AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM 2026: കാത്തിരിപ്പുകള്‍ക്ക് വിരാമം; മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പുറത്ത്; അലോട്ട്‌മെന്റ് എപ്പോള്‍?

KEAM Medical Rank List 2026: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു. നീറ്റ് യുജി 2026 ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കിയത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റ് ലഭ്യമാണ്.

KEAM 2026: കാത്തിരിപ്പുകള്‍ക്ക് വിരാമം; മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പുറത്ത്; അലോട്ട്‌മെന്റ് എപ്പോള്‍?
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 15 Aug 2026 | 11:21 AM

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു. നീറ്റ് യുജി 2026 ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളവരെ ഉള്‍പ്പെടുത്തിയാണ് അന്തിമ മെഡിക്കല്‍ ആയുര്‍വേദ റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കിയത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റ് ലഭ്യമാണ്. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കണം. അലോട്ട്‌മെന്റ് സംബന്ധിച്ച തുടര്‍ന്നുള്ള വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാകും. 0471 2332120, 2338487 എന്നീ നമ്പറുകളില്‍ ഹെല്‍പ്‌ലൈനുമായി ബന്ധപ്പെടാം.

ഓഗസ്ത് 13-ന് പ്രസിദ്ധീകരിച്ച താത്കാലിക റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിച്ചശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടാലും വിദ്യാര്‍ത്ഥികള്‍ അതത് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ മാനദണ്ഡവും, നീറ്റ് യുജി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പ്രകാരമുള്ള യോഗ്യതാ മാനദണ്ഡവും, പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലെ അഡ്മിഷനായുള്ള യോഗ്യതകളും പ്രവേശന സമയത്ത് നേടിയിരിക്കണം.

അലോട്ട്‌മെന്റ് എപ്പോള്‍?

സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ച അഖിലേന്ത്യാ ഷെഡ്യൂള്‍ അനുസരിച്ച് നടത്തും.

ആര്‍ക്കിടെക്ചര്‍ അലോട്ട്‌മെന്റ്‌

ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓഗസ്ത് 19-ന് വൈകുന്നേരം നാലു മണിക്ക് മുമ്പായി അതത് കോളേജുകളില്‍ പ്രവേശനം നേടണം.

Also Read: NEET UG Counselling: നീറ്റ് യുജി കൗൺസിലിംഗ്: രജിസ്ട്രേഷനും ചോയ്‌സ് ഫില്ലിംഗിനും പുതിയ തീയതികൾ

അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജിലുണ്ടാകും. അലോട്ട്‌മെന്റ് കിട്ടിയവര്‍ ഹോം പേജില്‍ നിന്ന് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. അലോട്ട്‌മെന്റ് മെമ്മോയുടെ പകര്‍പ്പ് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് സൂക്ഷിച്ചുവെയ്ക്കണം.

അലോട്ട്‌മെന്റ് കിട്ടിയവര്‍ക്ക് ഹോം പേജിലെ ‘ഡാറ്റ ഷീറ്റ്’ എന്ന മെനു ക്ലിക്ക് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അഡ്മിഷന്റെ സമയത്ത് ഡാറ്റ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ എന്നിവയും, ബാധകമായ മറ്റ് രേഖകളും കോളേജ് അധികാരികള്‍ക്ക് മുമ്പില്‍ ഹാജരാക്കണം.

വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ അലോട്ട്‌മെന്റ് മെമ്മോയിലുണ്ടാകും. ഓഗസ്ത് 19-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി ഫീസ് അടയ്ക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് കോളേജുകളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും.

ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഈ വര്‍ഷം നടത്തുന്ന അവസാന അലോട്ട്‌മെന്റായിരിക്കും ഇത്. ഈ ഘട്ടത്തിലെ അലോട്ട്‌മെന്റിന് ശേഷം സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകള്‍ അതത് കോളേജുകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍, പ്രോസ്‌പെക്ടസിലെ ബാധകമായ വ്യവസ്ഥകള്‍ എന്നിവ അനുസരിച്ച് സ്‌പോട്ട് അലോട്ട്‌മെന്റ് മുഖേന നികത്തും.

English Summary

The final rank list for Kerala medical and allied courses is now available. Candidates can check their ranks after submitting their NEET UG 2026 results to the Commissioner for Entrance Examinations. Further details about course allotments will follow the schedule set by the Medical Counselling Committee.

Follow Us