AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Indian Bank SO Recruitment 2026: ബാങ്ക് ജോലി ആഗ്രഹിക്കുന്നവരാണോ? ഇന്ത്യൻ ബാങ്കിൽ 350 ഒഴിവുകൾ; അപേക്ഷിക്കേണ്ട രീതി ഇങ്ങനെ

Indian Bank SO Recruitment 2026 Notification: താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഏപ്രിൽ 28 വരെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബിടെക്/ബിഇ, സിഎ, എംബിഎ/പിജിഡിഎം, എംസിഎ തുടങ്ങിയ യോഗ്യതകളും ആവശ്യമായ പരിചയവുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോ​ഗാർത്ഥികൾക്ക് ഓൺലൈനിലൂടെ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

Indian Bank SO Recruitment 2026: ബാങ്ക് ജോലി ആഗ്രഹിക്കുന്നവരാണോ? ഇന്ത്യൻ ബാങ്കിൽ 350 ഒഴിവുകൾ; അപേക്ഷിക്കേണ്ട രീതി ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Oscar Wong/Moment/Getty Images
Neethu Vijayan
Neethu Vijayan | Updated On: 10 Apr 2026 | 04:06 PM

ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ്ണാവസരം. ഇന്ത്യൻ ബാങ്ക് ഇന്ത്യയിലുടനീളമുള്ള വിവിധ ശാഖകളിലായി സ്പെഷ്യലിസ്റ്റ് ഓഫീസർ (എസ്ഒ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 350 ഒഴിവുകളാണുള്ളത്. സ്കെയിൽ I, II, III വിഭാഗങ്ങളിലായാണ് നിയമനം നടക്കുന്നത്.

താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഏപ്രിൽ 28 വരെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബിടെക്/ബിഇ, സിഎ, എംബിഎ/പിജിഡിഎം, എംസിഎ തുടങ്ങിയ യോഗ്യതകളും ആവശ്യമായ പരിചയവുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ള അപേക്ഷകർ ഔദ്യോഗിക വെബ്‌സൈറ്റായ indianbank.bank.in വഴി വേണം അപേക്ഷിക്കാൻ.

ALSO READ: കീം അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കേണ്ടത് കളറിലോ, ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ? അപേക്ഷകര്‍ അറിയേണ്ടത്

അപേക്ഷിക്കേണ്ട രീതി ഇങ്ങനെ

ഉദ്യോ​ഗാർത്ഥികൾക്ക് ഓൺലൈനിലൂടെ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

ആദ്യം നിങ്ങൾ ഇന്ത്യൻ ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ indianbank.in സന്ദർശിക്കുക.

ശേഷം അതിലെ “Recruitment of Specialist Officers – 2026” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അല്ലെങ്കിൽ നേരിട്ട് IBPS പോർട്ടൽ വഴി (ibpsreg.ibps.in/ibsofeb26/) അപേക്ഷ സമർപ്പിക്കാം.

 

Follow Us