AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

JEE Main 2026: ഈസ്റ്റർ ദിനത്തിലെ JEE പരീക്ഷ; എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം, അപേക്ഷിക്കേണ്ട അവസാന തിയതി നാളെ

JEE Main Exam 2026 on Easter Day: പരീക്ഷ തീയതിയിൽ മാറ്റം വരുത്താൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ അടിയന്തരമായി അയക്കേണ്ടതാണ്. മാർച്ച് 28 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ചാണ് അടിയന്തര ഇടപെടലെന്നും മന്ത്രി അറിയിച്ചു.

JEE Main 2026: ഈസ്റ്റർ ദിനത്തിലെ JEE പരീക്ഷ; എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം, അപേക്ഷിക്കേണ്ട അവസാന തിയതി നാളെ
പ്രതീകാത്മക ചിത്രംImage Credit source: Witthaya Prasongsin/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 27 Mar 2026 | 07:07 PM

ഈസ്റ്റർ ദിനത്തിൽ ജെഇഇ മെയിൻ പരീക്ഷ എഴുത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. പരീക്ഷ തീയതിയിൽ മാറ്റം വരുത്താൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി അയക്കേണ്ടതാണ്. മാർച്ച് 28 (നാളെ) ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ഏപ്രിൽ രണ്ട് മുതൽ പത്ത് വരെ നടക്കാനിരിക്കുന്ന ജെഇഇ മെയിൻ രണ്ടാം ഘട്ട പരീക്ഷകൾ ഈസ്റ്റർ ഞായർ ദിനത്തില്‍ ഉൾപ്പെട്ടത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഈ വിഷയത്തിൽ ​ഈ വിഷയത്തിൽ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ചാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തുകൾ അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: പ്രവാസി വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്… ജെഇഇ പരീക്ഷയ്ക്ക് വിദേശത്തും സെൻ്ററുകൾ; ദുബായിലും കുവൈത്തിലും കേന്ദ്രങ്ങൾ

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ ഫോണിൽ ബന്ധപ്പെടുകയും, ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിന് പരീക്ഷ എഴുത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തീയതി മാറ്റുന്നതിനായി അപേക്ഷിക്കാൻ അവസരം നൽകുമെന്ന് അറിയിക്കുകയും ചെയ്തുവെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Follow Us