AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

JEE 2026: പ്രവാസി വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്… ജെഇഇ പരീക്ഷയ്ക്ക് വിദേശത്തും സെൻ്ററുകൾ; ദുബായിലും കുവൈത്തിലും കേന്ദ്രങ്ങൾ

JEE Main 2026 Exam Centers: ദുബായിലും കുവൈത്തിലും അപേക്ഷിച്ച വിദ്യാർത്ഥികൾക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് jeemain@nta.ac.in എന്നീ ഇമെയിലിൽ ബന്ധപ്പെടാം. വിദ്യാർത്ഥികൾക്ക് ഇത് വെബ്സൈറ്റിൽ നിന്നും ഡൗൺലോട് ചെയ്യാവുന്നതാണ്. ഏപ്രിൽ രണ്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിതമായി ജെഇഇ പരീക്ഷകൾ നടക്കുന്നത്.

JEE 2026: പ്രവാസി വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്… ജെഇഇ പരീക്ഷയ്ക്ക് വിദേശത്തും സെൻ്ററുകൾ; ദുബായിലും കുവൈത്തിലും കേന്ദ്രങ്ങൾ
Jee Main ExamImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 27 Mar 2026 | 10:46 AM

പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത. ജെഇഇ പ്രവേശന പരീക്ഷകൾക്ക് ഇന്ത്യക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങളുമായി എൻടിഎ. ദുബായിലെ കുവൈത്തിലും ബഹറൈനലും ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ദുബായിലെ കുവൈത്തിലെയും വിദ്യാർത്ഥികൾക്കുള്ള പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ് എൻടിഎ പുറത്തിറക്കിയിട്ടുണ്ട്.

ബഹറൈനിലെ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ കേന്ദ്രം സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട പട്ടിക പുറപ്പെടുവിച്ചേക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ രണ്ടാം സെഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളാണ് പ്രസിദ്ധീകരിച്ചത്.

ALSO READ: എസ്എസ്എൽസി മാർക്കിൻ്റെ ശതമാനം എങ്ങനെ കണക്കാക്കാം? ഇതാ എളുപ്പവഴി

ദുബായിലും കുവൈത്തിലും അപേക്ഷിച്ച വിദ്യാർത്ഥികൾക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് jeemain@nta.ac.in എന്നീ ഇമെയിലിൽ ബന്ധപ്പെടാം. വിദ്യാർത്ഥികൾക്ക് ഇത് വെബ്സൈറ്റിൽ നിന്നും ഡൗൺലോട് ചെയ്യാവുന്നതാണ്.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം മുൻനിർത്തി ഗൾഫിലെ പരീക്ഷാ കേന്ദ്രങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. ഏപ്രിൽ രണ്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിതമായി ജെഇഇ പരീക്ഷകൾ നടക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകൾക്കായി, NTA യുടെ ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in, JEE മെയിൻ പോർട്ടലായ jeemain.nta.nic.inലും പതിവായി പരിശോധിക്കുക.

Follow Us