KERA Recruitment 2025: കേര പ്രോജക്ടില്‍ അവസരം; 40,000 വരെ ശമ്പളം

Kerala Climate Resilient Agri Value Chain Modernization Project Recruitment: കേരള ക്ലൈമറ്റ് റീസൈലിയന്റ് അഗ്രി വാല്യു ചെയിന്‍ മോഡണൈസേഷന്‍ പ്രോജക്ട് പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് കേരയ്ക്ക് വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചത്

KERA Recruitment 2025: കേര പ്രോജക്ടില്‍ അവസരം; 40,000 വരെ ശമ്പളം

KERA

Updated On: 

22 Aug 2025 18:29 PM

കൃഷി വകുപ്പിന് കീഴിലുള്ള കേരള ക്ലൈമറ്റ് റീസൈലിയന്റ് അഗ്രി വാല്യു ചെയിന്‍ മോഡണൈസേഷന്‍ പ്രോജക്ട് (KERA) പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് കേരയ്ക്ക് വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചത്. പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓഗസ്ത് 21ന് ആരംഭിച്ച അപേക്ഷാ നടപടികള്‍ സെപ്തംബര്‍ നാലിന് വൈകിട്ട് നാലിന് അവസാനിക്കും. ഈ സമയപരിധിക്കുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കണം.

പ്രോജക്ട് എക്‌സിക്യൂട്ടീവ്

ഈ തസ്തികയില്‍ 13 ഒഴിവുകളുണ്ട്. എഞ്ചിനീയറിങ്/അഗ്രികള്‍ച്ചര്‍ ഗ്രാജ്വേറ്റ് ഡിഗ്രി വേണം. എംഎസ്‌സി, എംടെക്, എംബിഎ പോലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യതയോ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് യോഗ്യതയോ ഉണ്ടെങ്കില്‍ അഭിലഷണീയം. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസ്. പ്രതിമാസ വേതനം 40,000 രൂപ. ഒഴിവുകളുടെ വിശദാംശങ്ങള്‍ ചുവടെ.

ബിഎസ്‌സി അഗ്രികൾച്ചർ സ്പെഷ്യലൈസേഷൻ:

  1. സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, തിരുവനന്തപുരം -03
  2. റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോട്ടയം-01
  3. റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, തൃശൂർ -01
  4. റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കണ്ണൂർ-01
  5. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, തൃശൂർ -01
  6. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ്, വ്യവസായ വാണിജ്യ വകുപ്പ്, തിരുവനന്തപുരം-01

ബി. ടെക് എഞ്ചിനീയർ:

  1. സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, തിരുവനന്തപുരം -01 (ബി.ടെക് സിവിൽ)
  2. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ്, വ്യവസായ വാണിജ്യ വകുപ്പ് തിരുവനന്തപുരം-01 (ബി.ടെക് ജനറൽ)
  3. റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, തൃശൂർ -01 (ബി.ടെക് സിവിൽ)
  4. റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കണ്ണൂർ-01 (ബി.ടെക് ജനറൽ)
  5. റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോട്ടയം-01 (ബി.ടെക് ജനറൽ)

Also Read: BEML Recruitment 2025: ആരും കൊതിക്കുന്ന ശമ്പളം; ബിഇഎംഎല്ലിൽ 682 ഒഴിവുകൾ, ഇപ്പോൾ തന്നെ അയച്ചോളൂ

പ്രോജക്ട് അസിസ്റ്റന്റ്

16 ഒഴിവുകളാണ് ഈ തസ്തികയിലുള്ളത്. ബികോം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംബിഎ/എംകോ യോഗ്യത അഭിലഷണീയം. 30 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 25,000 രൂപയാണ് വേതനം. ഒഴിവുകളുടെ വിശദാംശങ്ങള്‍.

  1. സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, തിരുവനന്തപുരം -10
  2. റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, ഈസ്റ്റ് (കോട്ടയം) -01
  3. റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, സെൻട്രൽ (തൃശൂർ) -01
  4. റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, നോർത്ത് (കണ്ണൂർ) -01
  5. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ്, വ്യവസായ വാണിജ്യ വകുപ്പ് -തിരുവനന്തപുരം -02
  6. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ്, കേരള കാർഷിക സർവകലാശാല, തൃശൂർ -01

എങ്ങനെ അപേക്ഷിക്കാം?

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്‌ കേര പ്രോജക്ടിന്റെയും (kera.kerala.gov.in), സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെയും (cmd.kerala.gov.in) വെബ്‌സൈറ്റുകളിലൂടെ അപേക്ഷിക്കാം. ഈ വെബ്‌സൈറ്റുകളില്‍ വിശദമായ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയയ്ക്കുക.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും