KEAM 2026: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ ഇന്ന് മുതല്‍; ഇക്കാര്യങ്ങള്‍ മറക്കേണ്ട
KEAM 2026 Entrance Exam: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ ഇന്ന് മുതല്‍. ഏപ്രില്‍ 22 വരെയാണ് എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് പറിപ്പോര്‍ട്ട് ചെയ്യണം. ഫാര്‍മസി പ്രവേശന പരീക്ഷ നാളെ ആരംഭിക്കും.
തിരുവനന്തപുരം: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ ഏപ്രില്‍ 22 വരെയാണ് എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫാര്‍മസി പ്രവേശന പരീക്ഷ നാളെ ആരംഭിക്കും. ഏപ്രില്‍ 20-ന് ഫാര്‍മസി പരീക്ഷ അവസാനിക്കും. രാവിലെ 10 മുതല്‍ 11.30 വരെയാണ് ഫാര്‍മസി പരീക്ഷ.
cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും, ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ, ഷാര്‍ജു, കുവൈത്ത്, ബഹ്‌റിന്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരുന്നു.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും, ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ, ഷാര്‍ജു, കുവൈത്ത്, ബഹ്‌റിന്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരുന്നു.
പരീക്ഷയുടെ ദൈര്‍ഘ്യം
റിപ്പോര്‍ട്ടിങ് സമയം അവസാനിക്കുമ്പോള്‍ മോക്ക് ടെസ്റ്റ് നടത്തും. തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കുന്നത്. ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. എഞ്ചിനീയറിങ് പരീക്ഷയ്ക്ക് മൂന്ന് മണിക്കൂറും, ഫാര്‍മസി പരീക്ഷയ്ക്ക് 1.30 മണിക്കൂറുമാണ് ദൈര്‍ഘ്യം. എഞ്ചിനീയറിങ് പരീക്ഷയ്ക്ക് 150 ചോദ്യങ്ങളും, ഫാര്‍മസിക്ക് 75 ചോദ്യങ്ങളുമുണ്ടാകും.
റിസള്‍ട്ട് എന്ന്?
എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകളുടെ റിസള്‍ട്ട് മെയ് 10-നോ അതിന് മുമ്പോ പുറത്തുവിടുമെന്നാണ് പ്രോസ്‌പെക്ടസിലുള്ളത്. റാങ്ക് ലിസ്റ്റ് ജൂണ്‍ 20-നോ അതിന് മുമ്പോ പ്രതീക്ഷിക്കാം. ജനുവരി ഒന്നിനാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ക്ഷണിച്ചത്.