KEAM 2026: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെന്റ് പുറത്ത്; അഡ്മിഷന്‍ ആരംഭിച്ചു

KEAM 2026 MBBS and BDS third allotment results out: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ഒക്ടോബര്‍ എട്ടിന് പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതികള്‍ പരിഹരിച്ച ശേഷമാണ് മൂന്നാം അലോട്ട്‌മെന്റ് പുറത്തുവിട്ടത്.

KEAM 2026: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെന്റ് പുറത്ത്; അഡ്മിഷന്‍ ആരംഭിച്ചു

KEAM 2026 MBBS Allotment

Published: 

12 Oct 2026 | 07:36 AM

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in -ല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ഒക്ടോബര്‍ എട്ടിന് പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതികള്‍ പരിഹരിച്ച ശേഷമാണ് മൂന്നാം അലോട്ട്‌മെന്റ് പുറത്തുവിട്ടത്. എംസിസി ലഭ്യമാക്കിയ അയോഗ്യരുടെ ലിസ്റ്റും പരിഗണിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ അലോട്ട്‌മെന്റ് വിശാദംശങ്ങള്‍ ലഭ്യമാണ്. അതില്‍ പേര്, റോള്‍ നമ്പര്‍, കോഴ്‌സ്, കോളേജ്, കാറ്റഗറി തുടങ്ങിയ വിവരങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഹോം പേജില്‍ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടെടുക്കണം. മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ഒടുക്കി ഇന്ന് (ഒക്ടോബര്‍ 12) മുതല്‍ ഒക്ടോബര്‍ 14-ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ ബാധകമായ രേഖകളുമായെത്തി അഡ്മിഷന്‍ നേടാം.

ഈ അലോട്ട്‌മെന്റ് പ്രകാരം കാണിക്കുന്ന ഫീസ് നേരത്തെ അലോട്ട്‌മെന്റിന്റെ ഭാഗമായി അടച്ച അധിക ഫീസിനെക്കാള്‍ കുറവാണെങ്കില്‍ അധികമായി അടച്ച ഫീസ് എല്ലാ കോഴ്‌സുകളിലേക്കുമുള്ള അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കും.

Also Read: UGC NET 2026: യുജിസി നെറ്റ് 2026; രജിസ്ട്രേഷൻ ആരംഭിച്ചു, പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ

പുതിയതായി അലോട്ട്‌മെന്റ് കിട്ടിയവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് നിശ്ചിത സമയപരിധിക്കുള്ളില്‍ അടച്ചശേഷം അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ ഒക്ടോബര്‍ 14-ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ പ്രവേശനം നേടണം. അഡ്മിഷന്‍ സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ എന്നിവയും, ബാധകമായ രേഖകളും കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.

ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യണം

അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഹോം പേജില്‍ നിന്ന് ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യണം. അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഡാറ്റാ ഷീറ്റ് കോളേജ് അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് അഡ്മിഷന്‍ നേടാത്തവരുടെ അലോട്ട്‌മെന്റും, ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും. ഈ ഘട്ടത്തില്‍ പെനാല്‍റ്റിയും ബാധകമായിരിക്കും.

മൂന്നാം അലോട്ട്‌മെന്റിന് ശേഷം ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിലൂടെ നികത്തും. സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിന് പുതിയതായി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാകും. സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിനായി പുതിയതായി ഓപ്ഷന്‍ ക്ഷണിക്കും. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 0471 2332120, 2338487.

English Summary

CEE Kerala has published the KEAM 2026 third-phase allotment list for MBBS and BDS courses. Allotted candidates must download their allotment memo and data sheet from the portal. Admissions and fee payments must be completed at the assigned colleges between October 12 and October 14, 2026, by 4:00 PM. Remaining vacant seats will be filled through a fresh option registration for the stray vacancy allotment.

Loading...
Unable to load recommendations.
Follow Us
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ