AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Central Railway Recruitment 2025: സെൻട്രൽ റെയിൽവേയിൽ അപ്രന്റീസാകാം; 2418 ഒഴിവുകൾ, അറിയേണ്ടതെല്ലാം

Central Railway Apprentice Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 11.

Central Railway Recruitment 2025: സെൻട്രൽ റെയിൽവേയിൽ അപ്രന്റീസാകാം; 2418 ഒഴിവുകൾ, അറിയേണ്ടതെല്ലാം
Central Railway Apprentice Recruitment Image Credit source: Getty Images
nandha-das
Nandha Das | Updated On: 21 Aug 2025 09:16 AM

സെൻട്രൽ റെയിൽവേ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2418 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷമാണ് പരിശീലന കാലാവധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 11.

അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്/ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാം. കൂടാതെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന നോട്ടിഫൈഡ് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് / സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT/SCVT) നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 15നും 24നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മെട്രിക്കുലേഷനിലെ മാർക്കിന്റെ ശതമാനവും ബന്ധപ്പെട്ട ട്രേഡിലെ ഐടിഐ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് മെറിറ്റ് പട്ടിക തയ്യാറാക്കുക. മുംബൈ, ഭൂസാവൾ, പുണെ, നാഗ്‌പുർ, സോളാപൂർ ക്ലസ്റ്ററുകളിലെ വിവിധ യൂണിറ്റുകളിലേക്കാണ് നിയമനം. വിശദവിവരങ്ങൾക്ക് അപേക്ഷ നൽകുന്നതിനും www.rrer.com സന്ദർശിക്കുക. 100 രൂപയാണ് അപേക്ഷ ഫീസ്.

ALSO READ: ബിഎസ്എഫിൽ ഹെഡ്കോൺസ്റ്റബിളാകാം; 1121 ഒഴിവുകൾ, 81100 വരെ ശമ്പളം; അപേക്ഷ ഓഗസ്റ്റ് 24 മുതൽ

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, പെയിന്റർ (ജനറൽ), കാർപ്ലെൻഡർ, ടെയ്‌ലർ (ജനറൽ), മെഷീനിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്‌മിനിസ്ട്രേഷൻ അസിസ്റ്റൻ്റ് മെക്കാനിക് ഡീസൽ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക്, ഷീറ്റ് മെറ്റൽ വർക്കർ, ലബോറട്ടറി അസിസ്റ്റന്റ് (സിപി), മെക്കാനിക് മെഷീൻ ടൂൾസ് മെയിൻ്റനൻസ്, ഇലക്ട്രോണിക് മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ).