026 (NEET UG 2026) പരീക്ഷ പാസായ യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഈ അവസരം ലഭിക്കുകയുള്ളൂ. എഎഫ്എംഎസിന് കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളേജുകളിലായി ആകെ 220 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നാല് വർഷത്തെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, നിർദ്ദിഷ്ട തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കും മിലിട്ടറി സർവീസ് ചട്ടങ്ങൾക്കും വിധേയമായി ആംഡ് ഫോഴ്‌സസിൽ സ്ഥിരം കമ്മീഷൻ (Permanent Commission) അല്ലെങ്കിൽ ഷോർട്ട് സർവീസ് കമ്മീഷൻ (Short Service Commission) അനുവദിക്കുന്നതാണ്. ഉദ്യോഗാർത്ഥികളുടെ നീറ്റ് യുജി 2026 സ്കോറുകൾ, ജനറൽ ഇന്റലിജൻസ്, ജനറൽ ഇംഗ്ലീഷ് (ToGIGE) എന്നിവയുടെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലെ പ്രകടനം, സൈക്കോളജിക്കൽ അസസ്‌മെന്റ്, അഭിമുഖം, മെഡിക്കൽ ഫിറ്റ്‌നസ്, അനുവദിച്ച നഴ്‌സിംഗ് കോളേജിലെ സീറ്റുകളുടെ ലഭ്യത എന്നിവ പരിഗണിച്ച് തയ്യാറാക്കിയ അന്തിമ മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം.

ALSO READ: നീറ്റ് പിജി പരീക്ഷ എന്ന്; റജിസ്ട്രേഷൻ ചൊവ്വാഴ്ച്ച അവസാനിക്കും, എങ്ങനെ അപേക്ഷിക്കാം?

യോഗ്യതാ മാനദണ്ഡങ്ങൾ

അപേക്ഷകർ താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം

  • ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ ആദ്യ ശ്രമത്തിൽ തന്നെ 10, +2 (സീനിയർ സെക്കൻഡറി) പരീക്ഷ പാസായിരിക്കണം.
  • കുറഞ്ഞത് 50 ശതമാനം മൊത്തം മാർക്ക് നേടിയിരിക്കണം, അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
  • നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന NEET UG 2026 യോഗ്യത നേടിയിരിക്കണം.
  • സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ.
  • ഉദ്യോഗാർത്ഥികൾ 2001 ഒക്ടോബർ ഒന്നിനും 2009 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം.
  • കുറഞ്ഞ ഉയരം 152 സെന്റീമീറ്റർ ആണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 147 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

  • NEET UG 2026 സ്കോറുകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
  • ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകർ അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾക്കൊപ്പം ഡോക്യുമെന്റ് വെരിഫിക്കേഷനായി ഡൽഹി കന്റോൺമെന്റിലെ ബേസ് ഹോസ്പിറ്റലിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
  • തുടർന്ന് കമ്പ്യൂട്ടർ അധിഷ്ഠിത ജനറൽ ഇന്റലിജൻസ് ആൻഡ് ജനറൽ ഇംഗ്ലീഷ് പരീക്ഷ (ToGIGE) എഴുതണം. ഓരോ ചോദ്യത്തിനും രണ്ട് മാർക്ക് ഉണ്ട്, ഓരോ തെറ്റായ ഉത്തരത്തിനും 0.5 മാർക്ക് കുറയ്ക്കും.
  • എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് വിധേയരാകേണ്ടിവരും.
  • മെഡിക്കൽ പരിശോധനയ്ക്ക് ശേഷം, പിന്നീടാണ് അന്തിമ മെറിറ്റ് ലിസ്റ്റ് പുറത്തിറക്കുക.

ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി രാജ്യത്തെ സേവിക്കാനും ഒപ്പം മികച്ചൊരു നഴ്‌സിംഗ് കരിയർ കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന വനിതാ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷകൾക്കുമായി joinindianarmy.nic.in വെബ്‌സൈറ്റ് സന്ദർശിക്കുക.

English Summary:

Armed Forces Medical Services (AFMS) has invited applications from female candidates who have cleared NEET UG 2026 for admission to its four-year BSc Nursing Course 2026. A total of 220 seats are available across colleges of nursing under the AFMS.

Follow Us