Kerala, Calicut University Admission 2025: നാലു വർഷത്തെ ബിരുദ കോഴ്സാണോ ലക്ഷ്യം? കേരള, കാലിക്കറ്റ് സർവ്വകലാശാലകൾ അപേക്ഷ ക്ഷണിച്ചു
Kerala, Calicut University Invites applications for four-year degree programs: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ കോഴ്സ് നടപ്പിലാക്കുന്നത്. നിലവിൽ കേരള, കാലിക്കറ്റ് സർവ്വകലാശാലകളാണ് ഈ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
തിരുവനന്തപുരം: കേരളത്തിൽ പുതുതായി ആരംഭിച്ച നാലു വർഷത്തെ ബിരുദ കോഴ്സുകൾക്ക് വലിയ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഈ വർഷത്തെ നാലു വർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയമാണ് ഇപ്പോൾ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ കോഴ്സ് നടപ്പിലാക്കുന്നത്. നിലവിൽ കേരള, കാലിക്കറ്റ് സർവ്വകലാശാലകളാണ് ഈ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
കേരള സർവ്വകലാശാല
കേരള സർവകലാശാല നാല് വർഷത്തെ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. സർവകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും കോഴ്സുകൾക്ക് വെവ്വേറെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ മുതൽ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ഈ ജൂൺ ഏഴുവരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. ചില കോഴ്സുകൾക്ക് പ്രവേശന പരീക്ഷ ഉണ്ടെന്നതും പ്രത്യേകം ഓർക്കണം
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://admissions.keralauniversity.ac.in/ പരിശോധിക്കുക.
കാലിക്കറ്റ് സർവ്വകലാശാല
കാലിക്കറ്റ് സർവകലാശാലയും നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും അണ്ടർ ഗ്രാജ്വേറ്റ് ബി.വോക് പ്രോഗ്രാമുകളിലേക്കും സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (CAP) വഴി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻസിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
2025-26 അധ്യയന വർഷത്തേക്കുള്ള പ്രോസ്പെക്ടസ് ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ജൂൺ 9 വരെയാണ് അപേക്ഷ സ്വീകരിക്കുക. കൃത്യമായ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പൊതുവിഭാഗത്തിന് 470 രൂപയും പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് 195 രൂപയുമാണ് അഡ്മിഷൻ ഫീസ്.
പ്രധാനപ്പെട്ട കാര്യങ്ങൾ
- വിദ്യാർത്ഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം.
- മൂന്ന് വർഷത്തെ ബിരുദം, നാല് വർഷ ഓണേഴ്സ് ബിരുദം, നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ പഠനം പൂർത്തിയാക്കാൻ സാധിക്കും.
- കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://admission.uoc.ac.in/ പരിശോധിക്കുക.
പൊതുവായ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുൻപ് അതത് സർവകലാശാലകളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസ് പൂർണ്ണമായി വായിച്ച് മനസ്സിലാക്കുക.
- യോഗ്യതാ മാനദണ്ഡങ്ങൾ, ഫീസ് ഘടന, അലോട്ട്മെന്റ് നടപടിക്രമങ്ങൾ എന്നിവ ഓരോ സർവകലാശാലയിലും വ്യത്യാസപ്പെടാം.
- അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ എല്ലാ രേഖകളും കൃത്യമായി അപ്ലോഡ് ചെയ്യുകയും വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
- ഏറ്റവും പുതിയ വിവരങ്ങൾക്കും കൃത്യമായ തീയതികൾക്കും അതത് സർവകലാശാലകളുടെ അഡ്മിഷൻ പോർട്ടലുകൾ സന്ദർശിക്കുന്നത് ഉറപ്പാക്കുക.