Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍

Kerala Plus One Improvement Exam Dates Announced: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍. ഇനി മാനസിക സംഘര്‍ഷമില്ലാതെ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം ഇമ്പ്രൂവ്‌മെന്റ് പരീക്ഷ എഴുതാമെന്ന് മന്ത്രി.

Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍

പ്രതീകാത്മക ചിത്രം

Published: 

23 Aug 2026 | 10:22 PM

പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍. ഇനി മാനസിക സംഘര്‍ഷമില്ലാതെ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം ഇമ്പ്രൂവ്‌മെന്റ് പരീക്ഷ എഴുതാമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ച് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ദിവസങ്ങളിലെ പരീക്ഷാ ടൈം ടേബിള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഉടന്‍ പുറത്തിറക്കും.

നേരത്തെ പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ പ്ലസ്ടു പരീക്ഷയോടൊപ്പം മാര്‍ച്ചിലാണ് നടത്തിയിരുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വിലയിരുത്തലിലാണ് ഒക്ടോബറില്‍ നടത്താന്‍ തീരുമാനമായത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. ടൈംടേബിള്‍ ഉടന്‍ പുറത്തുവരും.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഉത്തരവില്‍ പറയുന്ന പ്രസക്ത കാര്യങ്ങള്‍

“ഒന്നാം വർഷ പ്ലസ് വൺ ഇംപ്രൂവ്മെൻറ്/ സപ്ലി‌മെൻ്ററി പരീക്ഷകളുടെ തയ്യാറെടുപ്പുകൾക്കും ആയതു കഴിഞ്ഞ ശേഷമുള്ള മൂല്യനിർണ്ണയ ജോലികൾക്കുമായി അനേകം അധ്യയന ദിവസങ്ങൾ ആവശ്യമായി വരുമെന്നതിനാൽ രണ്ടാം വർഷ പൊതു പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടാം വർഷത്തിൻ്റെ അധ്യയന ദിവസങ്ങൾ നഷ്ടമാകാതെയിരിക്കാന്‍ ഇംപ്രൂവ്മെന്റ് സപ്ലിമെൻ്ററി പരീക്ഷ മാർച്ചിലെ ഒന്നാം വർഷ പരീക്ഷയോടൊപ്പം നടത്തുവാൻ ഉത്തരവായിരുന്നു.

Also Read: School Free Rice Distribution: സ്കൂൾ കുട്ടികൾക്ക് ഓണം സ്പെഷ്യൽ അരി; എട്ടാം ക്ലാസ് വരെയുള്ളവർക്ക് കിട്ടും

2023-24 അക്കാദമിക വർഷം വരെ ഒന്നാം വർഷ ഹയർ സെക്കന്റർ സെപ്തംബർ ഒക്ടോബർ മാസങ്ങളിലാണ് നടന്നു വന്നിരുന്നത്. എന്നാൽ 2024-25 അക്കാദമിക വർഷത്തിൽ പരീക്ഷ നടത്തിപ്പിൻ്റെ സങ്കീർണ്ണതയും, ചെലവും കാണിച്ച് പ്ലസ് വൺ ഇംപ്രൂവ്മെൻറ് /സപ്ലിമെൻ്ററി പരീക്ഷകൾ വർഷാന്ത്യത്തിൽ രണ്ടാം വർഷ ഹയർ സെന്ററി പരീക്ഷക്കിടയിലുള്ള ദിവസങ്ങളി‌ലാണ് നടത്തിയത്.

എന്നാൽ ഈ മാറ്റം വിദ്യാർത്ഥികൾക്ക് മാനസിക സമ്മര്‍ദ്ദവും, പഠനഭാരവും ഉണ്ടാക്കുന്നുവെന്നും, കൂടാതെ 2024-25, 2025-26 അക്കാദമിക വർഷങ്ങളിലെ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ സ്കോറിൽ രേഖപ്പെടുത്തിയ വര്‍ധനവിന്റെ തോത് നാമമാത്രമാണെന്നും ആയതിനാൽ, പ്ലസ് വൺ ഇപ്രൂവമെൻറ് സപ്ലിമെൻ്ററി പരീക്ഷകള്‍ അക്കാദമിക വർഷാന്ത്യത്തിൽ നടത്താതെ ഒക്ടോബര്‍ മാസത്തില്‍ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥികളും, സംഘടനകളും ആവശ്യപ്പെട്ടുള്ളതായും, ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച ഉചിത നടപടി സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അഭ്യര്‍ത്ഥിച്ചിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒന്നാം വർഷ ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ മാസത്തില്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവാകുന്നു”.

English Summary

The Kerala Higher Secondary and VHSE Plus One Improvement exams will take place from October 12 to 17. The detailed examination timetable will be published soon. Earlier, conducting improvement exams alongside March board exams caused high stress for students. Responding to complaints, Education Minister N. Shamsuddeen ordered the exams to be moved back to October.

Loading...
Unable to load recommendations.
Follow Us
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
സാമ്പാർ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കേടായി പോകുന്നോ?
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം