AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BEML Recruitment 2025: ആരും കൊതിക്കുന്ന ശമ്പളം; ബിഇഎംഎല്ലിൽ 682 ഒഴിവുകൾ, ഇപ്പോൾ തന്നെ അയച്ചോളൂ

BEML Recruitment 2025 For 682 Post: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 25 ന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ bemlindia.in വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/എക്‌സ്-സർവീസുകാർ, എന്നിവർ അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

BEML Recruitment 2025: ആരും കൊതിക്കുന്ന ശമ്പളം; ബിഇഎംഎല്ലിൽ 682 ഒഴിവുകൾ, ഇപ്പോൾ തന്നെ അയച്ചോളൂ
BEML Recruitment Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 22 Aug 2025 15:00 PM

ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിൽ (ബിഇഎംഎൽ) ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരം. ഒന്നിലധികം വിഭാഗങ്ങളിലായി 682 ഓഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 25 ന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ bemlindia.in വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഐടിഐ, എഞ്ചിനീയറിംഗ് ഡിപ്ലോമ, നഴ്സിംഗ്, ഫാർമസി, എഞ്ചിനീയറിംഗ് ബിരുദം, ബിരുദാനന്തര ബിരുദം, സിഎ, എംബിഎ, എംടെക്ക് അല്ലെങ്കിൽ തത്തുല്യം എന്നീ വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

പ്രായപരിധി

സ്റ്റാഫ് നഴ്‌സ് & ഫാർമസിസ്റ്റ്: 25-35 വയസ്സ്
നോൺ-എക്‌സിക്യൂട്ടീവ്: 18-30 വയസ്സ്
താൽക്കാലിക ജീവനക്കാർ (ഡിപ്ലോമ/ഐടിഐ): നിയമങ്ങൾ പ്രകാരം
മാനേജ്‌മെന്റ് ട്രെയിനി: 27 വയസ്സ്
സീനിയർ മാനേജ്‌മെന്റ്: 50-55 വയസ്സ്
ഒബിസി, എസ്‌സി/എസ്ടി വിഭാ​ഗങ്ങളിലുള്ളവർക്ക് പ്രായത്തിൽ ഇളവുകൾ ഉണ്ടാകും.

അപേക്ഷാ ഫീസ്

ജനറൽ/ഒബിസി: 500 രൂപ

എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/എക്‌സ്-സർവീസുകാർ: ഫീസ് നൽകേണ്ടതില്ല

നിയമന പ്രക്രിയ

എഴുത്തുപരീക്ഷ
സ്കിൽ ടെസ്റ്റ്
ഇന്റർവ്യൂ
ഡോക്യുമെന്റ് വെരിഫിക്കേഷൻ
മെഡിക്കൽ പരീക്ഷ

ശമ്പളവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ

സെക്യൂരിറ്റി & ഫയർ ഗാർഡുകൾ: പ്രതിമാസം 22,000 – 25,000 രൂപ
സ്റ്റാഫ് നഴ്‌സ് & ഫാർമസിസ്റ്റ്: പ്രതിമാസം 29,200- 62,000 രൂപ
നോൺ-എക്‌സിക്യൂട്ടീവ്: പ്രതിമാസം 23,000 – 27,000 രൂപ
താൽക്കാലിക ജീവനക്കാർ (ഡിപ്ലോമ/ഐടിഐ): പ്രതിമാസം 20,000 രൂപ – 24,000 രൂപ
മാനേജ്മെന്റ് ട്രെയിനി: പ്രതിമാസം 40,000 രൂപ – 1,40,000 രൂപ
സീനിയർ മാനേജ്മെന്റ്: പ്രതിമാസം 70,000 രൂപ – 2,60,000 രൂപ

അപേക്ഷിക്കേണ്ട വിധം

BEML ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ bemlindia.in സന്ദർശിക്കുക.

കരിയർ വിഭാഗത്തിലേക്ക് പോകുക.

ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക.

അപേക്ഷാ ഫോം സമർപ്പിക്കുക.

ഭാവി ആവശ്യങ്ങൾക്കായി ഒരു പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.