K-TET 2026: കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കണോ? സമയം കുറവാണ്; രജിസ്‌ട്രേഷൻ എന്ന് മുതൽ?

K-TET 2026 Registration: യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ ഒന്നിലധികം കാറ്റഗറികളിലേക്കാണ് അപേക്ഷിക്കുന്നന്നതെങ്കിൽ അതിന് ഓരോന്നിനും പ്രത്യേകം ഫീസ് അടയ്ക്കേണ്ടതുണ്ട്.

K-TET 2026: കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കണോ? സമയം കുറവാണ്; രജിസ്‌ട്രേഷൻ എന്ന് മുതൽ?

Ktet

Published: 

23 Feb 2026 | 10:50 AM

കേരളത്തിലെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (കെ-ടെറ്റ്) 2026 ലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്ത്. പരീക്ഷാ ഭവനാണ് വിജ്ഞാപനം പുറത്തിറക്കിയത്. സ്കൂൾ അധ്യാപകരാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 26 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാർച്ച് ഏഴ് വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ ഒന്നിലധികം കാറ്റഗറികളിലേക്കാണ് അപേക്ഷിക്കുന്നന്നതെങ്കിൽ അതിന് ഓരോന്നിനും പ്രത്യേകം ഫീസ് അടയ്ക്കേണ്ടതുണ്ട്.

ALSO READ: എച്ച്പിസിഎല്ലില്‍ ഗ്രാജ്വേറ്റ് അപ്രന്റീസാകാം; കേരളത്തിലും അവസരം; മികച്ച സ്റ്റൈപന്‍ഡ്‌

ഓരോ കാറ്റഗറിയിലേക്കും (Category 1, 2, 3, 4) അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതകൾ, പരീക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ ചെയ്യുന്നതിന് മുൻപായി വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള വിശദമായ മാർ​ഗനിർദ്ദേശങ്ങൾ നിർബന്ധമായും വായിച്ചു മനസ്സിലാക്കുക.

അധ്യാപക നിയമനത്തിന് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. അധ്യാപക നിയമനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കാൻ കെ-ടെറ്റ് യോഗ്യത അനിവാര്യമാണെന്ന സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇതുവരെ യോഗ്യത നേടാത്ത അധ്യാപകർക്ക് രണ്ട് വർഷത്തിനുള്ളിൽ പരീക്ഷ എഴുതിയെടുക്കാനുള്ള സാവകാശം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. അതിനാൽ നിലവിൽ സർവീസിലുള്ള അധ്യാപകർക്കും ഓൺലൈനായി അപേക്ഷിക്കാം.

 

Loading...
Unable to load recommendations.
Follow Us
Related Stories
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
SBI ASHA Scholarship 2026: വിദ്യാർഥികൾക്ക് 15 ലക്ഷം രൂപ വരെ! എസ്ബിഐ ആശാ സ്കോളർഷിപ്പ്, അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ