School Holidays in 2025: സ്കൂള്‍ തുറക്കാറായി! ജൂണ്‍ മുതല്‍ എത്ര അവധികളുണ്ടെന്ന് അറിയേണ്ടേ?
Juse 2025 School Holidays: അവധിക്കാലം അവസാനിച്ചെങ്കിലും ഓരോ വിദ്യാര്‍ഥിയുടെയും മനസില്‍ അടുത്ത അവധിക്കാലം എന്നെത്തും എന്ന ചിന്ത മാത്രമായിരിക്കും. കോരിച്ചൊരിയുന്ന ഓരോ മഴക്കാലങ്ങളും വിദ്യാര്‍ഥികള്‍ക്ക് അവധികളും സമ്മാനിക്കാറുണ്ട്.
സ്കൂള്‍ അവധി
Image Credit source: TV9 Network
വേനല്‍ അവധിയെല്ലാം അവസാനിച്ച് സ്കൂള്‍ തുറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. അവധിക്കാലം അവസാനിച്ചെങ്കിലും ഓരോ വിദ്യാര്‍ഥിയുടെയും മനസില്‍ അടുത്ത അവധിക്കാലം എന്നെത്തും എന്ന ചിന്ത മാത്രമായിരിക്കും. കോരിച്ചൊരിയുന്ന ഓരോ മഴക്കാലങ്ങളും വിദ്യാര്‍ഥികള്‍ക്ക് അവധികളും സമ്മാനിക്കാറുണ്ട്. അതിന് പുറമെ ലഭിക്കാന്‍ പോകുന്ന അവധികള്‍ ഏതെല്ലാമാണെന്ന് നോക്കിയാലോ?
ജൂണ്‍ മാസം മുതല്‍ ഡിസംബര്‍ മാസം വരെയുള്ള അവധികളാണ് നമ്മള് പരിശോധിക്കാന്‍ പോകുന്നത്. വിദ്യാര്‍ഥികള്‍ക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന മാസങ്ങളും ധാരാളം.
ജൂണ്‍
- ഈദുല്‍ അദ്ഹ (ബക്രീദ്)- ജൂണ്‍ 7 ശനി
ജൂലൈ
- മുഹറം- ജൂലൈ 6 ഞായര്‍
- കര്‍ക്കടക വാവ് ജൂലൈ 24- വ്യാഴം
ഓഗസ്റ്റ്
- സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15- വെള്ളി
- അയ്യങ്കാളി ജയന്തി ജൂലൈ 28- വ്യാഴം
സെപ്റ്റംബര്‍
- ഒന്നാം ഓണം സെപ്റ്റംബര്‍ 4- വ്യാഴം
- തിരുവോണം സെപ്റ്റംബര്‍ 5- വെള്ളി
- മൂന്നാം ഓണം സെപ്റ്റംബര്‍ 6- ശനി
- നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി സെപ്റ്റംബര്‍ 7- ഞായര്‍
- ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബര്‍ 14- ഞായര്‍
- ശ്രീനാരായണഗുരു സമാധി സെപ്റ്റംബര്‍ 21- ഞായര്‍
ഇതും വായിക്കൂ

Kerala School Reopening 2025: സ്കൂൾ തുറക്കുമ്പോൾ ഫോൺ അഡിക്ഷൻ പാരയാകും, കുട്ടികളെ പഠനത്തിലേക്ക് എത്തിക്കാനുള്ള പൊടിക്കൈകൾ

RRB NTPC 2025: ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷാനഗരം ഇപ്പോള്‍ അറിയാം, അഡ്മിറ്റ് കാര്‍ഡ് പിന്നാലെ

KEAM Rank List 2025: കീം റാങ്ക് ലിസ്റ്റിന്റെ പ്രധാന ഘട്ടം; പ്ലസ് ടു മാര്‍ക്ക് എപ്പോള്‍ മുതല്‍ അപ്ലോഡ് ചെയ്യാം?

Retirement: സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മെയ് മാസത്തില്‍ വിരമിക്കുന്നത് പതിനായിരത്തിലേറെ പേര്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോളടിക്കുമോ?
ഒക്ടോബര്‍
- മഹാനവമി ഒക്ടോബര്‍ 1- ബുധന്‍
- ഗാന്ധി ജയന്തി/വിജയ ദശമി ഒക്ടോബര്‍ 2- വ്യാഴം
- ദീപാവലി ഒക്ടോബര്‍ 20- തിങ്കള്‍
ഡിസംബര്‍
- ക്രിസ്തുമസ് ഡിസംബര്‍ 25- വ്യാഴം