KEAM 2026: പേരും, ഒപ്പും, ഫോട്ടോയും പരിശോധിക്കാം; തെറ്റിച്ചാല്‍ പണി പാളും; കീമിന് അപേക്ഷിച്ചവര്‍ക്ക് നിര്‍ണായക അറിയിപ്പ്‌

Kerala Engineering, Pharmacy Courses 2026 Important Notice Out: കീം 2026 അപേക്ഷകൾക്കൊപ്പം സമർപ്പിച്ച പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. മാര്‍ച്ച് 21-ന് വൈകിട്ട് അഞ്ച് മണി വരെ പരിശോധിക്കാം.

KEAM 2026: പേരും, ഒപ്പും, ഫോട്ടോയും പരിശോധിക്കാം; തെറ്റിച്ചാല്‍ പണി പാളും; കീമിന് അപേക്ഷിച്ചവര്‍ക്ക് നിര്‍ണായക അറിയിപ്പ്‌

KEAM 2026

Published: 

14 Mar 2026 | 12:00 PM

എഞ്ചിനീയറിംഗ്, ഫാർമസി (KEAM 2026) പ്രവേശനത്തിനായി അപേക്ഷകൾക്കൊപ്പം സമർപ്പിച്ച പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. മാര്‍ച്ച് 21-ന് വൈകിട്ട് അഞ്ച് മണി വരെ പരിശോധിക്കാം. cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ‘കീം-2026- കാൻഡിഡേറ്റ് പോർട്ടൽ’ ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്തുവേണം പരിശോധിക്കാന്‍.

പ്രൊഫൈൽ പേജിൽ കാണിച്ചിരിക്കുന്ന പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വിശദാംശങ്ങള്‍ എന്നിവയിൽ പിഴവുണ്ടെങ്കില്‍ അക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിക്കണം. ceekinfo.cee@kerala.gov.in എന്ന ഇ-മെയില്‍ വഴി മാര്‍ച്ച് 21-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അറിയിക്കണം. ഇ-മെയിലിലെ സബ്ജക്ട് ലൈനില്‍ ‘പ്രൊഫൈൽ ഡിഫെക്റ്റ്’ എന്ന് നല്‍കിയിരിക്കണം.

പിഴവുകള്‍ എങ്ങനെ തിരുത്താം?

ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ്, പേര്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പ്രൊഫൈൽ പേജിൽ നൽകിയിരിക്കുന്ന ‘മെമ്മോ ഡീറ്റെയിൽസ്’ എന്ന മെനുവിൽ ക്ലിക്ക് ചെയ്താല്‍ കാണാന്‍ കഴിയും.

Also Read: KEAM 2026: കീം 2026 ഒബ്ജക്ടീവോ, ഡിസ്‌ക്രിപ്ടീവോ? നെഗറ്റീവ് മാര്‍ക്കുണ്ടോ? പരീക്ഷാ രീതിയെ അടുത്തറിയാം

മാര്‍ച്ച് 21-ന് വൈകുന്നേരം അഞ്ച്‌ മണിക്ക് മുമ്പ് ശരിയായ പേര്, ഫോട്ടോ,ഒപ്പ്, ക്ലാസ് 10-ാം ക്ലാസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പിഴവ് പരിഹരിക്കാം. തപാല്‍ വഴിയോ, ഇ-മെയില്‍ വഴിയോ ലഭിക്കുന്ന ഡോക്യുമെന്റുകള്‍ സ്വീകരിക്കില്ല.

എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ പിന്നീട് വെബ്‌സൈറ്റിൽ ലഭ്യമാക്കും. പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ അപാകതകൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കാത്ത വിദ്യാര്‍ത്ഥികൾക്ക് എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ ലഭിക്കില്ല.

വിദ്യാര്‍ത്ഥികൾ ജനനത്തീയതി തെളിയിക്കുന്നതിനായി അപ്‌ലോഡ് ചെയ്യുന്ന രേഖകളുടെ വിശദാംശങ്ങൾ, വിവിധ റിസർവേഷനുകൾ എന്നിവ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ‘കാൻഡിഡേറ്റ് പോർട്ടലിൽ’ ലഭ്യമാക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ഈ രേഖകളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് ‘കാൻഡിഡേറ്റ് പോർട്ടൽ’ വഴി യഥാസമയം അറിയിക്കും. പോരായ്മകൾ പിന്നീട് പരിഹരിക്കാന്‍ അവസരമുണ്ടാകും. രേഖകൾ പ്രോസ്‌പെക്ടസിൽ നിർബന്ധമാക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായിരിക്കണം. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി. ഹെൽപ്പ്‌ലൈൻ നമ്പർ: 0471-2332120

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ