Navy Recruitment 2024: നേവിയാണോ സ്വപ്നം; ഇപ്പോൾ അപേക്ഷിക്കാൻ അവസരം
Indian Navy invites applications: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിൽ ഓരോന്നിനും 40 ശതമാനം മാർക്കു നേടിയവർക്ക് അപേക്ഷിക്കാം.

INDIAN-NAVY Image Credit source: social media
ന്യൂഡൽഹി: നേവിയിലെ ജോലിയാണോ നിങ്ങളുടെ സ്വപ്നം, എങ്കിൽ അപേക്ഷിക്കാൻ ഇപ്പോൾ അവസരം. മെഡിക്കൽ ബ്രാഞ്ചിൽ സെയിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യൻ നേവി ഇപ്പോൾ. നവംബർ 2024 ബാച്ചിലെ എസ്എസ്ആർ (മെഡിക്കൽ അസിസ്റ്റന്റ്) ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://www.joinindiannavy.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാൻ കഴിയും. സെപ്റ്റംബർ ഏഴ് മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 17 വരെയാണ് അപേക്ഷിക്കാൻ കഴിയുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
- 10 , പ്ലസ് ടുവിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാർക്ക് അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ആദ്യഘട്ടം.
- രണ്ടാംഘട്ടത്തിൽ ശാരീരിക ക്ഷമതാ പരിശോധനയും എഴുത്തുപരീക്ഷയും വൈദ്യപരിശോധനയും ഉണ്ട്.
- ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് പരീക്ഷ നടത്തുന്നത്. എഴുത്തുപരീക്ഷയിൽ നൂറ് ചോദ്യങ്ങളുണ്ടാകും.
- ഇംഗ്ലീഷ്, സയൻസ്, ബയോളജി, ജനറൽ അവയേർനെസ്/റീസണിങ് എബിലിറ്റി എന്നിങ്ങനെ നാലുവിഭാഗങ്ങളിലായാണ് ചോദ്യങ്ങൾ ഉണ്ടാവുക.
- സിലബസ് ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ് ഇതനുസരിച്ചുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം.
- പരീശീലന വേളയിൽ പ്രതിമാസ സ്റ്റൈപ്പൻഡായി 14,600 രൂപ കിട്ടും. പരിശീലനത്തിന് ശേഷം ശമ്പളമായി 21,700 മുതൽ 69,100 വരെയായിരിക്കും ലഭിക്കുക.
അപേക്ഷിക്കാൻ
- ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.joinindiannavy.gov.in/ സന്ദർശിക്കുക
- ഹോംപേജിലെ അപ്ലൈ ഓൺലൈനിൽ ക്ലിക്ക് ചെയ്യുക
- രജിസ്‌ട്രേഷൻ വിവരങ്ങൾ നൽകിയ ശേഷം എല്ലാം ശരിയാണോ എന്ന് ഉറപ്പു വരുത്തി സബ്മിറ്റ് ചെയ്യുക
- അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
- അപേക്ഷാ ഫീ നൽകുക
- ഫോം സബ്മിറ്റ് ചെയ്യുക
- ശേഷം കൺഫർമേഷൻ പേജ് ഭാവി ആവശ്യങ്ങൾക്കായി സേവ് ചെയ്യുക.
ആർക് അപേക്ഷിക്കാം
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിൽ ഓരോന്നിനും 40 ശതമാനം മാർക്കു നേടിയവർക്ക് അപേക്ഷിക്കാം. ആകെ മൊത്തതിൽ 50 ശതമാനം മാർക്ക് നേടണം. അപേക്ഷകർ നവംബർ 1 2003-നും ഏപ്രിൽ 30 2007-നുമിടയിൽ ജനിച്ചവരായിരിക്കണം എന്നും നിർബന്ധമുണ്ട്.