Kerala Plus One Result 2025: പ്ലസ് വണ്‍ ഫലപ്രഖ്യാപനം ഉടന്‍ തന്നെ; നേരിയ കാലത്താമസത്തിലേക്ക് നയിച്ചത് ഇക്കാരണം

Kerala Plus One Result 2025 Expected Soon: പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് അനൗദ്യോഗിക വിവരം. പ്ലസ് ടു, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷകളുടെ റീവാല്യുവേഷന്‍ അടക്കമുള്ള കാരണങ്ങളാണ് നേരിയ കാലതാമസത്തിന് ഇടയാക്കുന്നതെന്നാണ് സൂചന

Kerala Plus One Result 2025: പ്ലസ് വണ്‍ ഫലപ്രഖ്യാപനം ഉടന്‍ തന്നെ; നേരിയ കാലത്താമസത്തിലേക്ക് നയിച്ചത് ഇക്കാരണം

പ്രതീകാത്മക ചിത്രം

Updated On: 

29 May 2025 | 06:06 PM

പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്നു. 2024ല്‍ മെയ് 28നാണ് റിസല്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഇത്തവണ ഫലപ്രഖ്യാപനത്തിന് നേരിയ കാലതാമസമെടുക്കും. മെയ് മാസം റിസള്‍ട്ട് പുറത്തുവിടാന്‍ സാധ്യതയില്ല. ജൂണില്‍ റിസല്‍ട്ട് പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ മെയ് 28ന് ഫലം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇന്ന് ഫലപ്രഖ്യാപനം നടന്നേക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാജപ്രചരണം ശക്തമാണ്. എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമില്ല. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെ പോലെ ഫലപ്രഖ്യാപനം മുന്‍കൂട്ടി അറിയിക്കുന്ന പതിവ് പ്ലസ് വണ്‍ പരീക്ഷയിലില്ല. അപ്രതീക്ഷിതമായിട്ടാണ് പലപ്പോഴും പ്ലസ് വണ്‍ ഫലം പ്രഖ്യാപിക്കാറുള്ളത്. ഇത്തവണയും ആ രീതിയില്‍ മാറ്റമുണ്ടാകാനിടയില്ല.

പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് അനൗദ്യോഗിക വിവരം. പ്ലസ് ടു, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷകളുടെ റീവാല്യുവേഷന്‍ അടക്കമുള്ള കാരണങ്ങളാണ് നേരിയ കാലതാമസത്തിന് ഇടയാക്കുന്നതെന്നാണ് സൂചന. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ്, പ്ലസ് ടു പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കേണ്ടി വന്നതും പ്ലസ് വണ്‍ മൂല്യനിര്‍ണയത്തെ നേരിയ തോതില്‍ ബാധിച്ചു.

Read Also:  Kerala Plus One Result 2025: കാത്തിരിപ്പിന് വിരാമം, പ്ലസ് വണ്‍ ഫലപ്രഖ്യാപനം ഉടന്‍, തീയതി പുറത്ത്‌

പ്ലസ് വണ്‍ ഫലപ്രഖ്യാപനം ജൂണിലായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. മൂല്യനിര്‍ണയമടക്കമുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഈ വര്‍ഷം പ്ലസ് വണ്‍ പരീക്ഷയ്ക്ക്‌ 4,13,589 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. results.hse.kerala.gov.in, results.kite.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിലൂടെയാകും ഫലം പുറത്തുവിടുക.

Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്