AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CUSAT Recruitment 2025: കുസാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; അപേക്ഷ സെപ്റ്റംബർ 2 വരെ

CUSAT Assistant Professor Recruitment 2025: കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 2ന് മുൻപായി അപേക്ഷ നൽകാം.

CUSAT Recruitment 2025: കുസാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; അപേക്ഷ സെപ്റ്റംബർ 2 വരെ
പ്രതീകാത്മക ചിത്രം Image Credit source: Freepik
Nandha Das
Nandha Das | Updated On: 22 Aug 2025 | 12:45 PM

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്. ദീൻ ദയാൽ ഉപാദ്ധ്യായ കൗശൽ കേന്ദ്രയിൽ ബിസിനസ്സ് പ്രോസസ്സ് അധ്യാപക തസ്തികയിലാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 2ന് മുൻപായി അപേക്ഷ നൽകാം.

നെറ്റ് / സിഎസ്ഐആർ / എസ്എൽഇടി/ സെറ്റ് അല്ലെങ്കിൽ പിഎച്ച്ഡിയോടുകൂടി ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം/ പിജിഡിഎം/ പിജിഡിബിഎ/ പിജിഡിബിഎം അല്ലെങ്കിൽ അംഗീകൃത വിദേശ സർവകലാശാലയിൽ നിന്നുള്ള തത്തുല്യ ബിരുദമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. വ്യവസായ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയമോ അധ്യാപന-ഗവേഷണ പരിചയമോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

എസ്.സി/ എസ്.ടി അപേക്ഷകർക്ക് 185 രൂപയും മറ്റുള്ളവർക്ക് 900 രൂപയുമാണ് അപേക്ഷ ഫീസ്. ഒരു വർഷത്തേക്കാണ് നിയമനം. ഈ കാലയളവിലെ പ്രകടനം അനുസരിച്ച് കരാർ നീട്ടാം. പിഎച്ച്ഡി ഉള്ളവർക്ക് പ്രതിമാസം 42,000 രൂപ ശമ്പളം ലഭിക്കും. മറ്റുള്ളവർക്ക് പ്രതിമാസ ശമ്പളം 40,000 രൂപയാണ്.

ALSO READ: ശമ്പളം ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ; ഇന്ത്യൻ ആർമിയിൽ സ്ത്രീകൾക്കും സുവർണാവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം തന്നെ രേഖകളുടെ പകർപ്പ് സർവകലാശാലയുടെ വിലാസത്തേക്ക് നേരിട്ട് അയയ്ക്കുകയും വേണം. പൂരിപ്പിച്ച അപേക്ഷ ഫോം, ബയോഡാറ്റ, സംവരണം, യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ കോപ്പി എന്നിവ സെപ്റ്റംബർ 9ന് മുൻപായി ലഭിക്കത്തക്കവിധം “രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-22” എന്ന വിലാസത്തിലേക്കാണ് അയയ്‌ക്കേണ്ടത്. ആപ്ലിക്കേഷനും മറ്റ് വിവരങ്ങൾക്കും https://recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.