AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Indian Army Recruitment: ഇന്ത്യൻ ആർമിയിൽ ജോലി നേടാൻ എന്തൊക്കെ യോഗ്യതകൾ വേണം? വിശദമായി അറിയാം

Indian Army Eligibility 2026 Physical Fitness, Medical Standards and Height Requirements: ഉസൈനിക സേവനത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ ശാരീരികവും വൈദ്യപരവുമായ യോഗ്യതകള്‍ ഇന്ത്യന്‍ ആര്‍മി നിശ്ചയിച്ചിട്ടുണ്ട്. ഉയരം, ഭാരം, കാഴ്ചശക്തി, ദന്താരോഗ്യം തുടങ്ങിയവയ്ക്കൊപ്പം ശാരീരികക്ഷമതയും തിരഞ്ഞെടുപ്പ് നടപടികളില്‍ പ്രധാനമാണ്.

Indian Army Recruitment: ഇന്ത്യൻ ആർമിയിൽ ജോലി നേടാൻ എന്തൊക്കെ യോഗ്യതകൾ വേണം? വിശദമായി അറിയാം
ഇന്ത്യന്‍ ആര്‍മി Image Credit source: PTI
Shiji M K
Shiji M K | Updated On: 11 Oct 2026 | 09:51 AM

ഇന്ത്യന്‍ സൈന്യത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശാരീരികക്ഷമതയ്ക്കും ആരോഗ്യത്തിനും മാനസികമായ തയാറെടുപ്പിനും പ്രത്യേക ശ്രദ്ധ നല്‍കണം. സൈനിക സേവനത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ ശാരീരികവും വൈദ്യപരവുമായ യോഗ്യതകള്‍ ഇന്ത്യന്‍ ആര്‍മി നിശ്ചയിച്ചിട്ടുണ്ട്. ഉയരം, ഭാരം, കാഴ്ചശക്തി, ദന്താരോഗ്യം തുടങ്ങിയവയ്ക്കൊപ്പം ശാരീരികക്ഷമതയും തിരഞ്ഞെടുപ്പ് നടപടികളില്‍ പ്രധാനമാണ്. സൈന്യത്തിലെ വിവിധ തസ്തികകള്‍ക്കും പ്രവേശന വിഭാഗങ്ങള്‍ക്കും അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളില്‍ വ്യത്യാസമുണ്ടാകാം.

ഫിറ്റ്‌നസ് ടെസ്റ്റില്‍ എന്തൊക്കെ?

ഇന്ത്യന്‍ ആര്‍മി തിരഞ്ഞെടുപ്പിലെ പ്രധാന ഘട്ടങ്ങളിലൊന്നാണ് ശാരീരികക്ഷമത പരീക്ഷ. ഓട്ടം, വ്യായാമങ്ങള്‍, മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഉദ്യോഗാര്‍ഥികളുടെ ഫിറ്റ്‌നസ് വിലയിരുത്തുന്നു. 2.4 കിലോമീറ്റര്‍ ഓട്ടം 10 മിനിറ്റും 30 സെക്കന്‍ഡും കൊണ്ട് പൂര്‍ത്തിയാക്കുക, 40 പുഷ്-അപ്പുകള്‍, ആറ് പുള്‍-അപ്പുകള്‍, 30 സിറ്റ്-അപ്പുകള്‍ എന്നിവ ചെയ്യുക തുടങ്ങിയവയാണ് പരിശീലനത്തിനായി നിര്‍ദേശിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍. സ്‌ക്വാറ്റ്, ലഞ്ച് തുടങ്ങിയ വ്യായാമങ്ങളും നീന്തലിലെ അടിസ്ഥാന പരിജ്ഞാനവും ശാരീരികക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഉയരം, ഭാരം എത്ര വേണം?

ഉദ്യോഗാര്‍ഥികളുടെ ഉയരം, ഭാരം, നെഞ്ചളവ് എന്നിവ പരിശോധിക്കുന്നതാണ് ശാരീരിക അളവെടുപ്പ്. പ്രായം, ലിംഗം, അപേക്ഷിക്കുന്ന തസ്തിക, നിയമന മേഖല തുടങ്ങിയ ഘടകങ്ങള്‍ അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. 25 വയസിന് മുകളിലുള്ള പുരുഷ ഉദ്യോഗാര്‍ഥിക്ക് 152 സെന്റിമീറ്റര്‍ ഉയരമുണ്ടെങ്കില്‍ 40 മുതല്‍ 58 കിലോഗ്രാം വരെയാണ് ഭാരം. 173 സെന്റിമീറ്റര്‍ ഉയരമുള്ള ഉദ്യോഗാര്‍ഥിക്ക് പരമാവധി 75 കിലോഗ്രാമും ആവശ്യമാണ്.

കാഴ്ചശക്തിക്കുള്ള നിബന്ധനകള്‍

സൈനിക സേവനത്തിന് ആവശ്യമായ കാഴ്ചശക്തി ഉദ്യോഗാര്‍ഥികള്‍ക്കുണ്ടെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പാക്കും. കാഴ്ചശക്തി, നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, കണ്ണുകളുടെ ആരോഗ്യം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

Also Read: ക്യാപ്റ്റനോ മേജറോ ഉയർന്ന ശമ്പളം ആർക്കാണ്? ഇന്ത്യൻ ആർമിയിലെ ശമ്പളക്കണക്ക് അറിയാം

ടാറ്റൂ ഉണ്ടെങ്കില്‍ ആര്‍മിയില്‍ ചേരാമോ?

ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ടാറ്റൂ സംബന്ധിച്ച ചട്ടങ്ങളും അറിഞ്ഞിരിക്കണം. ശരീരത്തില്‍ ടാറ്റൂ അനുവദിക്കുന്ന കാര്യത്തില്‍ നിയന്ത്രണങ്ങളുണ്ട്. ചില വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കൈത്തണ്ടയുടെ അകത്തളത്തില്‍ ടാറ്റൂ അനുവദിക്കുന്ന പ്രത്യേക വ്യവസ്ഥകളുണ്ട്.

ദന്താരോഗ്യവും മെഡിക്കല്‍ പരിശോധനയും

സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ദന്താരോഗ്യത്തിലും ശ്രദ്ധിക്കണം. പല്ലുകളുടെയും മോണകളുടെയും ആരോഗ്യം, വായിലെ അണുബാധകള്‍, മറ്റ് ദന്തപ്രശ്‌നങ്ങള്‍ എന്നിവ മെഡിക്കല്‍ പരിശോധനയില്‍ വിലയിരുത്താം.

മാനസികക്ഷമതയും അഭിമുഖവും

ശാരീരികക്ഷമതയ്‌ക്കൊപ്പം മാനസികമായ തയാറെടുപ്പും ഇന്ത്യന്‍ സൈന്യത്തിലെ തിരഞ്ഞെടുപ്പില്‍ പ്രധാനമാണ്. പ്രത്യേകിച്ച് ഓഫീസര്‍ തസ്തികകളിലേക്കുള്ള ചില തിരഞ്ഞെടുപ്പ് നടപടികളില്‍ ഉദ്യോഗാര്‍ഥികളുടെ വ്യക്തിത്വം, നേതൃത്വശേഷി, തീരുമാനമെടുക്കാനുള്ള കഴിവ്, സംഘമായി പ്രവര്‍ത്തിക്കാനുള്ള മികവ് എന്നിവ വിലയിരുത്തും.

English Summary

Candidates aspiring to join the Indian Army must meet specific physical, medical and mental fitness standards. Requirements may include physical fitness tests, height and weight measurements, eyesight checks, dental health assessments and psychological evaluations, depending on the entry category. Applicants should check the official Indian Army notification for the latest eligibility criteria.

 

Follow Us