AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

UGC NET 2026: യുജിസി നെറ്റ് 2026; രജിസ്ട്രേഷൻ ആരംഭിച്ചു, പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ

UGC NET Exam 2026 Registration: യുജിസി നെറ്റ് പരീക്ഷയുടെ 2026 ഡിസംബറിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ എൻടിഎ ആരംഭിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 28 രാത്രി 11:50 വരെ അപേക്ഷാ ഫോമുകൾ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക അറിയിപ്പ് പ്രകാരം, 87 വിഷയങ്ങളിലായി 2026 ഡിസംബർ 14 മുതൽ 19 വരെയാണ് പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

UGC NET 2026: യുജിസി നെറ്റ് 2026; രജിസ്ട്രേഷൻ ആരംഭിച്ചു, പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 11 Oct 2026 | 01:13 PM

ഉന്നതവിദ്യാഭ്യാസരംഗത്തും ഗവേഷണ മേഖലകളിലും തിളക്കമാർന്ന കരിയർ ആഗ്രഹിക്കുന്നവർക്കായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന യുജിസി നെറ്റ് ഡിസംബർ 2026 സെഷനിലേക്കുള്ള വിജ്ഞാപനം പുറത്ത്. സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്കുള്ള യോഗ്യത, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), കൂടാതെ പിഎച്ച്ഡി പ്രവേശനം എന്നിവ നിർണയിക്കുന്നതിനുള്ള ദേശീയതല പരീക്ഷയാണ് യുജിസി നെറ്റ്.

യുജിസി നെറ്റ് പരീക്ഷയുടെ 2026 ഡിസംബറിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ എൻടിഎ ആരംഭിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 28 രാത്രി 11:50 വരെ അപേക്ഷാ ഫോമുകൾ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക അറിയിപ്പ് പ്രകാരം, 87 വിഷയങ്ങളിലായി 2026 ഡിസംബർ 14 മുതൽ 19 വരെയാണ് പരീക്ഷ നടക്കുക. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ (CBT) യാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) നേടുന്നതിനും, അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിക്കുന്നതിനും, പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനും യോഗ്യത നിർണ്ണയിക്കുന്നത് യുജിസി നെറ്റ് പരീക്ഷയിലൂടെയാണ്.

ALSO READ: സിബിഎസ്ഇ പരീക്ഷകൾ: തെറ്റില്ലാതെ വിദ്യാർത്ഥി വിവരങ്ങൾ നൽകാൻ

ആർക്കൊക്കെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർപ്പോടെ മാസ്റ്റർ ബിരുദമോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള മാർക്ക് ഇളവ് ബാധകമാണ്. അപേക്ഷിക്കുന്നതിന് നിശ്ചിത ഉയർന്ന പ്രായപരിധിയുണ്ട്. സാധാരണയായി 30 വയസ്സ് വരെയാണ് അനുവദിക്കുക. സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ലഭ്യമാണ്. അപേക്ഷാഫോറം പൂരിപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക. തെറ്റുകളില്ലാതെ വിവരങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.

ജനറൽ/ അൺറിസർവ്ഡ് വിഭാ​ഗത്തിൽപ്പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 1,150 രൂപയാണ് അപേക്ഷ ഫീസ്. ജനറൽ-EWS/ OBC-NCL വിഭാ​ഗത്തിൽപ്പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 600 രൂപയും, SC/ ST/ PwD/ ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിൽപ്പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 325 രൂപയുമാണ് അപേക്ഷാ ഫീസ്. ഒക്ടോബർ 28-ലെ സമയപരിധി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്, 500 രൂപ അധിക പിഴ അടച്ചുകൊണ്ട് ഒക്ടോബർ 29 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

UGC NET ഡിസംബർ 2026-ലേക്ക് എങ്ങനെ അപേക്ഷിക്കാം

  • ആദ്യം തന്നെ ഉദ്യോ​ഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.
  • ശേഷം അതിൽ നൽകിയിരിക്കുന്ന UGC NET ഡിസംബർ 2026 രജിസ്ട്രേഷനായുള്ള ലിങ്ക് തുറക്കുക.
  • രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ വിവരങ്ങൾ കൃത്യമായി നൽകുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുക.
  • ലഭ്യമായ ഓൺലൈൻ പേയ്‌മെന്റ് രീതികളിലൊന്ന് ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
  • ഫോം സമർപ്പിക്കുകയും ഭാവി ആവശ്യങ്ങൾക്കായി സബ്മിറ്റ് പേജിന്റെ ഒരു പകർപ്പ് സൂക്ഷിച്ചുവെക്കുകയും ചെയ്യുക.

English Summary:

NTA has opened the online registration process for the UGC NET December 2026. Candidates can submit their application forms from October 8 to October 28, 2026, up to 11:50 pm.

 

Follow Us